4ജി ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോക്ക് റെക്കോര്‍ഡ്! ട്രായി റിപ്പോര്‍ട്ട്..!

By GizBot Bureau
|

കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ വിപണി പിടിച്ചടക്കിയ ഇന്റര്‍നെറ്റ് സേവനദാദാവാണ് റിലയന്‍സ് ജിയോ. കുറഞ്ഞ പൈസയില്‍ കൂടുതല്‍ ഓഫറുകളും വമ്പന്‍ സ്പീഡും നല്‍കിയാണ് ജിയോ ഉപയോക്താക്കളെ കൈയ്യിലെടുത്തത്. ചില മാസങ്ങളില്‍ ജിയോ സ്പീഡില്‍ വന്‍ ഉയര്‍ച്ചയും അതു പോലെ താഴ്ചയും ഉണ്ടാകും.

4ജി ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോക്ക് റെക്കോര്‍ഡ്! ട്രായി റിപ്പോര്‍ട്ട്..!

ഇപ്പോള്‍ ജിയോയുടെ ഡാറ്റ സ്പീഡിനെ സംബന്ധിച്ച് അടുത്ത റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. രണ്ടു മാസത്തെ തകര്‍ച്ചയില്‍ നിന്നും 22.3Mbps ഡേറ്റ സ്പീഡാണ് 2018 ജൂണില്‍ ജിയോ ഉയര്‍ത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം 4ജി സേവനദാദാക്കളിലെ ഡൗണ്‍ലോഡ് സ്പീഡുകളെ താരതമ്യം ചെയ്യുമ്പോള്‍ ജിയോ ആണ് മുന്നില്‍ നില്‍ക്കുന്നത്. ട്രായിയുടെ മൈ സ്പീഡ് എന്ന ആപ്പാണ് ജിയോയുടെ സ്പീഡിന്റെ ഉയര്‍ച്ചയെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.

9.7 Mbps സ്പീഡ് നല്‍കി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 6.7 സ്പീഡ് നല്‍കി വോഡാഫോണ്‍ മൂന്നാം സ്ഥാനത്തും ഐഡിയ നാലാം സ്ഥാനത്തുമാണ്.

എന്നാല്‍ അപ്‌ഡോഡ് സ്പീഡിനെ കുറിച്ചു പറയുമ്പോള്‍ ഇത് നേരെ മറിച്ചാണ് സംഭവിക്കുന്നത്. 5.9 Mbps വേഗത നല്‍കി ഐഡിയയാണ് അപ്‌ലോഡിംഗ് സ്പീഡില്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനു ശേഷം 5.3 Mbps സ്പീഡ് നല്‍കി വോഡാഫോണും തുടര്‍ന്ന് 3.5Mbps വേഗത നല്‍കി ജിയോയും 3.5Mbps വേഗത നല്‍കി എയര്‍ടെല്ലുമാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ മേയ് മാസത്തില്‍ 19Mbps വേഗത നല്‍കി ജിയോ റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു. എയര്‍ടെല്ലിന്റെ വേഗതയും 9.3 Mbps ആയി വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ വോഡാഫോണിനും (6.8Mbps) ഐഡിയക്കും (6.8 Mbps) വേഗതയില്‍ ചെറിയ കുറവു സംഭവിക്കുകയായിരുന്നു. അപ്‌ഡോല് സ്പീഡ് കണക്കിലെടുത്തപ്പോള്‍ ജിയോ മാത്രമാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. എയര്‍ടെല്ലും വോഡാഫോണും കഴിഞ്ഞ മാസത്തെ റെക്കോര്‍ഡ് തന്നെ നിലനിര്‍ത്തി.

3ജി ഡൗണ്‍ലോഡ് സ്പീഡിനെ കുറിച്ചു പറയുകയാണെങ്കില്‍ ആദ്യം ഐഡിയയും എയര്‍ടെല്ലും സമകാലീനരായിരുന്നു. ഈ പട്ടികയില്‍ ഏറ്റവും അവസാനം ബിഎസ്എന്‍എല്‍ ആണ്. 4ജി സ്പീഡില്‍ നേരത്തെയുളള നേതാവാണ് ജിയോ.

ഫൈബര്‍-ടൂ-ഹോം (FTTH) ബ്രോഡാബാന്‍ഡ് കണക്ഷനും ജിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. താത്പര്യമുളളവര്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ മൈജിയോ അല്ലെങ്കില്‍ ജിയോ.കോം എന്നതിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏതു സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടത്തിയിരിക്കുന്നത് അവിടെയാകും ആദ്യ കണക്ഷനുകള്‍ നല്‍കുന്നത്.

ആന്‍ഡ്രോയിഡില്‍ യൂട്യൂബ് ഇന്‍കോഗ്നിറ്റോ മോഡ് എങ്ങനെ ഉപയോഗിക്കും?ആന്‍ഡ്രോയിഡില്‍ യൂട്യൂബ് ഇന്‍കോഗ്നിറ്റോ മോഡ് എങ്ങനെ ഉപയോഗിക്കും?

Best Mobiles in India

Read more about:
English summary
Reliance Jio fastest in 4G download speed, says TRAI data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X