അടുത്ത വിപ്ലവത്തിനു തീകൊളുത്തി ജിയോ, 'ജിയോഫൈബര്‍' ഞെട്ടിക്കും! അറിയേണ്ടതെല്ലാം..

By GizBot Bureau
|

എതിരാളികളെയാകെ അമ്പരപ്പിച്ചു കൊണ്ട് 2016 സെപ്തംബറിലാണ് ജിയോ ലോഞ്ച് ചെയ്തത്. താമസിക്കാതെ ഓഹരി വിപണിയിലേക്ക് ഇറങ്ങുന്ന ജിയോ ഇന്‍ഫോകോമിന്റെ മാതൃസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങളായ 'ജിയോ ജിഗാഫൈബര്‍' എന്ന പേരിലുളള അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് പ്രഖ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ വാര്‍ഷിക പൊതു യോഗത്തിലാണ് കമ്പനി ജിയോ ഫോണ്‍ അവതരിപ്പിച്ചത്.

അടുത്ത വിപ്ലവത്തിനു തീകൊളുത്തി ജിയോ, 'ജിയോഫൈബര്‍' ഞെട്ടിക്കും! അറിയേണ്

 

ജിയോ ജിഗാഫൈബറിന്റെ പ്രഖ്യാപനത്തിന്‍ കമ്പനി അതിന്റെ ലഭ്യതയും താരിഫ് പ്ലാനുകളെ സംബന്ധിച്ച് അധിക വിശദീകരണം ഒന്നും തന്നെ പുറത്തുവിട്ടില്ല. എന്നാല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ ചില വിശദീകരണങ്ങള്‍ 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് എത്തുന്ന നഗരങ്ങള്‍

ആദ്യഘട്ടത്തില്‍ 1100 നഗരങ്ങളിലായിരിക്കും ജിയോ ജിഗാഫൈബര്‍ സേവനം ലഭിക്കുക. 50 ദശലക്ഷം വീടുകളും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. നവംബറിന്റെ തുടക്കത്തില്‍ ഇത് എത്തുമെന്നു കരുതുന്നു. കൂടാതെ ഉയര്‍ന്ന ഡേറ്റ ഡിമാന്റില്‍ 15 മുതല്‍ 20 വരെയുളള പ്രധാന നഗരങ്ങളില്‍ ബാക്കിയുളളവയ്ക്ക് സേവനം ലഭ്യമാക്കും. ഓഗസ്റ്റ് 15 മുതല്‍ ജിഗാഫൈബറിന്റെ ബുക്കിംഗ് ആരംഭിക്കും.

ജിയോ ജിഗാഫൈബറിന്റെ വില

ബ്രോഡ്ബാന്‍ഡ് സൃംഘലക്കായി ഇതു വരെ 2.5 ലക്ഷം കോടി രൂപ മുടക്കിയിട്ടുണ്ടെന്നും ഇന്ത്യയെ ഈ രംഗത്ത് അഞ്ച് മുന്‍നിര രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുമെന്നും മുകേഷ് അംബാനി പറഞ്ഞു. സെക്കന്‍ഡില്‍ ഒരു ജിബിയാണ് ജിയോ വാഗ്ദാനം ചെയ്യുന്ന സ്പീഡ്.

പ്രതിമാസം 500 രൂപ മുതല്‍ 700 രൂപ വരെയാകും ഈടാക്കുന്നത്. ഇന്റര്‍നെറ്റ് ടിവിയും വീഡിയോ കോളിംഗ് പോലുളള മൂല്യവര്‍ദ്ധിത സേവനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുളള ബ്രോഡ്ബാന്‍ഡ് സെറ്റ് ടോപ്പ് ബോക്‌സ് വിലയേക്കാള്‍ കടുത്ത വിലക്കുറവിലായിരിക്കും ജിഗാഫൈബര്‍ സേവനം ആരംഭിക്കുക.

തുടക്കത്തില്‍ സൗജന്യ സേവനം പ്രതീക്ഷിക്കുന്നു
 

തുടക്കത്തില്‍ സൗജന്യ സേവനം പ്രതീക്ഷിക്കുന്നു

ജിയോ ബ്രോഡ്ബാന്‍ഡ് സേവനം മൂന്നു മുതല്‍ ആറുമാസം വരെ സൗജന്യമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ആശ്ചരിക്കേണ്ട കാര്യമില്ല. കാരണം ഉപഭോക്താക്കള്‍ക്ക് ജിയോ ആകര്‍ഷകമായ ഫ്രീ ഓഫറുകള്‍ നല്‍കുന്നത് സാധാരണയാണ്.

ഗൂഗിളിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഏതെന്ന് പറഞ്ഞു പ്രധാനമന്ത്രിക്ക് പണികൊടുത്ത് ശശി തരൂർ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reliance Jio announced the Jio GigaFiber fiber-based home broadband service on July 5 at the 41st AGM. At the time of its launch, the company did not reveal a lot of details regarding its availability and tariff plans. Now, a report by The Economic Times sheds light on some juicy details of the Jio broadband service.

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more