ജിയോ ട്രൂ 5ജി ​​​വൈ​ഫൈയും എത്തിപ്പോയ്; ജിയോ വരിക്കാർക്ക് ആദ്യഘട്ടത്തിൽ സൗജന്യം

|

5ജി(5G) സേവനങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ ആരംഭിച്ചതിനു പിന്നാലെ ദീപാവലിക്ക് മുമ്പ് തങ്ങളുടെ ട്രൂ 5ജി ​വൈ​ഫൈ സേവനങ്ങൾക്കും ആരംഭം കുറിച്ച് റിലയൻസ് ജിയോ(Jio). രാജസ്ഥാനിലെ ക്ഷേത്രനഗരമായ നാഥ്ദ്വാരയിലാണ് ജിയോട്രൂ 5ജി ​വൈ​ഫൈ സേവനം ആദ്യമായി ആരംഭിച്ചിരിക്കുന്നത്. അ‌ടുത്തു തന്നെ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും ട്രൂ 5ജി ​വൈ​ഫൈ സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് ജിയോ ചെയർമാൻ ആകാശ് അ‌ംബാനി പ്രഖ്യാപിച്ചു.

 

ട്രൂ5ജി ​വൈ​ഫൈ സേവനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള പൊതു ഇടങ്ങളിലാണ് ട്രൂ5ജി ​വൈ​ഫൈ സേവനം കൂടുതൽ ആരംഭിക്കുക എന്നാണ് ജിയോ അ‌റിയിച്ചിരിക്കുന്നത്. ഇതിലൂടെ ഒരേസമയം ഒരുപാട് ആളുകൾക്ക് തങ്ങളുടെ ട്രൂ 5ജി യുടെ ഗുണങ്ങൾ അ‌നുഭവിക്കാൻ കഴിയും എന്നും ജിയോ വ്യക്തമാക്കുന്നു. കൂടാതെ ജിയോയുടെ 5ജി സർവീസ് ആരംഭിച്ച നഗരങ്ങളുടെ പട്ടികയിലേക്ക് ചെ​ന്നൈയും ഇടം പിടിച്ചതായും കമ്പനി ചെയർമാൻ ആകാശ് അ‌ംബാനി അ‌റിയിച്ചു.

5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?

വരിക്കാർക്ക് സൗജന്യമായി 5ജി സേവനങ്ങൾ

ഇപ്പോൾ ജിയോ ട്രൂ 5ജി ​വൈ​ഫൈ ലഭ്യമാക്കിയിരിക്കുന്ന രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ജിയോ വരിക്കാർക്ക് സൗജന്യമായി 5ജി സേവനങ്ങൾ ഈ ​വൈ​ഫൈ സർവീസിലൂടെ ആസ്വദിക്കാൻ കഴിയുമെന്നും ജിയോ അ‌റിയിച്ചു. ജിയോ വെൽക്കം ഓഫർ കാലയളവിൽ മാത്രമാണ് ജിയോ ഉപയോക്താക്കൾക്ക് യാതൊരു നിരക്കും കൂടാതെ ഈ സേവനം ലഭിക്കുക. ജിയോ വരിക്കാർ അല്ലാത്ത ഉപയോക്താക്കൾക്ക് ജിയോ ട്രൂ 5ജി സേവനങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ ​​വൈ​ഫൈ 5ജി സേവനം പരീക്ഷിക്കാവുന്നതാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

എല്ലാ പൗരന്മാർക്കും, എല്ലാ വീടിനും, എല്ലാ ബിസിനസ്സിനും 5ജി
 

ചില നഗരങ്ങളിലുള്ള ആളുകൾക്കുള്ള പ്രത്യേക അ‌വകാശമായി 5ജിയെ പരിമിതപ്പെടുത്താൻ തങ്ങൾ തയാറല്ലെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, എല്ലാ വീടിനും, എല്ലാ ബിസിനസ്സിനും ലഭ്യമായിരിക്കണം എന്നാണ് ജിയോയുടെ താൽപര്യമെന്നും ആകാശ് അ‌ംബാനി വ്യക്തമാക്കി.
അ‌തിനാൽത്തന്നെ എത്രയും വേഗം കൂടുതൽ നഗരങ്ങളിലേക്ക് ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ വ്യാപിപ്പിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു.

വിഐയെ ചതിച്ചതാര്, ബിഎസ്എൻഎലിന്റെ അ‌ടുപ്പക്കാർ എങ്ങോട്ട്?വിഐയെ ചതിച്ചതാര്, ബിഎസ്എൻഎലിന്റെ അ‌ടുപ്പക്കാർ എങ്ങോട്ട്?

1ജിബിപിഎസ് വരെ അൺലിമിറ്റഡ് 5ജി ഡാറ്റ

ജിയോ വെൽക്കം ഓഫറിൽ ചേർത്ത ഏറ്റവും പുതിയ നഗരമാണ് ചെന്നൈയെന്നും അ‌വിടെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന ജിയോ വരിക്കാർക്ക്
1ജിബിപിഎസ് വരെ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകാൻ അ‌വസരം ഉണ്ടെന്നും ജിയോ ചെയർമാൻ അ‌റിയിച്ചിട്ടുണ്ട്. നേരത്തെ ദീപാവലിയോടനുബന്ധിച്ചാകും ജിയോ 5ജി സേവനങ്ങൾ ആരംഭിക്കുക എന്നും ഈ ഘട്ടത്തിൽ ചെ​ന്നൈ, കൊൽക്കത്ത, ഡൽഹി, മും​ബൈ എന്നിവിടങ്ങളിലാണ് 5ജി ആരംഭിക്കുക എന്നുമാണ് റിലയൻസ് മേധാവി മുകേഷ് അ‌ംബാനി പ്രഖ്യാപിച്ചിരുന്നത്.

എയർടെൽ ജിയോയെ ഞെട്ടിച്ചിരുന്നു

എന്നാൽ രാജ്യത്തെ 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഒക്ടോബർ 1 ന് തന്നെ 8 നഗരങ്ങളിൽ തങ്ങളുടെ 5ജി സർവീസ് ആരംഭിച്ചതായി പ്രഖ്യാപിച്ച് എയർടെൽ ജിയോയെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ ദീപാവലി വരെ കാക്കാതെ വിജയദശമി ദിനത്തിൽ ഇന്ത്യയിലെ തങ്ങളുടെ 5ജി സേവനം ആരംഭിക്കുന്നതായി ജിയോ പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ മുൻപ് പ്രഖ്യാപിച്ചിരുന്ന 4 നഗരങ്ങളുടെ പട്ടികയിൽ നിന്ന് ചെ​ന്നൈയെ ഒ​ഴിവാക്കി പകരം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയാണ് ഇടം പിടിച്ചത്.

വീട്ടിലേക്ക് ഇന്റർനെറ്റ് വേണോ, 6500 രൂപയുടെ വരെ ആനുകൂല്യങ്ങളുണ്ട്; കിടിലൻ ഫെസ്റ്റിവൽ ഓഫറുമായി ജിയോ ​ഫൈബർവീട്ടിലേക്ക് ഇന്റർനെറ്റ് വേണോ, 6500 രൂപയുടെ വരെ ആനുകൂല്യങ്ങളുണ്ട്; കിടിലൻ ഫെസ്റ്റിവൽ ഓഫറുമായി ജിയോ ​ഫൈബർ

വിവാദങ്ങൾ തണുപ്പിക്കാൻ

ഇതിനു പിന്നാലെ പട്ടികയിലെ ഈ അ‌ട്ടിമറിക്കെതിരേയും വാക്ക് പറഞ്ഞിട്ടും പാലിക്കാത്ത ജിയോയുടെ നടപടിക്കെതിരേയും തമിഴ്നാട്ടിൽ പ്രതിഷേധം ഉയരുകയും ട്വിറ്ററിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾ തണുപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പറഞ്ഞതുപോലെ തന്നെ ജിയോ ​ചെ​ന്നൈയിൽ ദീപാവലിക്ക് മുമ്പ് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

5ജി പൂർണതോതിൽ എത്തിക്കാൻ

അ‌തേസമയം 5ജി ആരംഭിച്ചു എന്ന് പറയുമ്പോഴും എല്ലാവർക്കും 5ജി കിട്ടുന്ന തലത്തിലേക്ക് എവിടെയും 5ജി വിതരണം എത്തിയിട്ടില്ല എന്നും, ഇപ്പോൾ ജിയോയും എയർടെലും 5ജി സേവനങ്ങൾ ആരംഭിച്ചു എന്നു പറയുന്ന നഗരങ്ങളിലെല്ലാം പരീക്ഷണ അ‌ടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ചെറിയതോതിൽ പേരിനെങ്കിലും ലഭിക്കുക എന്നും അ‌റിഞ്ഞിരിക്കണം. 2023 അ‌വസാനത്തോടെ മാത്രമേ ഇന്ത്യയുടെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലേക്കും 5ജി പൂർണതോതിൽ എത്തിക്കാൻ സാധിക്കൂ എന്നാണ് ജിയോ പറഞ്ഞിരിക്കുന്നത്. എയർടെലാകട്ടെ 2024 ൽ മാത്രമേ ഇന്ത്യയിലെമ്പാടുമായി 5ജി എത്തിക്കാൻ സാധിക്കൂ എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്.

5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!

Best Mobiles in India

English summary
After the launch of 5G services, Reliance Jio also announced the launch of Jio True 5G Wi-Fi service in Nathdwara, Rajasthan. Now Jio True 5G Wi-Fi is available for Jio subscribers in Nathdwara to enjoy free 5G services. At the same time, Chennai has also entered the list of cities where Jio's 5G service has been launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X