സന്തോഷ വാര്‍ത്ത: ജിയോ ഓഫറുകള്‍ 18 മാസം വരെ നീട്ടി!

Written By:

താരിഫ് യുദ്ധം അവസാനിച്ചിട്ടില്ല. ജിയോ ഓഫര്‍ തീയതി വീണ്ടും നീട്ടിയിരിക്കുന്നു.

അതായത് ജിയോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്ത സൗജന്യ സ്‌കീമുകളും ഓഫറുകളും അടുത്ത 12 മുതല്‍ 18 മാസത്തേക്കു കൂടി തുടരും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്ലാനുകള്‍ തുടങ്ങുന്നത്

ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 99 രൂപ മുതല്‍ 9,999 രൂപ വരെയാണ്. എന്നാല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 309 രൂപ, 509 രൂപ, 999 രൂപ എന്നിങ്ങനെയാണ്.

100 മില്ല്യന്‍

2016 സെപ്തംബര്‍ അഞ്ച് മുതലാണ് സൗജന്യ 4ജി സേവനം ആരംഭിച്ചത്. 83 ദിവസം കൊണ്ട് 50 ദശലക്ഷം വരിക്കാരെയാണ് ജിയോ ചേര്‍ത്തത്. എന്നാല്‍ 170 ദിവസത്തിനുളളില്‍ 100 മില്ല്യന്‍ വരിക്കാരും.

നിലവിലെ ജിയോ റീച്ചാര്‍ജ്ജ് പ്ലാനുകള്‍ (പ്രൈം ഉപഭോക്താക്കള്‍ക്ക്)

2ജിബി ഹൈ സ്പീഡ് 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, ഫ്രീ വോയിസ് കോള്‍, ജിയോ ആപ്പ്, 300എസ്എംഎസ്.

309 പ്ലാന്‍

1ജിബി ഹൈ സ്പീഡ് 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, ജിയോ ആപ്പ്.

509 ഓഫര്‍

2ജിബി ഹൈ സ്പീഡ് 4ജി ഡാറ്റ, വാലിഡിറ്റി 28 ദിവസം, ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, ജിയോ ആപ്പ്.

നോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക്

ജിയോ നോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് മേല്‍ പറഞ്ഞ സേവനങ്ങള്‍ ആസ്വദിക്കണമെങ്കില്‍ 408 രൂപയ്ക്കും 608 രൂപയ്ക്കും റീച്ചാര്‍ജ്ജ് ചെയ്യുക.

ജിയോ ഡിറ്റിഎച്ചും ഉടന്‍ എത്തുന്നു

ഞങ്ങള്‍ക്കു കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഡിറ്റിഎച്ച് കൊണ്ടു വരുന്നത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ടെക്‌നോളജി ഉപയോഗിച്ചാണ്. ഏപ്രിലിനു ശേഷം എത്രയും പെട്ടന്നു തന്നെ ജിയോ ഡിറ്റിഎച്ച് എത്തുമെന്നു പ്രതീക്ഷിക്കുന്നു.

 

 

ജിയോ ഡിറ്റിഎച്ച് ചാനലുകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റിഎച്ച് 432 ചാനലുമായാണ് എത്തുന്നത്. അതില്‍ 350 സാധാരണ എച്ച്ഡി ചാനലുകളും 50 എച്ച്ഡി ചാനലുകള്‍ 4K റെസെല്യൂഷനിലും കാണാം. ഇപ്പോള്‍ നിലവില്‍ കളര്‍ ടിവി, സോണി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, സീ നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ്, ടെന്‍ സ്‌പോര്‍ട്ട്‌സ്, ഡിഡി സ്‌പോര്‍ട്ട്‌സ്, എബിപി, സീ ന്യൂസ്, ആജ് തക്, ഇന്ത്യ ന്യൂസ് കൂടാതെ മിക്കവാറും എല്ലാ പ്രാദേശിക ചാനലുകളും ഇംഗ്ലീഷ് മൂവി ചാനലുകളും ഉണ്ട്. ഭാവിയില്‍ ഇനിയും ചാനലുകള്‍ കൊണ്ടു വരാനാണ് ജിയോ ലക്ഷ്യമിടുന്നത്.

 

 

ജിയോ ഡിറ്റിഎച്ച് വില

180 രൂപ മുതല്‍ 200 രൂപയ്ക്കുളളില്‍ പ്രതിമാസ റീച്ചാര്‍ജജ് പ്ലാന്‍ ആക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നു. 4ജി സേവനത്തില്‍ വച്ചു നോക്കുമ്പോള്‍ ഇതാണ് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എന്നു കരുതാം.

 

 

ജിയോ ഡിറ്റിഎച്ച് വെല്‍ക്കം ഓഫര്‍

ജിയോ ഇന്റര്‍നെറ്റ് പ്ലാനും മൂന്നു മാസത്തെ വെല്‍ക്കം ഓഫറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജിയോ ഡിറ്റിഎച്ച് ആറു മാസത്തെ വെല്‍ക്കം ഓഫര്‍ നല്‍കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

ജിയോ ഡിറ്റിഎച്ച് പാക്കുകള്‍

ഇൗ പറയുന്ന പാക്കുകളാണ് ജിയോ ഡിറ്റിഎച്ച് കൊണ്ടു വരാന്‍ പോകുന്നത്.
. ജിയോ ഡിറ്റിഎച്ച് ബെയിസിക് ഹോം പാക്ക്
. ജിയോ സില്‍വര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് ഗോള്‍ഡ് പാക്ക്
. ജിയോ പ്ലാറ്റിനം പാക്ക് ഫോര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് മൈ പ്ലാന്‍സ്

 

 

ജിയോ ഡിറ്റിഎച്ച് പ്ലാനുകള്‍ക്ക് വരുമെന്നു പ്രതീക്ഷിക്കുന്ന വിലകള്‍

. നോര്‍മല്‍ പാക്ക് 49-55 രൂപയ്ക്കുളളില്‍
. എച്ച്ഡി സ്‌പോര്‍ട്ട് ചാനല്‍ - 60-69 രൂപയ്ക്കുളളില്‍
. വാല്യൂ പ്രൈം ചാനല്‍- 120-150 രൂപയ്ക്കുളളില്‍
. കിഡ്‌സ് ചാനല്‍ - 180-190 രൂപയ്ക്കുളളില്‍
. മൈ ഫാമിലി പാക്ക് - 50-54 രൂപയ്ക്കുളളില്‍
. മൈ സ്‌പോര്‍ട്ട്‌സ് - 159-169 രൂപയ്ക്കുളളില്‍
. ബിഗ് അള്‍ഡ്രാ പാക്ക് - 199-250 രൂപയ്ക്കുളളില്‍
. ഡൂം - 99-109 രൂപയ്ക്കുളളില്‍

 

 

ജിയോ ഡിറ്റിഎച്ച് സൗത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലക്ഷ്യമിടുന്നത്

. സൗത്ത് ഇന്ത്യന്‍ വാല്യൂ പാക്ക് - 120-130 രൂപയ്ക്കുളളില്‍
. സൗത്ത് മാക്‌സിമം - 134-145 രൂപയ്ക്കുളളില്‍
. മൈ സ്‌പോര്‍ട്ട്‌സ് - 145-150 രൂപയ്ക്കുളളില്‍
. മെഗാ പാക്ക് - 199- 299 രൂപയ്ക്കുളളില്‍
. സൗത്ത് അള്‍ട്രാ - 199-250 രൂപയ്ക്കുളളില്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The free schemes and recharge options that Reliance Jio is offering to its customers is likely to continue for the next 12-18 months.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot