കിടിലന്‍ വോഡാഫോണ്‍ ഓഫര്‍: 1ജിബി 3ജി/4ജി ഡാറ്റ 55 രൂപയ്ക്ക്!

Written By:

എല്ലാം ഇപ്പോള്‍ തുടങ്ങിയത് റിലയന്‍സ് ജിയോ വിപണിയില്‍ വന്നതിനു ശേഷമാണ്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ തന്നെ പുതിയ പുതിയ പദ്ധതികളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ജിയോയുടെ വരവ് മറ്റു കമ്പനികളുടെ താരിഫ് പ്ലാനുകള്‍ മാറ്റാന്‍ ഇടവരുത്തുകയാണ്.

വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ വോഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറിനെ കുറിച്ചു പറയാം, അതായത് 1 ജിബി 4ജി/3ജി ഡാറ്റ വെറും 55 രൂപയ്ക്കാണ് വോഡാഫോണ്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗൂഗിള്‍ വോയിസ് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഈ ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കണം എങ്കില്‍ ആദ്യം 1,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണം. ഓണ്‍ലൈന്‍ വഴിയോ ഓഫ്‌ലൈന്‍ വഴിയോ റീച്ചാര്‍ജ്ജ് ചെയ്യാം.

നിങ്ങള്‍ക്ക് 15 ജിബി 3ജി/4ജി ഡാറ്റ ലഭിക്കും

നിങ്ങള്‍ 1,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തതിനു ശേഷം 15ജിബി 3ജി/4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നതാണ്.

അതിനു ശേഷം 1ജിബിയ്ക്ക് 55 രൂപ മാസം ഇടാക്കുന്നു

അതിനു ശേഷം നിങ്ങള്‍ക്ക് 55 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ആസ്വദിക്കാം.

നിലവില്‍ കൊല്‍ക്കത്തയില്‍ ഉപയോഗിക്കുന്നു

നിലവില്‍ വോഡാഫോണിന്റെ ഈ ഓഫര്‍ കൊല്‍ക്കത്തയില്‍ മാത്രമാണ് ലഭ്യമാകുന്നത്. എന്നാല്‍ പെട്ടെന്നു തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has created a major stir in the Indian telecom sector. With that, Vodafone India is now offering 1GB of 3G/4G data at just Rs. 55, which is the cheapest plan till date.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot