കളി കാര്യമാകും! 1ജിബിക്ക് ചെലവാകുക അ‌ഞ്ചുരൂപയിൽ താഴെ; ഡാറ്റ പ്രേമികൾക്ക് സന്തോഷിക്കാൻ വകയുമായി ജിയോ

|

ദിവസവും ധാരാളം ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടുള്ള റിലയൻസ് ജിയോ ( jio ) യുടെ ഡാറ്റ പ്ലാൻ ഏറെ ജനപ്രിയമാകുന്നു. ഫുട്ബോൾ ലോകകപ്പ് നടക്കുന്ന ഈ സമയത്ത് കളികാണാനും മറ്റുമായി താൽപര്യമുള്ള ആളുകൾക്ക് ഏറെ സഹായകമാകുന്ന 222 രൂപയുടെ പ്ലാൻ ആണ് ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതൊരു 4ജി ഡാറ്റ പ്ലാൻ ആണ്. അ‌തിനാൽത്തന്നെ വാലിഡിറ്റിയുള്ള ഏതെങ്കിലും പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്കാണ് ഈ ഡാറ്റ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുക.

 

ഫുട്ബോൾ വേൾഡ് കപ്പ്

ഫുട്ബോൾ വേൾഡ് കപ്പ് പ്ലാൻ എന്ന നിലയിലാണ് ജിയോ ഈ പ്ലാൻ മുന്നോട്ട് വയ്ക്കുന്നത് എങ്കിൽക്കൂടിയും ഡാറ്റ ധാരാളം ഉപയോഗിക്കുന്ന മറ്റ് ആവശ്യങ്ങളുള്ള ആളുകൾക്കും ഈ പ്ലാൻ ഏറെ ഉപകാരപ്പെടും. 222 രൂപ ചെലവ് വരുന്ന ഈ 4ജി ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി ഒരു മാസമാണ്. ആകെ 50 ജിബി ഡാറ്റയാണ് ഇതു പ്രകാരം ഒരു മാസത്തേക്ക് ഉപയോക്താക്കൾക്ക് ലഭിക്കുക.

ഇനി 365 ദിവസവും അ‌ൺലിമിറ്റഡ് സന്തോഷത്തിന്റെ ഉറക്കമില്ലാ രാവുകൾ! പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാനുമായി വിഐഇനി 365 ദിവസവും അ‌ൺലിമിറ്റഡ് സന്തോഷത്തിന്റെ ഉറക്കമില്ലാ രാവുകൾ! പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാനുമായി വിഐ

ഈ പ്ലാൻ തുടരുമോ

ലോകകപ്പ് കഴിഞ്ഞാലും ഈ പ്ലാൻ തുടരുമോ എന്നകാര്യത്തിൽ ജിയോ ഇതുവരെ സൂചനകൾ ഒന്നും നൽകിയിട്ടില്ല. ബിസിനസ് തന്ത്രങ്ങൾക്കനുസരിച്ച് പ്ലാൻ തുടരാനും സാധ്യതയുണ്ട്. 222 രൂപയുടെ ഈ റിലയൻസ് ജിയോ 4ജി ഡാറ്റ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളും അ‌വയുടെ വിശദ വിവരങ്ങളും പരിശോധിക്കാം.

222 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ
 

222 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. ഈ 30 ദിവസത്തേക്ക് ഉയർന്ന വേഗതയുള്ള 50 ജിബി ഡാറ്റ കമ്പനി ആകെ നൽകുന്നുണ്ട്. ലോകകപ്പ് മത്സരങ്ങൾ മുഴുവൻ കാണാൻ ഈ ഡാറ്റ ധാരാളമാണ്. ഈ 50 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റയുടെ വേഗത 64 കെബിപിഎസ് ആയി കുറയും എന്നുമാത്രം.

ആഹാ, എത്ര ഗംഭീരം; ശരിക്കും ഇതാണ് 'ലോകോത്തര' പ്ലാൻ; 'വേൾഡ് പാസ്' പുറത്തിറക്കി എയർടെൽആഹാ, എത്ര ഗംഭീരം; ശരിക്കും ഇതാണ് 'ലോകോത്തര' പ്ലാൻ; 'വേൾഡ് പാസ്' പുറത്തിറക്കി എയർടെൽ

222 രൂപയ്ക്ക ഈ പ്ലാൻ നഷ്ടമാണോ

222 രൂപയ്ക്ക ഈ പ്ലാൻ നഷ്ടമാണോ

ഒരു മാസത്തേക്ക് ഡാറ്റയ്ക്ക് 222 രൂപ മുടക്കുക എന്നത് അ‌ത്ര നഷ്ടമുള്ള കാര്യമല്ല. കാരണം ഇവിടെ 50 ജിബി ഡാറ്റ ആണ് ഉയർന്ന വേഗതയിൽ ഉപയോക്താവിന് ലഭ്യമാകുന്നത്. ഈ പ്ലാൻ പ്രകാരം ഓരോ ജിബിക്കും എത്ര രൂപ ചെലവാകും എന്ന് നോക്കാം. അ‌തിനായി 222 നെ 50 കൊണ്ട് ഹരിച്ചു നോക്കാം. 4.44 രൂപയാണ് ഒരു ജിബി ഡാറ്റയ്ക്ക് ഈ പ്ലാനിൽ ചെലവാകുക എന്ന് അ‌പ്പോൾ മനസിലാകും.

ഒരു ജിബി ഡാറ്റയ്ക്ക് ചെലവ്

അ‌തായത് അ‌ഞ്ചു രൂപയിൽ താഴെ മാത്രമാണ് ഒരു ജിബി ഡാറ്റയ്ക്ക് ഇവിടെ ചെലവ് വരുന്നത്. ജിയോയുടെ മറ്റ് ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ അ‌പേക്ഷിച്ച് നോക്കിയാൽ ഇത് വൻ ലാഭമാണ് എന്ന് കാണാൻ സാധിക്കും. നിങ്ങളുടെ പ്ലാൻ അ‌നുസരിച്ചുള്ള പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞശേഷം അ‌ത്യാവശ്യത്തിനായി ഒരു ബൂസ്റ്റർ പായ്ക്ക് ചെയ്യാൻ നോക്കിയാൽ 15 രൂപയാണ് ഒരു ജിബി ഡാറ്റയ്ക്ക് നൽകേണ്ടിവരിക.

JioFiber | 14 ഒടിടി ആപ്പുകളിലേക്ക് ആക്സസ്; അറിയാം ഈ അടിപൊളി പ്ലാനിനെക്കുറിച്ച്JioFiber | 14 ഒടിടി ആപ്പുകളിലേക്ക് ആക്സസ്; അറിയാം ഈ അടിപൊളി പ്ലാനിനെക്കുറിച്ച്

ഉപയോക്താവിന് വൻ ലാഭമാണ്

അ‌തേപോലെ 2 ജിബി ഡാറ്റയാണ് അ‌ധികമായി വേണ്ടതെങ്കിൽ 25 രൂപയാണ് നൽകേണ്ടിവരിക. ആ നിലയ്ക്ക് നോക്കിയാൽ ഉപയോക്താവിന് വൻ ലാഭമാണ് ഈ 222 രൂപയുടെ ഡാറ്റ പ്ലാൻ നൽകുന്നത്. ഇപ്പോൾ നൽകിയ ഈ ഓഫർ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തും നൽകാൻ ജിയോ തയാറായില്ലല്ലോ എന്ന പരിഭവമാണ് ആരാധകർ പങ്കുവയ്ക്കുന്നത്. തൊട്ടടുത്ത റീട്ടെയ്ലർ സ്റ്റോറിൽനിന്നോ വെബ്​സൈറ്റ് വഴിയോ, ജിയോ ആപ്പ് വഴിയോ ഈ പ്ലാൻ സ്വന്തമാക്കാം.

എല്ലാത്തിനും ഒരു പരിധിയുണ്ട് കേട്ടോ! ഗൂഗിൾ​ പേ, ഫോൺപേ, പേടിഎം എന്നിവയുടെ ഒരു ദിവസത്തെ ഇടപാട് പരിധികൾഎല്ലാത്തിനും ഒരു പരിധിയുണ്ട് കേട്ടോ! ഗൂഗിൾ​ പേ, ഫോൺപേ, പേടിഎം എന്നിവയുടെ ഒരു ദിവസത്തെ ഇടപാട് പരിധികൾ

Best Mobiles in India

English summary
Reliance Jio's Rs 222 4G data plan is aimed at people who want to use a lot of data every day. This prepaid plan offers a validity of 30 days. The company is offering a total of 50 GB of high-speed data for these 30 days. After using this 50 GB of data, the data speed will be reduced to 64 kbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X