പണി തന്ന് റിലയൻസ് ജിയോ; ആരുമറിയാതെ ഈ പ്ലാനിന്റെ നിരക്ക് ഉയർത്തി

|

വലിയ ബഹളങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ ചെറിയ തോതിൽ ഒരു താരിഫ് വർധന നടപ്പിലാക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ. 749 രൂപ വിലയുള്ള ജിയോഫോൺ പ്ലാനിന്റെ നിരക്കാണ് കൂട്ടിയിരിക്കുന്നത്. 150 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഈ പ്ലാനിൽ കമ്പനി കൊണ്ട് വന്നിരിക്കുന്നത്. 749 രൂപയ്ക്ക് യൂസേഴ്സിന് ലഭ്യമായിക്കൊണ്ടിരുന്ന ഈ പ്ലാന് ഇനി മുതൽ 899 രൂപ നൽകേണ്ടി വരും. ദീർഘകാല പ്ലാനുകൾ തിരയുന്ന യൂസേഴ്സിന് അനുയോജ്യമായ ജിയോഫോൺ ഓഫറുകളിൽ ഒന്നാണ് ഈ പ്ലാൻ. ഈ പ്ലാനിനെക്കുറിച്ചും അനുബന്ധ ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

 

899 രൂപ വിലയുള്ള പ്ലാനും ആനുകൂല്യങ്ങളും

899 രൂപ വിലയുള്ള പ്ലാനും ആനുകൂല്യങ്ങളും

താരിഫ് വർധനയെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ വരുന്ന അവസാന ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഏറ്റവും താങ്ങാനാവുന്നതും ഉയർന്ന ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്. എന്നാൽ 749 രൂപയുടെ ജിയോഫോൺ ഓഫറിൽ ഒറ്റയടിക്ക് 150 രൂപയുടെ വർധനവ് ആണ് കൊണ്ട് വന്നിരിക്കുന്നത്. വൻ വില വർധനവ് ഉണ്ടെങ്കിലും ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ഒന്നും കൂടിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

എയർടെൽ ചതിച്ചോ?, ഇനി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ ആനുകൂല്യം ലഭിക്കില്ലഎയർടെൽ ചതിച്ചോ?, ഇനി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ ആനുകൂല്യം ലഭിക്കില്ല

വില അപ്‌ഡേറ്റ്
 

വില അപ്‌ഡേറ്റ് ഇതിനകം തന്നെ ജിയോയുടെ വെബ്‌സൈറ്റിൽ ദൃശ്യമാണ്. 336 ദിവസത്തെ വാലിഡിറ്റിയാണ് ഈ റിലയൻസ് ജിയോഫോൺ പ്ലാൻ ഓഫർ ചെയ്യുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് 2 ജിബി വീതം 12 സൈക്കിളുകളിലായാണ് ഡാറ്റ ലഭിക്കുന്നത് ( 2 ജിബി x 12 സൈക്കിളുകൾ ) ( 28 ദിവസം വീതമാണ് ഓരോ സൈക്കിളുകളും കണക്ക് കൂട്ടുന്നത് ). വാലിഡിറ്റി കാലയളവിൽ ഉടനീളം ആകെ 24 ജിബി ഡാറ്റയാണ് 899 രൂപ വിലയുള്ള ജിയോഫോൺ പ്ലാൻ ഓഫർ ചെയ്യുന്നത്. ഓരോ സൈക്കിളുകളിലും 2 ജിബി ഉപയോഗം കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

ജിയോഫോൺ

28 ദിവസത്തെ 12 സൈക്കിളുകളിൽ ജിയോഫോൺ ഉപയോക്താക്കൾക്ക് 50 എസ്എംഎസ് വീതവും ലഭിക്കും. എന്നാൽ വോയ്സ് കോളുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ല. ഇതിന് പുറമെ, 899 രൂപ വിലയുള്ള ജിയോഫോൺ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ്, ജിയോ ടിവി എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ജിയോ ഓഫർ ചെയ്യുന്നു. റിലയൻസ് ജിയോ നൽകുന്ന ചില വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്

1,559 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

1,559 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

1,559 രൂപയുടെ ജിയോ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. ഈ വാലിഡിറ്റി കാലയളവിലേക്ക് 24 ജിബി ഡാറ്റയും 1,559 രൂപയുടെ പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളാണ് 1,559 രൂപയുടെ ജിയോ റീചാർജ് പ്ലാൻ നൽകുന്നത്. എല്ലാ ജിയോ ആപ്പുകളിലേക്കും സൗജന്യ ആക്‌സസും ലഭിക്കും. കുറഞ്ഞ ഡാറ്റ ഉപയോഗം മാത്രമുളള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാൻ കൂടിയാണിത്.

2,545 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

2,545 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

2,545 രൂപയുടെ ജിയോ റീചാർജ് പ്ലാൻ വരിക്കാർക്ക് 336 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. ദിവസവും 1.5 ജിബി ഡാറ്റയും 2,545 രൂപയുടെ ജിയോ റീചാർജ് പ്ലാൻ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 504 ജിബി ഡാറ്റയാണ് 2,545 രൂപയുടെ ജിയോ റീചാർജ് പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 2545 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. സാധാരണ ഡാറ്റ ഉപയോഗം ഉള്ള ആളുകൾക്ക് സെലക്റ്റ് ചെയ്യാൻ കഴിയുന്ന ഓഫറാണ് 2,545 രൂപയുടെ ജിയോ റീചാർജ് പ്ലാൻ.

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

2,879 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

2,879 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

രണ്ട് ജിബി പ്രതിദിന ഡാറ്റ ആവശ്യമുള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ദീർഘകാല വാലിഡിറ്റി പ്ലാനാണ് 2,879 രൂപയുടേത്. 365 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് 2,879 രൂപയുടെ ജിയോ റീചാർജ് പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 2,879 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും 2,879 രൂപയുടെ ജിയോ റീചാർജ് പ്ലാൻ നൽകുന്നു.

2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

2,999 രൂപയുടേതാണ് ജിയോയുടെ ദീർഘകാല പ്ലാനുകളിൽ ഏറ്റവും ആകർഷകമായ പ്ലാൻ. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് 2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. 2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റയാണ് 2,999 രൂപയുടെ ജിയോ പ്ലാനിൽ നിന്നും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 2,999 രൂപയുടെ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷനും യൂസേഴ്സിന് നൽകുന്നു. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് പ്ലാനുകളും ദിവസവും 100 എസ്എംഎസുകളും 2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു.

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Reliance Jio, the country's largest telecom company, has announced a small tariff hike. The JioPhone plan, priced at Rs 749, has been increased. The company has come up with a one-time increase of Rs 150 in this plan. The plan, which was available to users for Rs 749, will now have to pay Rs 899.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X