സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ജിയോയുടെ പുതിയ ടൂള്‍

|

ഇന്ത്യന്‍ ടെലികോം രംഗത്തെ അതികായനായ റിലയന്‍സ് ജിയോ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജിയോ ബ്രൗസര്‍ ആപ്പ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. നിലവിലുള്ള ബ്രൗസറുകളില്‍ നിന്ന് ഇതിനുള്ള വ്യത്യാസം എന്താണ് തുടങ്ങിയ നിരവധി സംശയങ്ങള്‍ നിങ്ങളുടെ മനസ്സിലുയര്‍ന്നിട്ടുണ്ടാകും. നമുക്ക് വിശദമായി പരിശോധിക്കാം.

 
സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ജിയോയുടെ പുതിയ ടൂള്‍

1. ജിയോ ബ്രൗസര്‍ ആപ്പ് ആന്‍ഡ്രോയ്ഡില്‍ മാത്രമേ ലഭിക്കൂ.

 

2. ഇതിനോടകം ജിയോ ബ്രൗസര്‍ ആപ്പ് 10 ലക്ഷം ഡൗണ്‍ലോഡ് പിന്നിട്ട് കഴിഞ്ഞു.

3. ആപ്പ് ഉപയോഗിക്കാന്‍ ജിയോ കണക്ഷന്‍ ആവശ്യമില്ല. ജിയോ കണക്ഷന്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ജിയോ ബ്രൗസര്‍ ആപ്പ് ആസ്വദിക്കാനാകുമെന്ന് സാരം.

4. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

5. ഇന്ത്യന്‍ ഉപഭോക്താക്കളെ മനസ്സില്‍ കണ്ട് വികസിപ്പിച്ച ആദ്യ ഇന്ത്യന്‍ ബ്രൗസറാണ് ജിയോ ബ്രൗസറെന്ന് റിലയന്‍സ് അവകാശപ്പെടുന്നു.

6. ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ബംഗാളി എന്നീ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ജിയോ ബ്രൗസര്‍ ഉപയോഗിക്കാനാകും.

7. ആപ്പിന്റെ ഭാഷ മാറ്റുന്നതിനായി സെറ്റിംഗ്‌സില്‍ നിന്ന് ചെയ്ഞ്ച് ലാംഗ്വേജ് എടുക്കുക. ഭാഷ തിരഞ്ഞെടുത്തതിന് ശേഷം OK-യില്‍ അമര്‍ത്തുക.

8. ജിയോ ബ്രൗസര്‍ ആപ്പ് വളരെ കുറച്ച് മെമ്മറി മാത്രമേ ഉപയോഗിക്കുകയുള്ളൂ. 4.8MB-യാണ് ആപ്പിന്റെ സൈസ്.

9. രാഷ്ട്രീയം, വിനോദം, കായികം, ടെക്‌നോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകളും വിവരങ്ങളും ഹോം പേജില്‍ ലഭിക്കും.

10. ജിയോ ബ്രൗസറില്‍ ന്യൂസ് അപ്‌ഡേറ്റുകള്‍ക്കായി പ്രത്യേകം വീഡിയോ വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നു.

11. ഉപയോക്താക്കള്‍ക്ക് പ്രാദേശിക വാര്‍ത്താ വിഭാഗം തിരഞ്ഞെടുത്ത് ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അപ്പപ്പോള്‍ അറിയാനാകും.

12. ജിയോ ബ്രൗസറില്‍ പ്രൈവറ്റ് ബ്രൗസിംഗ് സൗകര്യമുണ്ട്. Incognito മോഡിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

13. മറ്റ് ബ്രൗസറുകളിലേതിന് സമാനമായി ജിയോ ബ്രൗസറിലും പേജുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാം. വിവിധ സമൂഹമാധ്യമ ചാനലുകള്‍ വഴി ലിങ്കുകള്‍ പങ്കുവയ്ക്കാനും കഴിയും.

14. ജിയോ ബ്രൗസര്‍ ആപ്പ് വോയ്‌സ് ഇന്‍പുട്ടിന് പിന്തുണനല്‍കുന്നു. അതുകൊണ്ട് വോയ്‌സ് കമാന്‍ഡുകള്‍ വഴി സെര്‍ച്ച് ചെയ്യാനാകും.

15. ജിയോ ബ്രൗസര്‍ ആപ്പില്‍ അക്ഷരങ്ങളുടെ വലുപ്പം തിരഞ്ഞെടുക്കാനും സാധിക്കും.

550 രൂപയിൽ താഴെയുള്ള എയർടെലിൻറെ പ്ലാനിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം550 രൂപയിൽ താഴെയുള്ള എയർടെലിൻറെ പ്ലാനിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Reliance Jio has a new tool for your smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X