ജിയോ ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാറിൽ സൗജന്യ ലോകകപ്പ് ക്രിക്കറ്റ് മത്സരം ആസ്വദിക്കാം

|

ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ചു കഴിഞ്ഞു. ടി.വി, സ്മാർട്ട്ഫോണുകളിൽ ഏറ്റവും പുതിയ മത്സരങ്ങൾ വീക്ഷിക്കുവാനായി ആരാധകർക്ക് ധാരാളം ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ, ലോകകപ്പ് ലൈവ് മത്സരങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇതുവരെ 300 മില്യൻ ജിയോ ഉപയോക്താക്കൾക്ക് ലൈവായി ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കമ്പനി അവസരമൊരുക്കിയെന്നാണ് അവകാശവാദം.

ജിയോ ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാറിൽ സൗജന്യ ലോകകപ്പ് ക്രിക്കറ്റ് മത്സ

ലോകകപ്പ് ക്രിക്കറ്റ് മത്സരം
 

ലോകകപ്പ് ക്രിക്കറ്റ് മത്സരം

നേരത്തെ ഐ.പി.എൽ മത്സരങ്ങളും ബിസിസിഐ മാച്ചുകളും സൗജന്യമായി കാണാനുളള അവസരം കമ്പനി ഒരുക്കിയിരുന്നു. ഇപ്പോഴിതാ എല്ലാ ലോകകപ്പ് മത്സരങ്ങളും ഉപയോക്താക്കൾ സൗജന്യമായി കാണാമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇതിനൊപ്പം ജിയോ ക്രിക്കറ്റ് പ്ലേയിലും മൈജിയോ ആപ്പിലും ചെറിയൊരു മത്സരം കളിക്കാനും അവസരമുണ്ട്. ക്രിക്കറ്റിനെ ആസ്പദമാക്കിയുളള ചോദ്യങ്ങൾ ചോദിക്കും അതിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും.

ജിയോ ടി.വി

ജിയോ ടി.വി

ലോകകപ്പ് മത്സരങ്ങൾ ലൈവായി കാണാനായി ഹോട്സ്റ്റാറിനൊപ്പം കൈകോർത്തിരിക്കുകയാണ് ജിയോ. ഇതുമൂലം ഹോട്സ്റ്റാറിൻറെ 365 രൂപ ഫീ നൽകാതെ തന്നെ ജിയോ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി കാണാം. ഹോട്സ്റ്റാറിലെത്തുന്ന ജിയോ ഉപയോക്താക്കൾ ഓട്ടോമാറ്റിക്കായി ലോകകപ്പ് മത്സരങ്ങളുടെ പേജിലേക്ക് പ്രവേശിക്കും. ജിയോ ടി.വി ആപ്പിലെത്തുന്നവരെ ഹോട്സ്റ്റാറിലേക്ക് റീഡയറക്ട് ചെയ്യും.

ഹോട്ട്സ്റ്റാർ

ഹോട്ട്സ്റ്റാർ

251 രൂപയുടെ അൺലിമിറ്റഡ് ക്രിക്കറ്റ് സീസൺ പായ്ക്കും കമ്പനി ലോകകപ്പ് സീസണിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനിൽ 51 ദിവസത്തെ കാലാവധിയിൽ 102 ജി.ബിയാണ് കിട്ടുക. മത്സരങ്ങൾ കാണാൻ മാത്രമല്ല ഇന്റർനെറ്റ് ഉപയോഗത്തിനും ഡാറ്റ പ്രയോജനപ്പെടുത്താം. ലോകകപ്പ് മത്സരങ്ങൾ കാണുവാനായി ക്രിക്കറ്റ് പ്രേമികൾക്ക് വൻ അവസരമാണ് ടെലികോം ഭീമനായ റിലയൻസ് ജിയോ ഒരുക്കിയിരിക്കുന്നത്.

 റിലയൻസ് ജിയോ
 

റിലയൻസ് ജിയോ

ജിയോയിൽ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ എങ്ങനെ കാണാം

- എല്ലാവർക്കുമായി സ്ട്രീമിംഗ് ലഭ്യമാക്കാൻ ജിയോ ഹോട്ട്സ്റ്റാറുമായി കൈകോർത്തു.

- ജിയോ ടി.വി അപ്ലിക്കേഷനിലൂടെ ജിയോ ഉപയോക്താക്കൾക്ക് മത്സരങ്ങൾ കാണാൻ കഴിയും, അത് തന്നെ ഹോട്ട്സ്റ്റാറിൽ നിന്നും ഫീഡിലേക്ക് റീഡയറക്ട് ചെയ്യും.

- ഡാറ്റ പാക്കേജുകളിൽ നിന്നുള്ള ഡാറ്റ സ്ട്രീമിങ് ചെയ്യുന്നുണ്ടോ എന്നത് ശ്രദ്ധിക്കുക. കൂടാതെ, കാഴ്ചക്കാർക്ക് ജിയോ ടി.വി ആപ്പ് വഴി ഹോട്ട്സ്റ്റാർ ആക്സസ് ചെയ്യേണ്ടതായി വരും.

- മറ്റ് ഉപയോക്താക്കൾക്ക് ഹോട്ട് സ്റ്റാർ വിഐപി പ്ലാനിൽ 365 രൂപ നൽകണം.

Most Read Articles
Best Mobiles in India

English summary
Now, the company has announced that it will allow all of its users to watch all of the ICC World Cup 2019 matches live and free of cost. Users will also be able to play a mini-game, dubbed Jio Cricket Play Along on the MyJio app and try to win various prizes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X