റിലയന്‍സ് ഗിഗാഫൈബറും എയര്‍ടെല്ലും എസിടി ഫൈബര്‍നെറ്റും തമ്മില്‍ മത്സരം; വേഗതയിലും നിരക്കിലും കേമന്‍ ആര്?

|

ബ്രോഡ്ബാന്‍ഡ് സേവനരംഗത്തേക്കുള്ള റിലയന്‍സ് ജിയോയുടെ വരവിനെ ഉപഭോക്താക്കള്‍ സന്തോഷാരവത്തോടെയാണ് സ്വീകരിച്ചത്. മൊബൈല്‍ ഇന്റര്‍നെറ്റ് മേഖലയില്‍ ജിയോ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. ജിയോ ഗിഗാഫൈബര്‍ വരുന്നതോടെ ഫൈബര്‍ ടു ദി ഹോം ബ്രോഡ്ബാന്‍ഡ് വ്യവസായം അടിമുടി മാറുമെന്ന പ്രതീക്ഷ പലരും പങ്കുവയ്ക്കുന്നുണ്ട്.

 
റിലയന്‍സ് ഗിഗാഫൈബറും എയര്‍ടെല്ലും എസിടി ഫൈബര്‍നെറ്റും തമ്മില്‍ മത്സരം;

ജിയോ ഗിഗാഫൈബറിന്റെ വരവിന് മുമ്പ് തന്നെ വിപണിയിലെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ മറ്റ് സേവനദാതാക്കള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രധാന സേവനദാതാക്കള്‍ നല്‍കുന്ന പ്ലാനുകള്‍ താരതമ്യം ചെയ്യുകയാണ് ഇവിടെ. ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

ജിയോ ഗിഗാഫൈബര്‍

ജിയോ ഗിഗാഫൈബര്‍

റിലയന്‍സ് ജിയോ ഗിഗാഫൈബര്‍: ജിയോ ഗിഗാഫൈബര്‍ സേവനത്തിന്റെ പ്രഖ്യാപനം കമ്പനിയുടെ 42ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് നടത്തി. 100 Mbps മുതല്‍ 1Gbps വരെയുള്ള പ്ലാനുകള്‍ ഇതിലുണ്ടാകും. ഉപയോഗത്തിന് അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും. കുറഞ്ഞ നിരക്ക് 700 രൂപയും കൂടിയ നിരക്ക് 10000 രൂപയുമാണ്. ജിയോ ഫോര്‍എവര്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് എച്ച്ഡി 4K എല്‍ഇഡി ടിവി, 4K സെറ്റ്‌ടോപ്പ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കും. മാത്രമല്ല ഇന്ത്യയിലെ ഏത് നമ്പരിലേക്കും സൗജന്യമായി കോളുകള്‍ വിളിക്കാനും കഴിയും. അന്താരാഷ്ട്ര കോള്‍ നിരക്കുകളും താരതമ്യേന കുറഞ്ഞതായിരിക്കും. ജിയോ ഗിഗാഫൈബറിനൊപ്പം പ്രീമിയം OTT ആപ്ലിക്കേഷനുകളും നേടാം. ഈ വര്‍ഷം സെപ്റ്റംബര്‍ 5 മുതല്‍ ജിയോ ഗിഗാഫൈബര്‍ സേവനം ലഭ്യമാകും.

എയര്‍ടെല്‍ വി-ഫൈബര്‍

എയര്‍ടെല്‍ വി-ഫൈബര്‍

എയര്‍ടെല്‍ വി-ഫൈബര്‍: ഇന്ത്യയില്‍ റിലയന്‍സ് ജിയോ ഗിഗാഫൈബറിന്റെ പ്രധാന എതിരാളി ഭാരതി എയര്‍ടെല്ലിന്റെ എയര്‍ടെല്‍ വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനമാണ്. 100 Mbps മിന്നല്‍ വേഗത വി-ഫൈബര്‍ വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹിയില്‍ എയര്‍ടെല്ലിന്റെ പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത് 799 രൂപയില്‍ ആണ്. ഇതില്‍ 40Mbps വേഗതയില്‍ 100 ജിബി ബ്രോഡ്ബാന്‍ഡ് ഡാറ്റ ലഭിക്കും. 100Mbps പ്ലാനിന്റെ പ്രതിമാസ നിരക്ക് 1099 രൂപയാണ്. ഇതില്‍ ലഭിക്കുന്നത് 300 ജിബി ഡാറ്റയാണ്. 1599 രൂപയുടെയും 1999 രൂപയുടെയും പ്ലാനുകളും എയര്‍ടെല്‍ നല്‍കുന്നുണ്ട്. ഇവയുടെ വേഗത യഥാക്രമം 300Mbps-ഉം 100Mbps-ഉം ആണ്. 1999 രൂപയുടെ പ്ലാനില്‍ പരിധികളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍
 

ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍

ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ആകര്‍ഷകമായ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ നല്‍കുന്നുണ്ട്. പ്രതിമാസം 777 രൂപ മുതല്‍ 16999 രൂപ വരെയുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെ പ്ലാനില്‍ 50 Mbps വേഗതയില്‍ 500 ജിബി ഡാറ്റ ലഭിക്കും. നിശ്ചിത പരിധി കഴിഞ്ഞാല്‍ വേഗത 2Mbps ആയി കുറയും. 100Mbps പ്ലാനിന്റെ നിരക്ക് 1277 രൂപയും ഉപയോ പരിധി 750 ജിബിയുമാണ്. 16999 രൂപയുടെ പ്രതിമാസ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ദിവസവും 100Mbps വേഗതയില്‍ 170 ജിബി ബ്രോഡ്ബാന്‍ഡ് ഡാറ്റ ലഭിക്കും. ഈ പരിധി കഴിയുന്നതോടെ വേഗത 10Mbps ആയിമാറും. ഇവയ്ക്ക് പുറമെ 2499 രൂപ, 3999 രൂപ, 5999 രൂപ, 9999 രൂപ പ്ലാനുകളും ബിഎസ്എന്‍എല്‍ നല്‍കുന്നു. ഇവയില്‍ യഥാക്രം 40ജിബി, 50

ഹാത്ത്‌വേ

ഹാത്ത്‌വേ

റിലയന്‍സ് ജിയോ ഗിഗാഫൈബറിനെ നേരിടാന്‍ ഹാത്ത്‌വേ അണ്‍ലിമിറ്റഡ് പ്ലാനുകളിലും വേഗതയിലും മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. മാത്രമല്ല കൂടുതല്‍ ഡാറ്റയും ലഭിക്കും. ഡല്‍ഹിയില്‍ കമ്പനി 150 Mbps പ്ലാന്‍ അവതരിപ്പിച്ചുകഴിഞ്ഞു. 200 ജിബിയാണ് ഇതിലെ FUPP. സൂപ്പര്‍‌സ്റ്റോം 100 എന്ന് അറിയപ്പെടുന്ന 100 Mbps പ്ലാനിലെ പ്രതിമാസ FUP പരിധി 130 ജിബിയാണ്. ഹാത്ത് വേയുടെ ഏറ്റവും കുറഞ്ഞ പ്ലാന്‍ ആയ സ്റ്റോം 15Mbps വേഗത ഉറപ്പുനല്‍കുന്നു. പ്ലാനിന്റെ മൂന്നുമാസ നിരക്ക് 1947 രൂപയാണ്. പ്രതിമാസ FUP പരിധി 25 ജിബി.

എസിടി ഫൈബര്‍നെറ്റ്

എസിടി ഫൈബര്‍നെറ്റ്

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫൈബര്‍ അടിസ്ഥാന ബ്രോഡ്ബാന്‍ഡ് സേവനദാതാവാണ് എസിടി ഫൈബര്‍നെറ്റ്. ഹൈദരാബാദില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതമുള്ള കമ്പനി റിലയന്‍സ് ജിയോ ഗിഗാഫൈബറിന്റേതിന് സമാനമായ ഫൈബര്‍ നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറിലാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ എസിടിക്ക് പ്രധാനമായും നല്‍കുന്നത് രണ്ട് പ്ലാനുകളാണ്. എസിടി സില്‍വര്‍ പ്രോമോയും എസിടി പ്ലാറ്റിനം പ്രോമോയും. സില്‍വര്‍ പ്രോമോ പ്ലാന്‍ 100 Mbps വേഗതയും 500 ജിബി ഡാറ്റയും ഉറപ്പുനല്‍കുന്നു. പ്ലാന്‍ നിരക്ക് 749 രൂപയാണ്. 999 രൂപയ്ക്ക് പ്ലാറ്റിനം പ്രോമോ പ്ലാന്‍ സ്വന്തമാക്കാം. ഇതില്‍ 150 Mbps വേഗതയില്‍ 1000 ജിബി ഡാറ്റ ലഭിക്കും.

സ്‌പെക്ട്ര ബ്രോഡ്ബാന്‍ഡ്

സ്‌പെക്ട്ര ബ്രോഡ്ബാന്‍ഡ്

സ്‌പെക്ട്ര ബ്രോഡ്ബാന്‍ഡ്: 1Gbps വേഗതയാണ് സ്‌പെക്ട്ര ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 885 രൂപയുടെ പ്രതിമാസ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മിന്നല്‍ വേഗതയും 500 ജിബി ഡാറ്റയും സ്വന്തമാക്കാം. വാര്‍ഷിക- അര്‍ദ്ധവാര്‍ഷിക പ്ലാനുകളില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ചാര്‍ജോ ഈടാക്കുന്നില്ല. 500Mbps സ്‌പെക്ട്ര ഫാസ്റ്റര്‍ പ്ലാന്‍, 250 Mbps സ്‌പെക്ട്ര ഫാസ്റ്റ് എന്നീ പ്ലാനുകളുമുണ്ട്. ഇവയുടെ പ്രതിമാസ നിരക്ക് യഥാക്രമം 833 രൂപയും 799 രൂപയുമാണ്.

ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ്

ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ്

ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ്: അഹമ്മദാബാദില്‍ ടാറ്റാ സ്‌കൈ നല്‍കുന്ന അടിസ്ഥാന പ്ലാന്‍ 590 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ്. ഒരുമാസം, മൂന്നുമാസം, 6 മാസം എന്നിങ്ങനെയാണ് ഇതിന്റെ കാലാവധി. 16Mpbs വേഗത, സൗജന്യ റൗട്ടര്‍, ഡാറ്റാ റോളോവര്‍, സെയ്ഫ് കസ്റ്റഡി ഓപ്ഷന്‍ എന്നിവയാണ് പ്ലാനിന്റെ മറ്റ് ആകര്‍ഷണങ്ങള്‍. 700 രൂപയ്ക്ക് 25Mbps പ്ലാനും 800 രൂപയ്ക്ക് 50Mbps പ്ലാനും സ്വന്തമാക്കാനും അവസരമുണ്ട്. 75 Mbps വേഗതയും 100 Mbps ഡൗണ്‍ലോഡ് സ്പീഡുമുള്ള 1100 രൂപയുടെയും 1300 രൂപയുടെയും അണ്‍ലിമിറ്റഡ് പ്ലാനുകളും ടാറ്റാ സ്‌കൈയില്‍ ലഭ്യമാണ്.

Best Mobiles in India

English summary
Reliance Industries Ltd (RIL), in its 42nd annual general meeting, announced the launch of Jio GigaFiber services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X