അംബാനിക്ക് നെറ്റ്ഫ്ലിക്സിനോട് വിരോധമൊന്നുമില്ല! ജിയോ വാഗ്ദാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് പ്ലാനുകൾ
റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി രണ്ട് നെറ്റ്ഫ്ലിക്സ് പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, 2024 ജൂലൈ 3ന് നടപ്പിലാക്കിയ താരിഫ് വർദ്ധനയോടെ ഈ പ്ലാനുകളുടെ വില ഉയർന്നു. ഈ പ്ലാൻ ഉപയോഗിക്കുന്നതിൻ്റെ ദൈനംദിന ചെലവ് കണക്കിലെടുത്ത് ടെലികോം ഓപ്പറേറ്റർ ഇപ്പോഴും ഒരു കിടിലൻ ഡീൽ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ് മാത്രമായി വാങ്ങുന്നത് ചെലവേറിയ കാര്യമാണ്. അതിനാൽ, ദിവസേന ഉള്ള ഡാറ്റ ബണ്ടിൽ ചെയ്ത പ്രീപെയ്ഡ് പ്ലാനിനായി കുറച്ച് അധിക തുക നൽകി സൗജന്യമായി ലഭിക്കുന്നത് ഒരു മോശം ഇടപാടല്ല.
ജിയോയിൽ നിന്നുള്ള രണ്ട് പ്ലാനുകൾ ഇന്ന് നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യും. അവയുടെ വില 1299 രൂപയും, 1799 രൂപയും ആണ്. ഈ പ്ലാനുകളിൽ എന്തെല്ലാം ആണ് ജിയോ ബണ്ടിൽ ചെയ്തിരിക്കുന്നതെന്ന് നോക്കാം. നേരത്തെ 1299, 1799 രൂപ പ്ലാനുകൾക്ക് 1099 രൂപയും 1499 രൂപയും ആയിരുന്നു എന്നത് കുറച്ച് നിരാശപെടുത്തുന്ന ഒന്നാണ്.

റിലയൻസ് ജിയോ 1299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 1299 രൂപ പ്ലാനിൽ 84 ദിവസത്തെ സേവന വാലിഡിറ്റി, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയുണ്ട്. പ്ലാൻ 2 ജിബി പ്രതിദിന ഡാറ്റ ബണ്ടിൽ ചെയ്യുകയും ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് (മൊബൈൽ) സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി (JioTV), ജിയോ സിനിമ (JioCinema), ജിയോ ക്ലൗഡ് (JioCloud) എന്നിവയും അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
റിലയൻസ് ജിയോ 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ സേവന വാലിഡിറ്റിയോടെ വരുന്ന 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് പട്ടികയിലെ അടുത്ത പ്ലാൻ. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും,100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.
ഈ പ്ലാൻ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ബേസിക് (Netflix Basic), ജിയോ ടിവി (JioTV), ജിയോ സിനിമ (JioCinema), ജിയോ ക്ലൗഡ് (JioCloud) എന്നിവയും വാഗ്ദാനം ചെയ്യുന്നു. രണ്ട് പ്ലാനുകൾക്കും എഫ്യുപി (ന്യായമായ ഉപയോഗ നയം) ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 64 Kbps ആയി കുറയും.
രണ്ട് പ്ലാനുകളും ഇന്ത്യയിലുടനീളം ഉള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. എയർടെൽ (Airtel), വൊഡാഫോൺ ഐഡിയ (Vodafone Idea) എന്നിവയിലും ഇത്തരത്തിലുള്ള നെറ്റ്ഫ്ലിക്സ് ബണ്ടിൽഡ് പ്ലാനുകൾ ഉണ്ട്. കൂടാതെ, ജിയോയുടെ വെബ്‌സൈറ്റിലേക്കോ മൊബൈൽ ആപ്പിലേക്കോ (MyJio) പോയി ജിയോ വാഗ്ദാനം ചെയ്യുന്ന മറ്റ് വിനോദ പ്രീപെയ്ഡ് പ്ലാനുകൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
എന്നാൽ വയനാടിനെ സഹായിക്കാനായി റിലയൻസ് ജിയോ, വയനാട്ടിൽ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആണ് ട്രാഫിക്കിലെ കുതിച്ചുചാട്ടം നിയന്ത്രിക്കാനുള്ള നെറ്റ്‌വർക്ക് ശേഷി ടെലികോം വർദ്ധിപ്പിച്ചത്. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ജിയോയ്ക്ക് അപേക്ഷ ലഭിച്ചു. പ്രദേശത്ത് നെറ്റ്‌വർക്ക് പിന്തുണ നൽകുന്നതിനായി ടെലികോം ഓപ്പറേറ്റർ രണ്ടാമത്തെ സമർപ്പിത ടവറും സ്ഥാപിച്ചിട്ടുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








