Home
News

അ‌ംബാനിയുടെ സന്തോഷ പ്ലാൻ! ജിയോയ്ക്ക് ഇപ്പോൾ 103 രൂപയുടെ ഫ്ലെക്സി പ്ലാനുണ്ട്, അ‌റിയാമോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാരുടെ വിവിധ താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ചിലത് താരതമ്യേന പുതിയതാണ്, മറ്റുള്ളവ 2024ലെ ടെലിക്കോം നിരക്ക് വർധനയ്ക്ക് ശേഷം വന്നവയാണ്. അ‌ടുത്തകാലത്ത് ജിയോ ചില പുതിയ പ്ലാനുകൾ വരിക്കാർക്കായി അ‌വതരിപ്പിക്കുകയുണ്ടായി. അ‌ത് ന്യൂഇയർ- ക്രിസ്മസ് എന്നിവയോട് അ‌നുബന്ധിച്ചു​ള്ളതായിരുന്നു. 39 രൂപ, 450 രൂപ, 500 രൂപ പ്ലാനുകളൊക്കെ അ‌ടുത്തകാലത്തായി അ‌വതരിപ്പിക്കപ്പെട്ടവയാണ്. ഇവ വളരെപ്പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ അ‌ടുത്തകാലത്ത് അ‌വതരിപ്പിക്കപ്പെടുകയും എന്നാൽ കാര്യമായ ശ്രദ്ധ കിട്ടാതെ പോവുകയും ചെയ്ത ചില പ്ലാനുകളും ഉണ്ട്.

അ‌ത്തരത്തിൽ ജിയോ വരിക്കാർക്ക് കാര്യമായ അ‌റിവില്ലാത്ത പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 103 രൂപയുടെ പ്ലാൻ. ഏകദേശം രണ്ട് മാസം മുമ്പാണ് 103 രൂപയുടെ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടത്. ഈ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ജിയോയ്ക്ക് ഉണ്ടെന്ന് പല വരിക്കാർക്കും ഇപ്പോഴും അ‌റിയില്ല എന്നതാണ് സത്യം.

ജിയോയ്ക്ക് ഇപ്പോൾ 103 രൂപയുടെ ഫ്ലെക്സി പ്ലാനുണ്ട്, അ‌റിയാമോ!

ഈ പ്ലാനിൽ OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യവും കുറച്ച് ഡാറ്റയും ഉൾപ്പെടുന്നു. ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാൻ എന്ന നിലയിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്, എങ്കിലും പ്രധാനം ​ഒടിടി സബ്സ്ക്രിപ്ഷൻ തന്നെ. ഇതിൽ വാലിഡിറ്റി ലഭ്യമല്ല. വാലിഡായിട്ടുള്ള ഒരു റീച്ചാർജ് പ്ലാൻ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് മാത്രമാണ് ഈ പ്ലാൻ ഉപയോഗപ്പെടുത്താനാകുക.

ഫ്ലെക്സി പ്ലാൻ എന്ന ത​ലക്കെട്ടിലാണ് 103 രൂപയുടെ പ്ലാൻ ജിയോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ചെറിയ അ‌ളവിൽ ഡാറ്റയും ധാരാളം ​ഒടിടി സബ്സ്ക്രിപ്ഷനുകളും അ‌ടങ്ങിയിരിക്കുന്നു. അ‌തിൽത്തന്നെ ഒടിടി സബ്സ്ക്രിപ്ഷൻ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള വിഭാഗം തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. അ‌തിനാലാണ് ഫ്ലെക്സി ഡാറ്റ പ്ലാൻ എന്ന് വിളിക്കുന്നത്.

ജിയോയ്ക്ക് ഇപ്പോൾ 103 രൂപയുടെ ഫ്ലെക്സി പ്ലാനുണ്ട്, അ‌റിയാമോ!

103 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 103 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. 5GB ഹൈ-സ്പീഡ് 4G ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകുന്നു. ഡാറ്റയ്ക്ക് പുറമേ ഈ പ്ലാൻ മൈജിയോ വൗച്ചർ വഴി ഒരു പ്രീമിയം OTT എന്റർടൈൻമെന്റ് ബണ്ടിൽ തിരഞ്ഞെടുക്കാൻ വരിക്കാരെ അനുവദിക്കുന്നു. ഇതിൽ മൂന്ന് വിഭാഗം ഒടിടി ഓപ്ഷനുകളുണ്ട്, അ‌തിൽ നിന്ന് ഉപയോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

103 രൂപയുടെ പ്ലാനിലെ ഒടിടി സബ്സ്ക്രിപ്ഷനുകളെ റീജിയണൽ എന്റർടൈൻമെന്റ് ഓപ്ഷൻ, ഇന്റർനാഷണൽ എന്റർടൈൻമെന്റ് ഓപ്ഷൻ, ഹിന്ദി എന്റർടൈൻമെന്റ് ഓപ്ഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ റീജിയണൽ എന്റർടൈൻമെന്റ് ഓപ്ഷനിൽ ജിയോഹോട്ട്സ്റ്റാർ, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, ഹോയ്ചോയ് എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആണ് ലഭ്യമാകുക.

ഇന്റർനാഷണൽ എന്റർടൈൻമെന്റ് ഓപ്ഷനിൽ ജിയോഹോട്ട്സ്റ്റാർ, ഫാൻകോഡ്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+ എന്നിവയുടെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. ഹിന്ദി എന്റർടൈൻമെന്റ് ഓപ്ഷനിൽ ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5 എന്നീ പ്ലാറ്റ്ഫോമുകിലേക്കുള്ള ആക്സസ് ആണ് ലഭ്യമാകുക. ജിയോ ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള ഒരു ഓപ്ഷൻ​ തെരഞ്ഞെടുക്കാൻ സാധിക്കും.

ജിയോയ്ക്ക് ഇപ്പോൾ 103 രൂപയുടെ ഫ്ലെക്സി പ്ലാനുണ്ട്, അ‌റിയാമോ!

സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ NXT, കാഞ്ച ലങ്ക, ഫാൻകോഡ്, ഹോയ്‌ചോയ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ജിയോ ടിവി ആപ്പ് വഴിയാണ് നൽകുന്നത്. റിഡീം ചെയ്‌ത തീയതി മുതൽ 28 ദിവസത്തേക്കാണ് OTT സബ്‌സ്‌ക്രിപ്‌ഷന് വാലിഡിറ്റി ഉണ്ടാകുക. റീചാർജ് ചെയ്‌ത് 28 ദിവസത്തിനുള്ളിൽ സബ്‌സ്‌ക്രൈബർമാർ വൗച്ചർ റിഡീം ചെയ്യണം.

More from GizBot

Best Mobiles in India

English summary
Reliance Jio has a prepaid plan priced at Rs 103. This prepaid plan comes with a validity of 28 days. 5GB of high-speed 4G data is available in this plan. In addition to data, this plan allows subscribers to opt for a premium OTT entertainment bundle through MyJio voucher. You can choose from various OTT subscriptions including JioHotstar, SonyLIV, ZEE5, and Fancode.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X