എയർടെലിന്റെ വെടിക്ക് ജിയോയുടെ മറുപടി പീരങ്കിയോ? 5ജി പ്ലാനുകൾ സംബന്ധിച്ച സൂചനകൾ നൽകി ജിയോ ചെയർമാൻ

|

ഇന്ത്യൻ ടെലിക്കോം മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി 5ജി (5G) സേവനങ്ങളിലേക്കു രാജ്യം കടന്നുകഴിഞ്ഞു. ലോകത്തിന്റെ വളരുന്ന ടെക്നോളജികൾക്കൊപ്പം സഞ്ചരിക്കാൻ നമുക്ക് പാതയൊരുക്കാൻ 5ജിക്ക് കഴിയും. അ‌തിന്റെ സാധ്യതകൾ വിശാലവും അ‌നന്തവുമാണെന്ന് ഉദ്ഘാടന ദിവസം ​ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ് വേദിയിലെ പവലിയനുകളിൽ കണ്ട സാമ്പിൾ കാഴ്ചകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

 

ഇനിയുള്ള കാലം 5ജിയുടേതാണ്

ഇനിയുള്ള കാലം 5ജിയുടേതാണ് എന്ന് വ്യക്തമായി. എന്നാൽ നമുക്ക് എന്ന് 5ജി കിട്ടും, ഏതു നിരക്കിൽ കിട്ടും എന്നതിൽ മാത്രമാണ് അ‌ൽപ്പം വ്യക്തതക്കുറവ് ഉള്ളത്. കാരണം മൂന്ന് ടെലിക്കോം കമ്പനികളാണ് രാജ്യത്ത് 5ജി വിതരണത്തിന് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ ​ടെലിക്കോം കമ്പനിയായ ജിയോ(Jio), രണ്ടാമത്തെ വലിയ കമ്പനിയായ എയർടെൽ(Airtel ), മൂന്നാമത്തെ കമ്പനിയായ വിഐ(VI) എന്നിവയാണ് അ‌വ.

5ജി വിവരങ്ങൾ

ഇതിൽ എയർടെൽ എട്ട് നഗരങ്ങളിൽ5ജി സേവനം നൽകിത്തുടങ്ങി. ജിയോ ആകട്ടെ ദീപാവലിക്ക് നാല് നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമായതുമാണ്. ജിയോ 5ജി വിവരങ്ങൾ വ്യക്തമാക്കിയ അ‌വസരങ്ങളിലൊക്കെ മൗനം പാലിച്ച എയർടെൽ 5ജി സേവനങ്ങളുടെ ഉദ്ഘാടന ദിവസമായ ഒക്ടോബർ 1ന് തന്നെ സേവനം ആരംഭിച്ച് വമ്പൻ ജിയോയെ അ‌ടക്കം ഞെട്ടിച്ചിരുന്നു. അ‌തുവരെ ജിയോ ആകും ആദ്യം 5ജി സേവനം അ‌വതരിപ്പിക്കുക എന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്.

ഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽ

ജിയോയുടെ മറുപടി ദീപാവലിക്ക്
 

എയർടെൽ നടത്തിയ ഈ അ‌പ്രതീക്ഷിത നീക്കത്തിനുള്ള ജിയോയുടെ മറുപടി ദീപാവലിക്ക് പ്രതീക്ഷിക്കാമോ എന്നറിയില്ല. എങ്കിലും ആദ്യം സേവനം നൽകി എയർടെൽ ചരിത്രം സൃഷ്ടിച്ചപ്പോൾ കാഴ്ചക്കാരായി നിന്ന് ​കൈയടിക്കാനേ ജിയോയ്ക്ക് സാധിച്ചുള്ളു. ഇതിന്റെ പ്രതികാരം 5ജി പ്ലാനുകൾ പ്രഖ്യാപിക്കുന്ന വേളയിൽ ഉണ്ടാകും എന്നാണ് ജിയോയെ വിശ്വസിക്കുന്നവർ കരുതുന്നത്.

ഔദ്യോഗിക ലോഞ്ച്

5ജിയുടെ ഔദ്യോഗിക ലോഞ്ച് നടന്നെങ്കിലും സ്റ്റാൻഡ് എലോൺ 5ജിയുമായി എത്തുന്ന ജിയോയുടെ വരവ് ഒരു ​മാസ് എൻട്രിതന്നെ ആകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 5ജി പ്ലാനുകളിലാകും ജിയോ തിരിച്ചടിക്കുക എന്നാണ് സൂചന. 4ജി ഡാറ്റ സൗജന്യമായി നൽകി ജിയോ ഏൽപ്പിച്ച ആഘാതത്തിൽനിന്ന് മറ്റുള്ള ടെലിക്കോം കമ്പനികൾ ഇപ്പോഴും കരകയറിയിട്ടില്ല. ഈ ചരിത്രം തന്നെയാണ് ജിയോയുടെ പ്ലാൻ എന്താകും എന്ന ആകാംക്ഷയിലേക്ക് മറ്റ് ടെലിക്കോം കമ്പനികളെയും ഉപയോക്താക്കളെയും തള്ളിവിടുന്നത്.

ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്

ഉയർന്ന നിരക്ക്

ജിയോ 5ജി ഏറെ ചെലവേറിയ, പ്രീമിയം ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന ഒന്ന് ആയിരിക്കില്ല. 4ജി പ്ലാനിനെക്കാൾ അ‌ധികം ഉയർന്ന നിരക്ക് ജിയോയുടെ 5ജി സേവനങ്ങൾക്ക് ഈടാക്കില്ലെന്നും ജിയോ ചെയർമാൻ ആകാശ് അ‌ംബാനി എഎൻഐക്ക് നൽകിയ അ‌ഭിമുഖത്തിൽ പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച കണക്കുകൾ ​ഒന്നും ആകാശ് വ്യക്തമാക്കിയില്ല. മറ്റുള്ളവരെക്കാൾ മുമ്പ് രാജ്യം മുഴുവൻ തങ്ങളുടെ 5ജി നെറ്റ്വർക്കുകൾ സ്ഥാപിക്കാനാണ് ജിയോ ഇപ്പോൾ ലക്ഷ്യമിടുന്നത്.

കമ്പനികൾക്ക് നഷ്ടമുണ്ടാകില്ല

നിലവിലുള്ള ​4ജി പ്ലാനുകൾ തുടർന്നാലും ടെലിക്കോം കമ്പനികൾക്ക് നഷ്ടമുണ്ടാകില്ല എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ നാം ഉപയോഗിക്കുന്ന ഡാറ്റയുടെ പലപല മടങ്ങ് വേഗതയുള്ള ഡാറ്റയാണ് ലഭ്യമാകാൻ പോകുന്നത്. അ‌തിനാൽത്തന്നെ ആപ്പുകൾ കൂടുതൽ ഡാറ്റ ഉപയോഗിക്കാനും സാധ്യതയുണ്ട്. അ‌ങ്ങനെ വന്നാൽ നിലവിലുള്ള ഡാറ്റ തികയാതെ വീണ്ടും ഡാറ്റാ പ്ലാൻ ചെയ്യേണ്ടിവരും. ഇത് കമ്പനികൾക്ക് കൂടുതൽ പ്ലാനുകൾ ചെലവാകാൻ അ‌വസരം നൽകും. ആനിലയ്ക്ക് നോക്കിയാൽ ബൂസ്റ്റർ ഡാറ്റ എടുത്ത് പോക്കറ്റ് കാലിയാകാനും സാധ്യതകൾ ഉണ്ട്.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

5ജി സേവനം ഈ മാസം

5ജി സേവനം ഈ മാസം ആരംഭിക്കാനിരിക്കെ ഉപയോക്താക്കൾ പുത്തൻ 5ജി സിം എടുക്കേണ്ട ആവശ്യം ഇല്ലെന്ന് ജിയോ അ‌റിയിച്ചിട്ടുണ്ട്. നിലവിലുള്ള സിമ്മിൽ 5ജി സപ്പോർട്ട് ചെയ്യും. അ‌തിനാൽ ഉപയോക്താക്കൾ ഓട്ടോമാറ്റിക്കായി 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യപ്പെടും. 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഡി​വൈസുകൾ ജിയോ 5ജിയുടെ ലഭ്യത കാണിക്കും. കൂടാതെ നിലവിലുള്ള 4ജി ടവറുകൾ 5ജി ആക്കി മാറ്റുമെന്നും ജിയോ പറയുന്നു.

വെടിക്കെട്ടാണ് 5ജി

ഇപ്പോൾ ജിയോ 5ജി പ്ലാനുകൾ വ്യക്തമാക്കിയാൽ എയർടെലും അ‌തേ രീതിയിൽ പ്ലാനുകൾ മാറ്റി തങ്ങളുടെ വരിക്കാർ കൊഴിഞ്ഞുപോകാതിരിക്കാൻ നീക്കം നടത്തും. അ‌തിനാലാണ് പ്ലാൻ തുകയും മറ്റ് വിവരങ്ങളും പുറത്ത് വിടാത്തത് എന്നും ജിയോ കേന്ദ്രങ്ങൾ പറയുന്നു. എന്തായാലും ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കാത്തിരിക്കാം എന്ത് വെടിക്കെട്ടാണ് 5ജി സൃഷ്ടിക്കുകയെന്ന്...

''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

Best Mobiles in India

English summary
Jio 5G will not be very expensive. In an interview with ANI, Jio Chairman Akash Ambani also said that Jio's 5G services will not be charged more than the 4G plan. However, Akash did not specify the figures regarding this. Jio aims to roll out 5G networks across the country before others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X