ജിയോ ജിഗാഫൈബര്‍: 50mbps, 100mbps കണക്ഷന്‍ ഈ വിലയില്‍..!

|

പുറത്തിറങ്ങിയതു മുതല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രചരണം നേടാന്‍ കഴിഞ്ഞ മൊബൈല്‍ സേവന ബ്രാന്‍ഡാണ് ജിയോ. മറ്റു മൊബൈല്‍ കമ്പനികളില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് ജിയോയുടെ ഓഫറുകള്‍.

ജിയോ ജിഗാഫൈബര്‍: 50mbps, 100mbps കണക്ഷന്‍ ഈ വിലയില്‍..!

ജിയോയുടെ മറ്റൊരു സാങ്കേതിക വിദ്യയാണ് 'ജിയോ ജിഗാഫൈബര്‍'. ഫൈബര്‍ ഒപ്ടിക്‌സ് കേബിള്‍ വഴിയാണ് ഇതിലൂടെ ഇന്റര്‍നെറ്റ് സേവനം നടക്കുന്നത്. മാത്രമല്ല മറ്റു സേവനദാദാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ് ജിയോ നല്‍കുന്നത്, ഒപ്പം ലാഭകരവും.

ജിയോ ജിഗാഫൈബര്‍

ജിയോ ജിഗാഫൈബര്‍

ഇപ്പോള്‍ ജിയോ ജിഗാഫൈബര്‍ ട്രയല്‍ ഘട്ടത്തിലാണ്. 4500 രൂപ നല്‍കിയാല്‍ സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുന്നു. നിലവിലെ കണക്ക് അനുസരിച്ച് തിരഞ്ഞെടുത്ത പ്രദേശങ്ങില്‍ മാത്രമാണ് ജിയോ ജിഗാ ഫൈബര്‍ ഉളളത്. ഒരിക്കല്‍ ഇത് ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ ലോകമെമ്പാടുമുളള ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡായി മാറും.

ജിഗാ ഫൈബര്‍ കണക്ഷന്റെ ചിലവ് എത്രയാണ്?

ജിഗാ ഫൈബര്‍ കണക്ഷന്റെ ചിലവ് എത്രയാണ്?

ജിഗാ ഫൈബര്‍ കണക്ഷന്റെ വിലയെ കുറിച്ച് പല റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 600 രൂപ മുതലാണ് ജിയോ ജിഗാ ഫൈബര്‍ പ്ലാന്‍ ആരംഭിക്കുന്നത്. അതില്‍ 50mbps സ്പീഡാണ് ലഭിക്കുന്നതും. അതേ സമയം ഇതേ പ്ലാനില്‍ എയര്‍ടെല്‍ ഈടാക്കുന്നത് 1000 രൂപയാണ്. എന്നാല്‍ 1000 രൂപ ചിലവാക്കിയാല്‍ ജിയോ ജിഗാ ഫൈബര്‍ സബ്‌സ്‌ക്രൈബറിന് 100mbps സ്പീഡ് ലഭിക്കും.

എന്തിനാണ് നിങ്ങള്‍ ജിയോ ഫൈബര്‍ എടുക്കാന്‍ ആഗ്രഹിക്കുന്നത് ?

എന്തിനാണ് നിങ്ങള്‍ ജിയോ ഫൈബര്‍ എടുക്കാന്‍ ആഗ്രഹിക്കുന്നത് ?

ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്കിനെ അടിസ്ഥാനമാക്കിയുളള അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായതിനാല്‍ ജിയോ ജിഗാഫൈബര്‍ സെക്കന്‍ഡില്‍ 100 മെഗാബൈറ്റ്‌സ് വേഗതയും 100ജിബി ഡേറ്റയും സൗജന്യമായി നല്‍കും. കൂടാതെ അടുത്ത മൂന്നു മാസത്തിനുളളില്‍ ടെലിഫോണി, ടെലിവിഷന്‍ സേവനങ്ങള്‍ ചേര്‍ക്കാനും പദ്ധതി ഇടുന്നുണ്ട്. ഈ പറഞ്ഞ സേവനങ്ങളില്‍ ഒന്നിനും ആദ്യത്തെ ഒരു വര്‍ഷം അധിക നിരക്ക് ഈടാക്കുന്നതല്ല. വാഗ്ദാനം ചെയ്യുന്ന വേഗത സ്ഥിരമായിരിക്കും. കൂടാതെ സിഗ്നലുകള്‍ക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. ഏറ്റവും വേഗത കൂടിയ ഓപ്പറേറ്ററാണ് ജിയോ ജിഗാഫൈബര്‍ എന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ എങ്ങനെ?

രജിസ്‌ട്രേഷന്‍ എങ്ങനെ?

രജിസ്‌ട്രേഷനായി ജിയോ.കോം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ താത്പര്യം കാണിക്കാവുന്നതാണ്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായുളള രജിസ്‌ട്രേഷന്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് ആരംഭിച്ചു കഴിഞ്ഞു.

Best Mobiles in India

English summary
Reliance will start revealing the launch details of Jio GigaFiber in the coming weeks at its annual general meeting (AGM). The high-speed internet service was the next logical step for the telecom major after the launch of its mobile service and Jio feature phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X