ക്യാഷ്ബാക്ക് ഓഫര്‍ നീട്ടി ജിയോ; ഇനി ഡിസംബര്‍ 25 വരെ അടിച്ചുപൊളിക്കാം

Posted By: Lekshmi S

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 25 വരെ നീട്ടി. ഇത് രണ്ടാംതവണയാണ് കമ്പനി ക്യാഷ്ബാക്ക് ഓഫറിന്റെ കാലാവധി നീട്ടുന്നത്.

ക്യാഷ്ബാക്ക് ഓഫര്‍ നീട്ടി ജിയോ; ഇനി ഡിസംബര്‍ 25 വരെ അടിച്ചുപൊളിക്കാം

399 രൂപ മുതല്‍ മുകളിലേക്കുള്ള തുകകള്‍ക്ക് റീചാര്‍ജ്ജ് ചെയ്യുന്ന ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 2599 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ആമസോണ്‍ പേ, ആക്‌സിസ് പേ, ഫ്രീറീചാര്‍ജ്ജ്, മൊബിവിക്ക്, പേടിഎം, ഫോണ്‍പേ തുടങ്ങിയ വാലറ്റുകള്‍ വഴി റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് ഉടനടി 300 രൂപ വരെ ക്യാഷ്ബാക്ക് ഓഫറിലൂടെ കിട്ടും. 399 രൂപയ്ക്കും അതിന് മുകളിലും ജിലോ താരിഫ് പ്ലാന്‍ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് 400 രൂപ വിലയുള്ള ജിയോ വൗച്ചറുകളാണ്.

അജിയോ, യാത്രാ.കോം, റിലയന്‍സ് ട്രെന്‍ഡ്‌സ്.കോം എന്നിവയില്‍ ഷോപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക വൗച്ചറുകളും ഓഫറിന്റെ ഭാഗമായി നല്‍കുന്നുണ്ട്. അജിയോ.കോമില്‍ നിന്ന് കുറഞ്ഞത് 1500 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 300 രൂപ കിഴിവ് ലഭിക്കും.

ജിയോ ടിവിയ്ക്ക് വെബ് വെര്‍ഷന്‍; പരിപാടികള്‍ സൗജന്യമായി കാണാം

യാത്രാ.കോം വഴി റൗണ്ട് ട്രിപ് ആഭ്യന്തര വിമാനടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് 1000 രൂപയും വണ്‍വേ ടിക്കറ്റിന് 500 രൂപയും ലാഭിക്കാന്‍ കഴിയും. റിലയന്‍സ് ട്രെന്‍ഡ്.കോമില്‍ നിന്ന് സാധാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സന്തോഷിക്കാം. 1999 രൂപ മുതല്‍ മുകളിലേക്കുള്ള തുകള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്ന ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 500 രൂപ ലാഭിക്കാന്‍ കഴിയും.

400 രൂപയുടെ ജിയോ ക്യാഷ്ബാക്ക് വൗച്ചര്‍ എട്ടുതവണകളായി 50 രൂപ വച്ച് ഉപയോഗിക്കാവുന്നതാണ്. മറ്റ് ക്യാഷ്ബാക്ക് തുകകള്‍ അപ്പപ്പോള്‍ പാര്‍ട്ണര്‍ വാലറ്റുകളില്‍ നിക്ഷേപിക്കപ്പെടും. ഷോപ്പിംഗ് വൗച്ചറുകളും ഇപ്പോള്‍ ലഭ്യമാണ്.

Read more about:
English summary
The Jio cashback vouchers worth Rs 400 (Rs 50 x 8) will be provided instantly in MyJio, for redemption from 15th Nov 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot