ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

Written By:

2016 ഡിസംബര്‍ 31ന് ജിയോ വെല്‍ക്കം ഓഫര്‍ അവസാനിക്കുകയും, ജനുവരി ഒന്നു മുതല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങുകയും ചെയ്തു. നിലവിലുളള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ഒരു പോലെ ആസ്വദിക്കാം.

ഇിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറിനും സൗജന്യ വോയിസ് കോളുകള്‍, വീഡിയോ കോളുകള്‍, മെസേജ് എന്നിവ ലഭിക്കുന്നതാണ്.

ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇതിലെ ഫെയര്‍ യൂസേജ് പോളിസി (FUP).

ഇതു പ്രകാരം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന 4ജിബി ഡാറ്റയില്‍ നിന്നും 1ജിബിയായി കുറയും. എന്നാല്‍ ഒരു ജിബിക്കു ശേഷം 51 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ അധികം ലഭിക്കുന്നു. എന്നാല്‍ 301 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി ഡാറ്റ വരെ ലഭിക്കും.

വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോയുടെ ഓഫറിനെ കുറിച്ച് ട്രായി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടിന്റെ മറുപടി ഇങ്ങനെയാണ് ജിയോ നല്‍കിയിരുന്നത്.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

സാധാരണ സൗജന്യ ഓഫറുകള്‍ എല്ലാ കമ്പനികള്‍ക്കും നല്‍കുന്നത് മൂന്നു മാസമാണ്, അതായത് 90 ദിവസം. എന്നാല്‍ ജിയോയുടെ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 വരെയായിരുന്നു.

എന്നാല്‍ അതിനു ശേഷം വെല്‍ക്കം ഓഫര്‍ മാറ്റി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്നാക്കി പുതിയ ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. ഈ ഓഫര്‍ മാര്‍ച്ച് 31 വരെയാണ്.

സാംസങ്ങ് ഗാലക്‌സി A സീരീസ് (2017), സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്താപിച്ചു!

എന്നാല്‍ പഴയ ഓഫറിന്റെ തുടര്‍ച്ചയാണ് പുതിയ ഓഫര്‍ എന്ന് ട്രായി പറയുകയും അതിന്റെ വിശദീകരണവുമാണ് ചോദിച്ചത്. എന്നാല്‍ പുതിയ ഓഫറില്‍ വ്യത്യാസമുണ്ടന്നാണ് ജിയോയുടെ മറുപടി. അതായത് പഴയ ഓഫറില്‍ ഒരു പരിധി കഴിഞ്ഞാല്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ ഓപ്ഷന്‍ ഇല്ലായിരുന്നു എന്നാല്‍ പുതിയ ഓഫറില്‍ റീച്ചാര്‍ജ്ജ് ചെയ്യാമെന്നും ജിയോ ട്രായിക്ക് വിശദീകരണം നല്‍കി.

ഏറ്റവും മികച്ച 4ജി ഫോണുകള്‍

English summary
Reliance Jio’s Welcome Offer, which gave users unlimited data, voice and video calls and messaging access on the Jio SIM is now over.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot