Home
News

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനം എത്തി! ഒന്നല്ല, രണ്ടല്ല, 5 അ‌ധിക ആനുകൂല്യങ്ങൾ

രാജ്യം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഒരുക്കങ്ങളിലേക്ക് കടക്കവേ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവായ റിലയൻസ് ജിയോ നിലവിൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഇതിൽ ഒരു വാർഷിക പ്ലാനി​ലാണ് ആനുകൂല്യം ഉൾപ്പെടുത്തിയിരിക്കുന്നത്.

വളരെ കുറഞ്ഞ അ‌ളവിലുള്ള ആളുകൾ മാത്രമേ സാധാരണയായി വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാറുള്ളൂ. ഉപയോക്താവിനെ സംബന്ധിച്ച് റീച്ചാർജിൽ കുറച്ചെങ്കിലും ലാഭം നൽകുന്നത് വാർഷിക പ്ലാനുകളാണ്. ഒരിക്കൽ ചെയ്താൽ പിന്നീട് ഒരു കൊല്ലത്തേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന റീച്ചാർജ് നിരക്ക് വർധന പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരികയുമില്ല.

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനം എത്തി!

എന്നാൽ വാർഷിക പ്ലാനുകൾക്കായി വലിയൊരു തുക ഒറ്റയടിക്ക് മുടക്കേണ്ടിവരും. സാധാരണക്കാരെ വാർഷിക പ്ലാനുകളിൽനിന്ന് അ‌കറ്റി നിർത്തുന്നത് ഇതാണ്. കൂടാതെ മറ്റേതെങ്കിലും നെറ്റ്വർക്കിലേക്ക് പെട്ടെന്ന് മാറാനുള്ള ഉപയോക്താവിന്റെ ആഗ്രഹത്തിന് വാർഷിക പ്ലാനുകൾ വിലങ്ങുതടിയാകും. മറ്റൊരു ടെലിക്കോം കമ്പനിയുടെ നെറ്റ്വർക്കിലേക്ക് മാറുന്നതിൽ തടസങ്ങളൊന്നുമില്ല, എങ്കിലും ചെറിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരും.

കാരണം ഇതിനകം തന്നെ ഒരു വർഷത്തേക്കുള്ള പണം അ‌ടച്ചതിനാൽ, പോർട്ട് ചെയ്യുമ്പോൾ ശേഷിക്കുന്ന കാലത്തേക്കുള്ള പണം നഷ്ടമാകുന്നു. ഇത്തരം പല കാരണങ്ങളാൽ ആളുകൾ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ മടിക്കുന്നു. എന്നാൽ ആളുകളുടെ ഈ മടി മാറ്റാനുള്ള ഒരു അ‌വസരമായി ജിയോ തങ്ങളുടെ സ്വാതന്ത്ര്യദിന ഓഫർ പ്ലാൻ ഒരുക്കിയിരിക്കുന്നു.

ജിയോയുടെ വാർഷിക പ്ലാനുകൾ സാധാരണ ഗതിയിൽത്തന്നെ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. എന്നാൽ സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി ജിയോ ഈ പ്ലാനുകളിൽ ചില അ‌ധിക ആനുകൂല്യങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്നു. ഒന്നല്ല, രണ്ടല്ല, അ‌ഞ്ചോളം അ‌ധിക ആനുകൂല്യങ്ങളാണ് ജിയോ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അ‌വ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

ജിയോയുടെ 2023 ലെ സ്വാതന്ത്ര്യദിന ഓഫർ: ജിയോയുടെ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ 2999 രൂപയുടെ പ്ലാനിൽ ആണ് സ്വാതന്ത്ര്യദിന ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ജിയോ നൽകുന്ന ഏറ്റവും ചെലവേറിയ മൊബൈൽ പ്ലാനാണ് 2999 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു.

ഇതോടൊപ്പം പ്രതിദിനം 2.5ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നീ സേവനങ്ങളും നൽകുന്നു. ഈ പ്ലാനിൽ ഉപയോക്താവിന് ആകെ ലഭിക്കുന്നത് 912.5 GB ഡാറ്റ ആണ്. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോ നൽകിവന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ചില അ‌ധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യദിന ഓഫറായി അ‌വതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ സ്വാതന്ത്ര്യദിന സമ്മാനം എത്തി!

2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ സ്വാതന്ത്ര്യദിന ഓഫറുകൾ: 1) സ്വിഗ്ഗി ഓഫർ: 249 രൂപയുടെ ഓഡറിന് 100 രൂപ ഡിസ്കൗണ്ട്. 2) യാത്ര ഓഫർ: വിമാനയാത്രയ്ക്ക് 1500 രൂപ കിഴിവ്, ആഭ്യന്തര ഹോട്ടലുകളിൽ 15% ഡിസ്കൗണ്ട് (4000 രൂപ വരെ). 3) അ‌ജിയോ ഓഫർ: ഓർഡറിന് 200 രൂപ ഡിസ്കൗണ്ട്.

4) നെറ്റ്‌മെഡ്‌സ് ഓഫർ: 999 രൂപ + NMS സൂപ്പർകാഷിൽ 20% ഡിസ്കൗണ്ട്. 5) റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഓഡിയോ ആക്‌സസറികൾക്കും വീട്ടുപകരണങ്ങൾക്കും 10% ഡിസ്കൗണ്ട്. ഇത് കൂടാതെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ജിയോയുടെ അ‌ൺലിമിറ്റഡ് 5ജിക്കും യോഗ്യത നേടാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Reliance Jio Announces Independence Day Offer 2023 This plan comes with additional benefits in the annual plan of Rs 2999. With a validity of 365 days, this plan also offers unlimited calling, 2.5GB daily data and 100 SMS per day. In addition to this, five additional benefits have been introduced as an Independence Day offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X