4ജിക്ക് ശേഷം മറ്റൊരു വിപ്ലവവുമായി ജിയോയുടെ ബ്രോഡ്ബാൻഡ് ഉടൻ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

By GizBot Bureau
|

2016 സെപ്തബറിലായിരുന്നു നിരക്ക് യുദ്ധത്തിന് തുടക്കമിട്ട് ജിയോയുടെ വരവ്. ടെലികോം മേഖലയില്‍ വന്‍ വിജയം നേടിയ ജിയോ മുന്‍നിര കമ്പനികളുടെ അടിത്തറ തന്നെ ഇളക്കി. 100 എംബിപിഎസ് വേഗതയുളള ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍ക്കൊപ്പം വന്‍ ഫ്രീ ഡേറ്റ ഓഫറുളും ഇതിനോടൊപ്പം പ്രതീക്ഷിക്കാം. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കിക്കൊണ്ട് ഈ രംഗം പിടിച്ചെടുക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

4ജിക്ക് ശേഷം മറ്റൊരു വിപ്ലവവുമായി ജിയോയുടെ ബ്രോഡ്ബാൻഡ് ഉടൻ; അറിഞ്ഞിരിക

ജിയോയുമായി യുദ്ധം പ്രഖ്യാപിക്കാന്‍ ഭാരതി എയര്‍ടെല്‍ ഫൈബര്‍ ടൂ ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുമായി വരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് മേഖലയില്‍ വലിയ യുദ്ധം നടക്കുന്നത് ജിയോയുടെ എയര്‍ടെല്ലുമായിരിക്കും. ജിയോ ബ്രോഡ്ബാന്‍ഡ് കണക്ഷനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഞങ്ങള്‍ അവിടെ സൂചിപ്പിക്കുന്നു.

1. ജൂലൈ 5ന് എത്തുന്നു

1. ജൂലൈ 5ന് എത്തുന്നു

ജൂലൈ 5ന് റിലയന്‍സ് ജിയോയുടെ വാര്‍ഷിക സമ്മേളനത്തില്‍ ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം അവതരിപ്പിക്കുമെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

2. 100Mbps സ്പീഡ്

2. 100Mbps സ്പീഡ്

100 Mbps/സെക്കന്‍ഡ് വേഗതയിലുളള ഇന്റര്‍നെറ്റ് സേവനമായ ഒപ്ടിക്കല്‍ കേബിള്‍ വഴിയുളള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിലൂടെയാണ് ജിയോ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ വലിയ തോതില്‍ ഫ്രീ ഡേറ്റയും ഉണ്ടാകും. കോപ്പര്‍ കേബിളിനേക്കാള്‍ നൂറിരട്ടി വേഗതയില്‍ ഫൈബര്‍ കേബിള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

3. അണ്‍ലിമിറ്റഡ് പ്ലാനുകള്‍

3. അണ്‍ലിമിറ്റഡ് പ്ലാനുകള്‍

ബ്രോഡ്ബാന്‍ഡ് സ്പീഡിനൊപ്പം ജിയോ പ്രതിമാസം വീഡിയോ കോളുകള്‍, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ തുടങ്ങിയ അനുബന്ധ സേവനങ്ങളും നല്‍കും. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (VoIP) വഴിയാകും വോയിസ് കോള്‍, ഇതിന് പ്രതിമാസം 1000-1,500 രൂപ വരെയാണ് ഈടാക്കുന്നത്.

4. അണ്‍ലിമിറ്റഡ് ഫ്രീബീസ്
 

4. അണ്‍ലിമിറ്റഡ് ഫ്രീബീസ്

ഈ പ്ലാനുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് ഫ്രീബീസും കൂട്ടിച്ചേര്‍ക്കുന്നു. ഇതിലൂടെ ഇനിയും ഉപയോക്താക്കളെ ആകര്‍ഷിക്കാനുളള മറ്റു ഓഫര്‍ കൂടിയാണ് ഇത്.

5. എയര്‍ടെല്ലുമായി യുദ്ധം

5. എയര്‍ടെല്ലുമായി യുദ്ധം

രാജ്യത്തെ ഹോം ബ്രോഡ്ബാന്‍ഡ് മേഖലയെ മൊത്തം ഇളക്കി മറിച്ചു കൊണ്ടായിരിക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്ത് ജിയോയുടെ കടന്നു വരവ്. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനാണ് ജിയോയുടെ ലക്ഷ്യം. ഇതോടെ ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് മേഖലയില്‍ വലിയ യുദ്ധമായിരിക്കും നടക്കുന്നത്.

6. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഡിസ്‌ക്കൗണ്ട് സമയം

6. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഡിസ്‌ക്കൗണ്ട് സമയം

2.5 മില്ല്യന്‍ ശക്തമായ ഹോം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ സ്വന്തമാക്കുന്നതിന് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ എയര്‍ടെല്‍ ലക്ഷ്യമിടുന്നു. ഹോം ബ്രോഡ്ബന്‍ഡ് പാക്കുകള്‍ക്ക് ഇതിനകം തന്നെ എയര്‍ടെല്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഓഫറുകള്‍ നല്‍കിത്തുടങ്ങി. ആറു മാസവരെയുളള പ്ലാനിലും ഒരു വര്‍ഷം വരെയുളള പ്ലാനിലും 300Mbps വരെയാണ് സ്പീഡ്.

7. എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ്

7. എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ്

പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് എയര്‍ടെല്ലിന്റെ പുതിയ സേവനമായ ഹോം ലക്ഷ്യമിടുന്നത്. ഹോം ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഡിജിറ്റല്‍ ടിവി, മൊബൈല്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുകയാണ് ഇതിലൂടെ.

14 വർഷങ്ങൾക്ക് ശേഷം വൈഫൈ അടിമുടി മാറുന്നു; പ്രധാന മാറ്റങ്ങൾ അറിയാം14 വർഷങ്ങൾക്ക് ശേഷം വൈഫൈ അടിമുടി മാറുന്നു; പ്രധാന മാറ്റങ്ങൾ അറിയാം

8. എയര്‍ടെല്‍ സംയുക്ത ഓഫറുകള്‍ നല്‍കും

8. എയര്‍ടെല്‍ സംയുക്ത ഓഫറുകള്‍ നല്‍കും

മൈ എയര്‍ടെല്‍ ആപ്പില്‍ എയര്‍ടെല്‍ ഹോം ക്ലിക്ക് ചെയ്യുക. പ്രഥമ അക്കൗണ്ട് എന്ന നിലയ്ക്ക് എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ചേര്‍ക്കുക. തുടര്‍ന്ന് എയര്‍ടെല്ലിന്റെ മറ്റു സേവനങ്ങളും എയര്‍ടെല്‍ ഹോമിലേക്ക് ചേര്‍ക്കുക. ഒരൊറ്റ ബില്‍ പേയ്‌മെന്റിന് സമ്മതം നല്‍കി കഴിഞ്ഞാല്‍ എയര്‍ടെല്‍ ഹോമിലൂടെ എല്ലാ സേവനങ്ങള്‍ക്കും ബില്‍ അടയ്ക്കാവുന്നതാണ്. ഇതിനോടൊപ്പം ഒരു പ്രത്യേക ആന്‍സിലറി സേവനമായ ആന്റി വൈറസ് ടൂളുകളും നല്‍കുമെന്ന് മറ്റൊരു കമ്പനി എക്‌സിക്യൂട്ടീവ് പറയുന്നു.

Best Mobiles in India

Read more about:
English summary
Reliance Jio Fibre Broadband Plan To Launch Soon, Expect These Things

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X