പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരില്‍ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31നു ശേഷവും!

Written By:

ജിയോ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വീണ്ടും ഓഫറുകള്‍ കൊണ്ടു വരുന്നു. ജിയോയുടെ ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31 വരെയാണ്. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരിലാണ് ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്.

വൈ-ഫൈ ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം!

ജിയോ പ്രൈം മെമ്പര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രൈം മെമ്പര്‍ഷിപ്പ്

റിലയന്‍സ് ജിയോയുടെ ആദ്യത്തെ 10 മില്ല്യന്‍ ഉപഭോക്താക്കള്‍ക്ക് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എന്ന ഓഫറുമായി മുകേഷ് അംബാനി എത്തിയിരിക്കുകയാണ്. പ്രൈം പ്ലാന്‍ എന്ന പ്രകാരം ഉപഭോക്താക്കള്‍ക്ക് 99 രൂപയ്ക്കു ഒരു പ്രാവശ്യം റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു വര്‍ഷം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനം ആസ്വദിക്കാം അതായത് 2018 മാര്‍ച്ച് 31 വരെ.

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

രജിസ്‌ട്രേഷന്‍ തീയതി

മാര്‍ച്ച് ഒന്നു മുതല്‍ പ്രൈം മെമ്പര്‍ഷിപ്പിനുളള രജിസ്‌ട്രേഷന്‍ തുടങ്ങും, ഇത് അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. മാര്‍ച്ച് 31നു മുന്‍പ് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 4ജി സൗജന്യ ഓഫിറിന് അര്‍ഹരാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് മൈജിയോ ആപ്പ് വഴി പ്രൈം മെമ്പര്‍ഷിപ്പിലേക്കു മാറാം.

ഇറങ്ങാന്‍ പോകുന്ന നോക്കിയ 3310 ഫോണിന്റെ സവിശേഷതകള്‍

303 രൂപയ്ക്കു റീച്ചാര്‍ജ്ജ്

എന്നാല്‍ ഇതു കൂടാതെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് 303 രൂപയ്ക്കും പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്യാം.

2017ലെ ഏറ്റവും മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

100 മില്ല്യന്‍ ഉപഭോക്താക്കള്‍ കഴിഞ്ഞു

170 ദിവസത്തിനുളളില്‍ ജിയോ ഉപഭോക്താക്കള്‍ 100 മില്ല്യന്‍ കഴിഞ്ഞും. ഒരു സെക്കന്‍ഡില്‍ ഏഴു വരിക്കാര്‍ എങ്കിലും ജിയോയ്ക്ക് ഉണ്ടാകും.

ഡബിള്‍ ഡാറ്റ

സൗജന്യ വോയിസ് കോള്‍, ഡബിള്‍ ഡാറ്റ വരും മാസങ്ങളില്‍ ജിയോ നല്‍കും. എല്ലാ ജിയോ താരിഫ് പ്ലാനുകളിലും ഏതു നെറ്റ്‌വര്‍ക്കിലേക്കും പ്രാദേശിക കോളുകള്‍ സൗജന്യമായിരിക്കും, കൂടാതെ റോമിങ്ങും സൗജന്യമായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Customers who sign up by March 31 will be able to use unlimited data and voice services for a year.Customers who sign up by March 31 will be able to use unlimited data and voice services for a year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot