റിലയന്‍സ് ജിയോ ജിഗാഫൈബര്‍, എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്: കടുത്ത മത്സരം!

Written By:

ആദ്യം റിലയന്‍സ് ജിയോ വിപണിയില്‍ കൊണ്ടു വന്നത് ഇന്റര്‍നെറ്റ് സേവനം മാത്രമായിരുന്നു. ഉപഭോക്താക്കള്‍ അത് നല്ല രീതിയില്‍ ഏറ്റെടുത്തതിനാല്‍ ജിയോ ജിഗാഫൈബര്‍ എന്ന ബ്രോഡ്ബാന്‍ഡ് സേവനവും ഇപ്പോള്‍ കൊണ്ടു വരുന്നു. ജിയോ ജിഗാഫൈബറിന്റെ പദ്ധതികള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ വാര്‍ത്തയായി തുടങ്ങി.

നിങ്ങള്‍ അറിയാതെ പോകുന്ന വാട്ട്‌സാപ്പ് വീഡിയോളിന്റെ 5 സവിശേഷതകള്‍!

ജിയോ ജിഗാഫൈബര്‍,എയര്‍ടെല്‍ വി-ഫൈബര്‍,BSNL ബ്രോഡ്ബാന്‍ഡ് കടുത്ത മത്സരം

കഴിഞ്ഞ ആഴ്ച എയര്‍ടെല്ലിന്റെ വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ടെക്‌നോളജി അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഇന്നു വരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും സൂപ്പര്‍ഫാസ്റ്റ് ടെക്‌നോളജി എന്നാണ് പറയപ്പെടുന്നത്.

മറ്റൊരു വശത്ത് ബിഎസ്എന്‍എല്‍ അവരുടെ ബ്രാഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്‌കരിക്കാന്‍ പോകുന്നു.

സൂക്ഷിക്കുക:വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സ്പാം മെസേജ്!

ഈ മൂന്നു ബ്രോഡ്ബാന്‍ഡും പരസ്പരം എങ്ങനെ മത്സരിക്കുന്നു എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂപ്പര്‍-ഫാസ്റ്റ് ഇന്റര്‍നെറ്റ് ടെക്‌നോളജി

റിലയന്‍സ് ജിയോ ജിഗാഫൈബര്‍ സര്‍വ്വീസ്, എയര്‍ടെല്‍ വി-ഫൈബര്‍ ടെക്‌നോളജി ഇവയെ സൂപ്പര്‍ ഫാസ്റ്റ് ഇന്റര്‍നെറ്റ് ടെക്‌നോളജി എന്നാണ് പറയപ്പെടുന്നത്. 100Gbps സ്പീഡ് വരെ ഇവര്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

മികച്ച താങ്ങാവുന്ന പ്ലാനുകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് ജിയോ ജിഗാഫൈബര്‍ പ്ലാന്‍ തുടങ്ങുന്നത് 500 രൂപയും ഏറ്റവും കൂടിയ പ്ലാന്‍ 5,000 രൂപയുമാണ്, കൂടാതെ FUP ഡാറ്റ റേഞ്ച് 50ജിബി മുതല്‍ 1000ജിബി വരെയാണ്.

നിലവില്‍ തന്ന ബിഎസ്എന്‍എല്‍ന് ഏറ്റവും കുറഞ്ഞ പദ്ധതിയുണ്ട്

ബ്രോഡ്ബാന്‍ഡ് മേഖലയിലെ നിലവിലത്തെ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ ന്റെ പ്ലാന്‍ തുടങ്ങുന്നത് BB249, BBL 1199 എന്നിങ്ങനെയാണ്. മാന്യമായ സ്പീഡും ഇതിനുണ്ട്.

ജിഗാഫൈബര്‍, വി-ഫൈബര്‍ വെര്‍ക്കം ഓഫറില്‍ വരുമെന്നു പറയുന്നു

റിലയന്‍സ് ജിയോയ്ക്ക് ഇത്രയേറെ ഉപഭോക്താക്കള്‍ ലഭിക്കാന്‍ കാരണം അതിലെ വെല്‍ക്കം ഓഫറുകള്‍ തന്നെയാണ്. അതിനാല്‍ ബ്രോഡ്ബാന്‍ഡ് സേവനവും അങ്ങനെ നല്‍കാന്‍ തീരുമാനിക്കുന്നു.

എയര്‍ടെല്ലും ഒരു മാസത്തേയ്ക്ക് സൗജന്യ സേവനം നല്‍കാന്‍ ഒരുങ്ങുന്നു.

 

ബിഎസ്എന്‍എല്‍ പതുക്കെപ്പതുക്കെ പരിഷ്‌കരിക്കുന്നു

റിലയന്‍സ് ജിയോയുടെ കൂടേയും എയര്‍ടെല്‍ വി-ഫൈബറിന്റെ കൂടേയും പൊരുത്തപ്പെടാനായി ബിഎസ്എന്‍എല്‍ അവരുടെ ബ്രോഡാബാന്‍ഡ് സേവനം നവീകരിക്കുന്നതിനായി ഫൈബര്‍ സാങ്കേതിക വിദ്യ ആരംഭിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is all over the internet and now the new telecom company is trying to repeat the same with their broadband services- Jio GigaFiber. The purported broadband plans of the new service have already leaked online and they are extremely cheap and competitive as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot