തരംഗമാകാൻ റിലയൻസ് ജിയോ ജിഗാ ഫൈബർ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ!

By GizBot Bureau
|

റിലയൻസ് ജിയോ ജിഗാ ഫൈബർ ഇങ്ങെത്തുകയാണല്ലോ. സകല കമ്പനികളെയും വെല്ലുവിളിച്ചുകൊണ്ടാണ് ജിയോ തങ്ങളുടെ ഈ പുതിയ ബ്രോഡ്ബാൻഡ് സൗകര്യവും അവതരിപ്പിക്കുന്നത്. ടെലികോം രംഗത്ത് ഏറെ വിപ്ലവമുണ്ടാക്കിയ ജിയോ 4ജിക്ക് ശേഷം അടുത്ത വിപ്ലവം ബ്രോഡ്ബാൻഡ് രംഗത്ത് സൃഷ്ടിക്കാനുള്ള എല്ലാ ഒരുക്കലും കമ്പനി പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്നിവിടെ ജിഗാ ഫൈബറുമായി ബന്ധപ്പെട്ട നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ് ഞങ്ങൾ.

ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് എത്തുന്ന നഗരങ്ങള്‍

ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് എത്തുന്ന നഗരങ്ങള്‍

ആദ്യഘട്ടത്തില്‍ 900 നഗരങ്ങളിലായിരിക്കും ജിയോ ജിഗാഫൈബര്‍ സേവനം ലഭിക്കുക. 50 ദശലക്ഷം വീടുകളും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. നവംബറിന്റെ തുടക്കത്തില്‍ ഇത് എത്തുമെന്നു കരുതുന്നു. കൂടാതെ ഉയര്‍ന്ന ഡേറ്റ ഡിമാന്റില്‍ 15 മുതല്‍ 20 വരെയുളള പ്രധാന നഗരങ്ങളില്‍ ബാക്കിയുളളവയ്ക്ക് സേവനം ലഭ്യമാക്കും.

 ജിയോ ജിഗാഫൈബറിന്റെ വില

ജിയോ ജിഗാഫൈബറിന്റെ വില

ബ്രോഡ്ബാന്‍ഡ് സൃംഘലക്കായി ഇതു വരെ 2.5 ലക്ഷം കോടി രൂപ മുടക്കിയിട്ടുണ്ടെന്നും ഇന്ത്യയെ ഈ രംഗത്ത് അഞ്ച് മുന്‍നിര രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുമെന്നും മുകേഷ് അംബാനി പറഞ്ഞു. സെക്കന്‍ഡില്‍ ഒരു ജിബിയാണ് ജിയോ വാഗ്ദാനം ചെയ്യുന്ന സ്പീഡ്.

ഓഫറുകൾ എങ്ങനെയായിരിക്കും?
 

ഓഫറുകൾ എങ്ങനെയായിരിക്കും?

പ്രതിമാസം 500 രൂപ മുതല്‍ 700 രൂപ വരെയാകും ഈടാക്കുന്നത്. ഇന്റര്‍നെറ്റ് ടിവിയും വീഡിയോ കോളിംഗ് പോലുളള മൂല്യവര്‍ദ്ധിത സേവനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുളള ബ്രോഡ്ബാന്‍ഡ് സെറ്റ് ടോപ്പ് ബോക്‌സ് വിലയേക്കാള്‍ കടുത്ത വിലക്കുറവിലായിരിക്കും ജിഗാഫൈബര്‍ സേവനം ആരംഭിക്കുക.

സൗജന്യ സേവനം ഉണ്ടാകുമോ?

സൗജന്യ സേവനം ഉണ്ടാകുമോ?

ജിയോ ബ്രോഡ്ബാന്‍ഡ് സേവനം മൂന്നു മുതല്‍ ആറുമാസം വരെ സൗജന്യമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ആശ്ചരിക്കേണ്ട കാര്യമില്ല. കാരണം ഉപഭോക്താക്കള്‍ക്ക് ജിയോ ആകര്‍ഷകമായ ഫ്രീ ഓഫറുകള്‍ നല്‍കുന്നത് സാധാരണയാണ്.

പണി കിട്ടുന്നത് മറ്റു കമ്പനികൾക്ക്

പണി കിട്ടുന്നത് മറ്റു കമ്പനികൾക്ക്

500 രൂപ മുതലാണ് പ്ലാന്‍ തുടങ്ങുന്നത്. നിലവിലെ മുന്‍നിര ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിട്ട്‌ വിപണി ഒന്നടങ്കം പിടിച്ചടക്കാന്‍ കഴിയുന്ന ബ്രോഡ്ബാന്‍ഡ് നിരക്കുകളുമായാണ് എത്തുന്നത്. മൈജിയോ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. പരമാവധി രജിസ്‌ട്രേഷന്‍ ലഭിക്കുന്ന സ്ഥലങ്ങളിലായിരിക്കും ആദ്യ സേവനം ആരംഭിക്കുന്നത്

ടിവി അനുഭവം

ടിവി അനുഭവം

ജിയോ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് മികച്ച ടിവി അനുഭവവും സ്മാര്‍ട്ട് ഹോം സ്യൂട്ടും ശക്തിപ്പെടുത്തുന്നു. വലിയ സ്‌ക്രീന്‍ ടിവിയില്‍ കമ്പനി ജിഗാടിവി സെറ്റ്-ടോപ്പ് ബോക്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യുകയും അതിലൂടെ ഉപയോക്താക്കള്‍ക്ക് വോയിസ് ആക്ടിവേറ്റഡ് റിമോട്ട് നല്‍കുകയും ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് 600+ ടിവി ചാനലുകള്‍, ജിയോസിനിമ, ജിയോടിവികോള്‍, ജിയോസ്മാര്‍ട്ട്‌ലിവിങ്, ജിയോനെറ്റ്‌വെലോസിറ്റി, മീഡിയാഷെയര്‍ എന്നിവ ലഭിക്കുന്നു.

വീഡിയോ കോൾ

വീഡിയോ കോൾ

ജിയോ ജിഗാഫൈബര്‍ നല്‍കുന്ന ടിവികളില്‍ വീഡിയോ കോളുകള്‍ ചെയ്യാനും കഴിയും. ഓഡിയോ ഡോങ്കിള്‍, വീഡിയോ ഡോങ്കിള്‍, സ്മാര്‍ട്ട് സ്പീക്കര്‍, വൈഫൈ, എക്സ്റ്റന്റര്‍, സ്മാര്‍ട്ട് പ്ലഗ്, ഔട്ട്‌ഡോര്‍ സെക്യൂരിറ്റി ക്യാമറ എന്നിവ ഉള്‍പ്പെടെ സ്മാര്‍ട്ട് ഹോം സ്യൂട്ടിന്റെ ഹൃദയവും ജിയോ ബ്രോഡ്ബാന്‍ഡ് ശൃംഖലയുടെ സഹായത്തോടെ ആണ്.

മറ്റു സൗകര്യങ്ങൾ

മറ്റു സൗകര്യങ്ങൾ

കൂടാതെ ഉപയോക്താക്കള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് അവരുടെ ജിയോഫൈബര്‍ ബന്ധിത വീടുകളില്‍ ലൈറ്റ്‌നിംഗ്, താപനില, ഗ്യാസ്, വാട്ടര്‍ ലീക്കേജുകള്‍ എന്നിവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. സ്മാര്‍ട്ട്‌ഹോം സജ്ജമാക്കാന്‍ ഇനി ഒരു വര്‍ഷം കൂടി സമയം എടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ജിയോ ജിഗാ റൗട്ടര്‍

ജിയോ ജിഗാ റൗട്ടര്‍

ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ നിര്‍മ്മിച്ച് ഒരു നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്തത് റിലയന്‍സ് ജിയോ ഉപേക്ഷിച്ചിട്ടില്ല. 1Gbps സ്പീഡാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഇന്റര്‍നെറ്റും വേഗതയും ഉറപ്പാക്കാന്‍ പ്രത്യേക ജിയോ ജിഗാ റൗട്ടറും വാഗ്ദാനം ചെയ്യുന്നു.

ജിയോ സ്മാര്‍ട്ട് ഹോം

ജിയോ സ്മാര്‍ട്ട് ഹോം

റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഹോം ഡിവൈസുകളിലും പ്രവര്‍ത്തനം നടത്തുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ എത്തുന്നത്. റിലയന്‍സ് ജിയോ പ്രോഡക്ടുകള്‍ നിങ്ങളുടെ വ്യക്തിഗത ഗാഡ്ജറ്റുകള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഓഫീസ് സുരക്ഷയ്ക്കായി പ്രത്യേകം സ്മാര്‍ട്ട് ഡിവൈസുകളും ഉണ്ട്. മോഷന്‍ സെന്‍സര്‍, സ്മാര്‍ട്ട് സ്വിച്ച് മുതലായവയാണ് ജിയോ സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍.

Best Mobiles in India

English summary
Reliance Jio GigaFiber: 10 things to know.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X