ആര്‍ക്കോമുമായുളള സഹകരണം ഉപേക്ഷിച്ചിട്ടില്ലെന്ന് റിലയന്‍സ് ജിയോ

|

മറ്റെല്ലാ ടെലികോം കമ്പനികളേയും ഒറ്റയടിക്ക് പിന്നിലാക്കിയാണ് റിലയന്‍സ് ജിയോ മുന്നേറിയത്. അതിലൊരു കമ്പനിയാണ് സ്വന്തം അനുജന്റെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം).

 
ആര്‍ക്കോമുമായുളള സഹകരണം ഉപേക്ഷിച്ചിട്ടില്ലെന്ന് റിലയന്‍സ് ജിയോ

46,000 കോടി രൂപയുടെ കടബാധ്യതയാണ് ആര്‍കോമിനുളളത്.

ജിയോ

ജിയോ

ആര്‍ക്കോമുമായുളള സ്‌പെക്ട്രം പങ്കു വയ്ക്കല്‍ നടപടി ഉപേക്ഷിക്കില്ലന്ന് മുകേഷ് അംബാനി. ടെലികോം ലൈസന്‍സുളള ഓപ്പറേറ്ററാണ് ഇപ്പോഴും ആര്‍കോമെന്നും അതിനാല്‍ സ്‌പെക്ട്രം പങ്കുവയ്ക്കലിന് തടസ്സമില്ലെന്നും ജിയോ വ്യക്തമാക്കി.

റിലയന്‍സ്

റിലയന്‍സ്

ആര്‍കോമിന് എതിരായി സുപ്രിം കോടതിയിലും നാഷണല്‍ കമ്പനി ലോ അപ്പിലേറ്റ് ട്രിബുണല്‍ (NCLAT) എന്നിവയിലും കേസുകള്‍ നിലവിലുണ്ട്. സ്‌പെക്ട്രം ലൈസന്‍സ് ഫീസിനത്തില്‍ 21 കോടി രൂപയുടെ കുടിശിക വരുത്തിയതിന് ടെലികോം മന്ത്രാലയം ആര്‍കോമിന് നോട്ടീസ് അയച്ചിരുന്നു.

 സ്‌പെക്ട്രം പങ്കുവയ്ക്കല്‍

സ്‌പെക്ട്രം പങ്കുവയ്ക്കല്‍

281 കോടിയുടെ കുടിശിക കേസ് വേറെയുമുണ്ട്. കേസുകള്‍ തിരിച്ചടി ആകാതെ തന്നെ സ്‌പെക്ട്രം പങ്കുവയ്ക്കല്‍ തുടരുക തന്നെ ചെയ്യുമെന്ന് ജിയോ വ്യക്തമാക്കി. ജിയോ ഇപ്പോള്‍ 850 മെഗാഹെട്‌സ് ബാന്‍ഡില്‍ മുംബൈ ഉള്‍പ്പെടെ രാജ്യത്തെ 21 സര്‍ക്കിളുകളില്‍ ആര്‍കോമിന്റെ സ്‌പെക്ട്രം ഉപയോഗിക്കുന്നുണ്ട്.

നാഷണല്‍ കമ്പനി ലോ അപ്പിലേറ്റ് ട്രിബുണല്‍ (NCLAT)
 

നാഷണല്‍ കമ്പനി ലോ അപ്പിലേറ്റ് ട്രിബുണല്‍ (NCLAT)

കോടതി എന്തെങ്കിലും നടപടികള്‍ ഉയര്‍ത്തിയാല്‍ സ്‌പെക്ട്രം പങ്കുവയ്ക്കലില്‍ നിന്നും പിന്‍മാറേണ്ടി വന്നാലും ഉപഭോക്തൃത സേവനം തടസ്സപ്പെടില്ലെന്നും പകരം ഉപയോഗിക്കാനുളള 850, 188, 2300 മെഗാഹെഡ്‌സ് സ്‌പെക്ട്രം ബാന്‍ഡുകള്‍ ജിയോക്ക് ഉണ്ടെന്നും റിലയന്‍സ് ജിയോ പറഞ്ഞു. കൂടാതെ കൂടുതല്‍ സ്‌പെക്ട്രം വേണമെങ്കിലും ജിയോ ഇതിനു വേണ്ടി വാങ്ങുന്നതാണ്.

Best Mobiles in India

Read more about:
English summary
“We have plenty of spectrum ourselves across 850, 1800 and 2300 MHz across all circles. We have adequate spectrum to be not impacted by sharing dropping or anything happening to (RCom). If we need more, we can buy more,” said Thakur. He added that Jio can always buy spectrum from the auction but that will depend on a case-to-case basis. “We have reasonably good, healthy spectrum and we will not get impacted. We share only about of 850 MHz. If you look at amount of spectrum we share, it is quite less,” he said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X