Home
News

അടിപൊളി ആനുകൂല്യങ്ങൾ നൽകുന്ന 5 ജിയോ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം | Jio

സൌജന്യ നിരക്കിൽ ഡാറ്റ വാരിവിതറിയ മാർക്കറ്റിങ് തന്ത്രങ്ങൾ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയെന്ന നിലയിലേക്ക് റിലയൻസ് ജിയോ വളർന്ന് കയറാൻ കാരണം. പഴയ പോലെ എല്ലാമങ്ങ് വെറുതേ നൽകുന്നില്ലെങ്കിലും സ്വകാര്യ ടെലിക്കോം കമ്പനികൾക്കിടയിൽ ഏറ്റവും ലാഭകരമായ റീചാർജ് പ്ലാനുകൾ നൽകുന്നത് റിലയൻസ് ജിയോ തന്നെയാണ്.

ജിയോ നൽകുന്ന 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ : അത്യാവശ്യം മൊബൈൽ ഡാറ്റ ഉപയോഗം ഉള്ളവർക്ക് ഏറെ അനുയോജ്യമായ ഡാറ്റ പ്ലാനുകളാണ് 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ. എല്ലാ ദിവസവും 2 ജിബി ഡാറ്റയും മറ്റ് ബെനിഫിറ്റ്സും ഓഫർ ചെയ്യുന്ന അഞ്ച് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്. 23 ദിവസം മുതൽ 365 ദിവസം വരെയുള്ള വാലിഡിറ്റി കാലയളവുകളിലേക്കാണ് ഈ പ്ലാനുകൾ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

അടിപൊളി ആനുകൂല്യങ്ങൾ നൽകുന്ന 5 ജിയോ പ്ലാനുകളെക്കുറിച്ച് അറിയാം

249 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 23 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ആകെ 46 ജിബി ഹൈ സ്പീഡ് ഡാറ്റയും ( 2 ജിബി ഡെയിലി ലിമിറ്റ് ) പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും സൌജന്യം. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അർഹരായവർക്ക് അൺലിമിറ്റഡ് 5ജിയും ഈ പ്ലാൻ നൽകുന്നു.

299 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 28 ദിവസമാണ് ഈ പ്ലാനിന് ജിയോ നൽകുന്ന വാലിഡിറ്റി. ആകെ 56 ജിബി ഹൈ സ്പീഡ് ഡാറ്റയും ( 2 ജിബി ഡെയിലി ലിമിറ്റ് ) പ്ലാനിനൊപ്പം ലഭിക്കുന്നു. ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അൺലിമിറ്റഡ് 5ജിയും ലഭിക്കും.

533 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 56 ദിവസത്തെ വാലിഡിറ്റിയാണ് 533 രൂപയുടെ പ്ലാൻ നൽകുന്നത്. ഡെയിലി 2 ജിബി വീതം ആകെ 112 ജിബി ഹൈ സ്പീഡ് ഡാറ്റയും യൂസേഴ്സിന് ലഭിക്കും. പ്രതിദിന ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയുമെന്നും അറിഞ്ഞിരിക്കണം. വോയ്സ് കോളുകൾ, എസ്എംഎസ്, ജിയോ ആപ്പുകൾ, 5ജി ആക്സസ് എന്നിവയിലെല്ലാം മറ്റ് പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങളാണ് 533 രൂപയുടെ പ്ലാനിലുമുള്ളത്.

719 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ : 84 ദിവസത്തെ വാലിഡിറ്റിയുമായാണ് 719 രൂപയുടെ ഓഫർ വരുന്നത്. ഡെയിലി 2 ജിബി വീതം ആകെ 168 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാനിനൊപ്പമുണ്ട്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് മാത്രമായിരിക്കും. വോയ്സ് കോളുകൾ, എസ്എംഎസ്, ജിയോ ആപ്പുകൾ, 5ജി ആക്സസ് എന്നിവയിലെല്ലാം ബാക്കി പ്ലാനുകൾക്ക് സമാനമാണ് 719 രൂപയുടെ പ്ലാനും.

2,879 രൂപയുടെ ജിയോ പ്ലാൻ : 365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ ആകെ മൊത്തം 730 ജിബിയാണ് പായ്ക്ക് ചെയ്യുന്നത്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആകുമെന്നും അറിയുക. വോയ്സ് കോളുകൾ, എസ്എംഎസ്, ജിയോ ആപ്പുകൾ, 5ജി ആക്സസ് എന്നിവയിലെല്ലാം ബാക്കി പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങളാണ് 2,879 രൂപയുടെ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
2GB daily data plans are the most suitable data plans for those who have essential mobile data usage. Reliance Jio has five prepaid recharge plans that offer 2 GB of data every day and other benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X