ഇനി പറന്നുകൊണ്ട് സംസാരിക്കാം! ജിയോ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ...
റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി കമ്പനി ഇൻ്റർനാഷണൽ റോമിംഗ് (ഐആർ) സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു ജിയോ ഉപയോക്താവാണെങ്കിൽ, കണക്റ്റ് ചെയ്‌തിരിക്കുന്നതിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല. കാരണം പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കായി ജിയോ ചില ഏകീകൃത പ്ലാനുകൾ നൽകുന്നു. ജിയോ അതിൻ്റെ ഇന്റർനാഷണൽ ഓഫറുകളുടെ ഭാഗമായി കോളിംഗ്, എസ്എംഎസ്, ഡാറ്റ, ഐഎസ്ഡി, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. യൂറോപ്പ് , ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങി 160ലധികം രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാണ്.
ഈ 160 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന നെറ്റ്‌വർക്ക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എവിടെയും പോകാനും തടസ്സമില്ലാതെ ബന്ധം നിലനിർത്താനും കഴിയും എന്ന് ജിയോ അതിൻ്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. ജിയോ അതിൻ്റെ ഇന്റർനാഷണൽ സേവനങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്ന് പരിശോധിക്കാം.

റിലയൻസ് ജിയോ ഇൻ്റർനാഷണൽ റോമിംഗ് പ്ലാനുകൾ: ഉപയോക്താക്കൾക്ക് വിദേശത്തുള്ള ഏത് രാജ്യത്തും ഇറങ്ങുമ്പോൾ തന്നെ ഇൻ്റർനാഷണൽ റോമിംഗ് സേവനങ്ങൾ ആസ്വദിക്കാമെന്ന് ആണ് ജിയോ പറയുന്നത്. യാത്ര ചെയ്യുന്നതിനു മുമ്പ് ഒരു ഐആർ പ്ലാൻ ഉപയോഗിച്ച് അവരുടെ മൊബൈൽ റീചാർജ് ചെയ്യേണ്ടതുണ്ട്. വൺ ക്ലിക്ക് ആക്ടിവേഷൻ, റിയൽ ടൈം യൂസേജ് ട്രാക്കിംഗ്, 160ലധികം രാജ്യങ്ങളിലെ കവറേജ്, കുറഞ്ഞ PayGo നിരക്കുകൾ എന്നിവ സേവന ആനുകൂല്യങ്ങളായി ജിയോ എടുത്ത് കാണിക്കുന്നു.
ജിയോ ഇൻ്റർനാഷണൽ റോമിംഗ് (IR) പായ്ക്കുകളിൽ ഐആർ ഉപയോഗത്തിനായി ജിയോ ഒരു ഗ്ലോബൽ പാക്ക് വാഗ്ദാനം ചെയ്യുന്നു. അതിൽ ഉപയോക്താക്കൾക്ക് ഇൻ്റർനാഷണൽ റോമിംഗിൽ കോളിംഗ്, എസ്എംഎസ്, ഡാറ്റ എന്നിവയ്ക്കായി ഉപയോഗിക്കാൻ സാധിക്കും. ഈ പായ്ക്കുകൾ രണ്ട് വേരിയൻ്റുകളിൽ ആണ് വരുന്നത്. ഒന്ന് വൈഫൈ കോളിംഗുള്ള ഗ്ലോബൽ പായ്ക്കുകൾ, മറ്റൊന്ന് വൈഫൈ കോളിംഗ് ഇല്ലാത്തവ. 150ലധികം രാജ്യങ്ങളിൽ ലഭ്യമായ ഐആർ സേവനം, ഈ രണ്ട് പായ്ക്കുകൾക്ക് മാത്രമേ ബാധകമാകൂ.
വൈഫൈ കോളിംഗ് ഇല്ലാത്ത 1,101 രൂപയുടെ ഗ്ലോബൽ പായ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ 933.05 രൂപയുടെ ഐആർ ഉപയോഗം ആണ് നൽകുന്നത്. ഈ പായ്ക്കിലെ കോളുകൾക്കും (ഇൻകമിംഗ് / ഔട്ട്‌ഗോയിംഗ്), എസ്എംഎസിനും (ഔട്ട്‌ഗോയിംഗ്) ഡാറ്റയ്ക്കും ചെല്ലുന്ന രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് നിരക്കുകൾ ബാധകമാകും.
വൈ-ഫൈ കോളിംഗ് ഉള്ള 1,102 രൂപയുടെ ഗ്ലോബൽ പായ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ 933.90 രൂപയുടെ ഐആർ ഉപയോഗം റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഏത് രാജ്യത്ത് നിന്നും മിനിറ്റിന് 1 രൂപ നിരക്കിൽ ഇൻകമിംഗ് കോളുകൾ ചെയ്യുവാൻ സാധിക്കും.
കൂടാതെ ഇന്ത്യയിലേക്ക് ഉള്ള ഔട്ട്‌ഗോയിംഗ് കോളുകൾ, മിനിറ്റിന് 1 രൂപ നിരക്കിൽ, ഏത് ജിയോ നമ്പറിലേക്കുള്ള വീഡിയോ കോളുകൾ മിനിറ്റിന് 1 രൂപ നിരക്കിലും (ഡാറ്റ സഹിതം) വൈഫൈ കോളിംഗിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം നേടാമെന്ന് ജിയോ പറയുന്നു. എന്നാൽ നിലവിലുള്ള അടിസ്ഥാന പ്ലാനിൽ നിന്നും ഇവ കുറക്കും.
ഒരു പ്രീപെയ്ഡ് ഉപഭോക്താവ് എന്ന നിലയിൽ, ഐആർ സേവനങ്ങൾ സജീവമാക്കുന്നതിനും PayGo നിരക്കിൽ ഐആർ സേവനങ്ങൾ ഉപയോഗിക്കുന്നതിനും നിങ്ങൾ ഒരിക്കലെങ്കിലും ഒരു ഐആർ പായ്ക്ക് ഉപയോഗിക്കണം. ഈ പായ്ക്കുകൾ പ്രധാനമായും ടോക്ക് ടൈം പായ്ക്കുകളായി ഉപയോഗിക്കാം. കൂടാതെ നിങ്ങളുടെ ഐആർ ഉപയോഗം സ്റ്റാൻഡേർഡ് നിരക്കുകൾക്കനുസരിച്ച് കുറയ്ക്കും. ഒപ്പം, രണ്ട് പായ്ക്കുകളും അഞ്ച് സൗജന്യ ഇൻ്റർനാഷണൽ എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. അത് ഇന്ത്യയിൽ ആയിരിക്കുമ്പോൾ ഐഎസ്ഡി എസ്എംഎസ്സുകൾ അയയ്‌ക്കാൻ ഉപയോഗിക്കാം.
ജിയോയ്ക്ക് റീജിയൻ സ്പെസിഫിക് ഐആർ പാക്കുകളും ഉണ്ട്. ജനപ്രിയ രാജ്യങ്ങൾക്കായി പ്രത്യേക രാജ്യ, പ്രദേശ-നിർദ്ദിഷ്ട (റീജിയൻ സ്പെസിഫിക്) ഐആർ പാക്കുകളും ജിയോ വാഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ ഉള്ള രാജ്യങ്ങളിൽ മാത്രം ലഭ്യമായ പായ്ക്കുകൾ പരിശോധിക്കാം. ആദ്യം ജിയോ കാനഡ ഐആർ പാക്കുകൾ നോക്കാം.
ജിയോ 1691 രൂപ കാനഡ ഐആർ പാക്ക്: 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 5ജിബി അതിവേഗ ഡാറ്റ (ശേഷം 64 കെബിപിഎസ് നിരക്കിൽ ഡാറ്റ ലഭ്യമാണ്), 50 എസ്എംഎസ് എന്നിവയാണ് അനൂകൂല്യങ്ങൾ. എല്ലാം 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. വൈഫൈ കോളിംഗ് ഇന്ത്യയിലേക്കുള്ള കോളുകൾക്ക് മാത്രമേ ബാധകമാകൂ. ഏത് രാജ്യത്ത് നിന്നും ഇൻകമിംഗ് വൈഫൈ കോളുകൾ സ്വീകരിക്കാം.
ജിയോ 2881 രൂപ കാനഡ ഐആർ പാക്ക്: 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 150 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 10ജിബി ഹൈ-സ്പീഡ് ഡാറ്റ (അതിന് ശേഷം 64 കെബിപിഎസ് നിരക്കിൽ ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ് എന്നിവയാണ് അനൂകൂല്യങ്ങൾ. എല്ലാം 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. വൈഫൈ കോളിംഗ് ഇന്ത്യയിലേക്കുള്ള കോളുകൾക്ക് മാത്രമേ ബാധകമാകൂ. ഏത് രാജ്യത്തുനിന്നും ഇൻകമിംഗ് വൈഫൈ കോളുകൾ സ്വീകരിക്കാം.
ജിയോ 1671 രൂപ കരീബിയൻ ഐആർ പാക്ക്: ജിയോ കരീബിയൻ ഐആർ പാക്കുകൾ 24 രാജ്യങ്ങളിൽ ലഭ്യമാണ്. 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ (ലോക്കൽ + ഇന്ത്യയിലേക്കുള്ള കോളുകൾ + റെസ്റ്റ് ഓഫ് ദി വേൾഡ് - റോ), 50 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 1ജിബി ഹൈ സ്പീഡ് ഡാറ്റ (ശേഷം അൺലിമിറ്റഡ് ഡാറ്റ ലഭ്യമാണ് 64 കെബിപിഎസ്), 50 എസ്എംഎസ് എന്നിവയാണ് അനൂകൂല്യങ്ങൾ. എല്ലാത്തിനും 14 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.
ജിയോ 3851 രൂപ കരീബിയൻ ഐആർ പായ്ക്ക്: 200 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ (ലോക്കൽ + ഇന്ത്യയിലേക്കുള്ള കോളുകൾ + റോ), 50 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 4 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം 64 കെബിപിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ് എന്നിവയാണ് അനൂകൂല്യങ്ങൾ. എല്ലാം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 250എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്ന അധിക ഇൻഫ്ലൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. ഇൻകമിംഗ് കോളുകൾ വിമാനത്തിനുള്ളിൽ അനുവദനീയമല്ല. അതേ സമയം ഇൻകമിംഗ് എസ്എംഎസ് സൗജന്യമാണ്. എയർലൈനുകളിൽ ബാധകമായ ഈ ഇൻഫ്ലൈറ്റ് ആനുകൂല്യങ്ങൾ, പായ്ക്ക് വാലിഡിറ്റി ഉൾപ്പെടെ 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു യാത്രയ്ക്ക് മാത്രമേ സാധുതയുള്ളൂ.
ജിയോ 2,899 രൂപയുടെ യൂറോപ്യൻ ഐആർ പാക്ക് : ജിയോ യൂറോപ്പ് ഐആർ പാക്കുകൾ 32 രാജ്യങ്ങളിൽ ലഭ്യമാണ്. 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ (ലോക്കൽ + ഇന്ത്യയിലേക്കുള്ള കോളുകൾ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 5 ജിബി അതിവേഗ ഡാറ്റ (അതിനു ശേഷം 64 കെബിപിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 250എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്ന അധിക ഇൻഫ്ലൈറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. ഇൻകമിംഗ് കോളുകൾ വിമാനത്തിനുള്ളിൽ അനുവദനീയമല്ല. അതേ സമയം ഇൻകമിംഗ് എസ്എംഎസ് സൗജന്യമാണ്. എയർലൈനുകളിൽ ബാധകമായ ഈ ഇൻഫ്ലൈറ്റ് ആനുകൂല്യങ്ങൾ, പായ്ക്ക് വാലിഡിറ്റി ഉൾപ്പെടെ 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു യാത്രയ്ക്ക് മാത്രമേ സാധുതയുള്ളൂ.
ജിയോ 891 രൂപയുടെ സൗദി ഐആർ പാക്ക്: 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 1 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം 64 കെബിബിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 20 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 7 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 1291 രൂപയുടെ സൗദി ഐആർ പാക്ക്: 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 2 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം 64 കെബിബിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 50 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 2891 രൂപ സൗദി ഐആർ പാക്ക് : 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 150 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 5 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം 64 കെബിബിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
മേൽപ്പറഞ്ഞ മൂന്ന് ജിയോ ഐആർ പായ്ക്കുകളിലും, വൈഫൈ കോളിംഗ് ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതിന് മാത്രമേ ബാധകമാകൂ എന്നത് ഓർത്ത് ഇരിക്കുക. അതേ സമയം ഇൻകമിംഗ് വൈഫൈ കോളുകൾ ഏത് രാജ്യത്ത് നിന്നും സ്വീകരിക്കാൻ സാധിക്കും. അതായത് ഇന്ത്യ ഒഴികെ ഉള്ള രാജ്യങ്ങളിലേക്ക് വൈഫൈ ഔട്ട്ഗോയിംഗ് കോളുകൾ സാധ്യമല്ല.
ജിയോ 1551 രൂപ തായ്‌ലൻഡ് ഐആർ പാക്ക്: 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 6 ജിബി അതിവേഗ ഡാറ്റ (അതിനു ശേഷം 64 കെബിബിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 50 എസ്എംഎസ് എന്നിവ എല്ലാം 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 2851 രൂപ തായ്‌ലൻഡ് ഐആർ പാക്ക്: 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 150 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 12 ജിബി ഹൈ-സ്പീഡ് ഡാറ്റ (അതിന് ശേഷം 64 കെബിപിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ് എന്നിവ എല്ലാം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
മുകളിലുള്ള എല്ലാ പാക്കുകളിലും, ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതിന് മാത്രമേ ബാധകമാകൂ എന്നത് ഓർത്ത് ഇരിക്കുക. അതേ സമയം ഇൻകമിംഗ് കോളുകൾ ഏത് രാജ്യത്ത് നിന്നും സ്വീകരിക്കാൻ സാധിക്കും. അതായത് ഇന്ത്യ ഒഴികെ ഉള്ള രാജ്യങ്ങളിലേക്ക് ഔട്ട്ഗോയിംഗ് കോളുകൾ സാധ്യമല്ല എന്ന് അർത്ഥം.
ജിയോ യുഎസ്, മെക്സിക്കോ, യുഎസ് വിർജിൻ ഐലൻഡ്സ് ഐആർ പാക്കുകൾ: ജിയോ 1555 രൂപ ഐആർ പാക്ക്: 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ (വൈ-ഫൈ കോളിംഗ് ഉൾപ്പെടെ), 7 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം പരിധിയില്ലാത്ത ഡാറ്റ 64 കെബിബിപിഎസ്), 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 10 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 2555 രൂപ ഐആർ പാക്ക്: 250 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ (വൈ-ഫൈ കോളിംഗ് ഉൾപ്പെടെ), 15 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം പരിധിയില്ലാത്ത ഡാറ്റ 64 കെബിബിപിഎസ്) 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 21 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 3455 രൂപ ഐആർ പാക്ക് : 250 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ (Wi-Fi കോളിംഗ് ഉൾപ്പെടെ), 25 ജിബി ഹൈ-സ്പീഡ് ഡാറ്റ (അതിന് ശേഷം പരിധിയില്ലാത്ത ഡാറ്റ 64 kbpsൽ ലഭ്യമാണ്), 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 898 രൂപയുടെ യുഎഇ ഐആർ പാക്ക് : 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 100 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 1 ജിബി അതിവേഗ ഡാറ്റ (അതിനു ശേഷം 64 കെബിപിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ്, എന്നിവ എല്ലാം 7 ദിവസത്തെ സാധുതയോടെ വരുന്നു.
ജിയോ 1598 രൂപയുടെ യുഎഇ ഐആർ പാക്ക്: 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 150 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 3 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം പരിധിയില്ലാത്ത ഡാറ്റ 64 കെബിബിബിഎസ്സിൽ ലഭ്യമാണ്), 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്.
ജിയോ 2998 രൂപയുടെ യുഎഇ ഐആർ പായ്ക്ക്: 250 മിനിറ്റ് ഔട്ട്‌ഗോയിംഗ് ലോക്കൽ കോളുകൾ (ഇന്ത്യയിലേക്കുള്ള കോളുകൾ ഉൾപ്പെടെ), 250 മിനിറ്റ് ഇൻകമിംഗ് കോളുകൾ, 7 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം 64 കെബിബിഎസ് നിരക്കിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാണ്), 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ എല്ലാം 21 ദിവസത്തെ സാധുതയോടെ വരുന്നു.
മേൽപ്പറഞ്ഞ മൂന്ന് ജിയോ ഐആർ പായ്ക്കുകളിലും, വൈഫൈ കോളിംഗ് ഇന്ത്യയിലേക്ക് തിരികെ വിളിക്കുന്നതിന് മാത്രമേ ബാധകമാകൂ എന്നത് ഓർത്ത് ഇരിക്കുക. അതേ സമയം ഇൻകമിംഗ് വൈഫൈ കോളുകൾ ഏത് രാജ്യത്ത് നിന്നും സ്വീകരിക്കാൻ സാധിക്കും. അതായത് ഇന്ത്യ ഒഴികെ ഉള്ള രാജ്യങ്ങളിലേക്ക് വൈഫൈ ഔട്ട്ഗോയിംഗ് കോളുകൾ സാധ്യമല്ല.
ജിയോ ഡാറ്റ ഐആർ പാക്കുകൾ മാത്രമായും ലഭ്യമാണ്. യാത്രക്കാർക്ക് 90 രാജ്യങ്ങളിൽ ബാധകമായ മൂന്ന് വാലിഡിറ്റി ഓപ്ഷനുകളുള്ള (7, 14, 21 ദിവസം) നാല് ഡാറ്റ-ഒൺലി ഐആർ പാക്കുകൾ ജിയോ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഈ ഡാറ്റ-ഒൺലി പാക്കുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാനും ഇൻ്റർനാഷണൽ റോമിംഗിൽ ഡാറ്റ മാത്രം ഉപയോഗിക്കാനും കഴിയും. ഏറ്റവും കുറഞ്ഞ മൂല്യത്തിൽ തുടങ്ങുന്ന ഈ പാക്കുകളുടെ വിശദാംശങ്ങൾ ഇതാ...
999 രൂപയുടെ പാക്കിൽ 1ജിബി ഹൈ-സ്പീഡ് ഡാറ്റ 7 ദിവസത്തെ വാലിഡിറ്റിയിൽ (വീക്കിലി പായ്ക്ക്) ഉൾപ്പെടുന്നു. 2,999 രൂപയുടെ ഡാറ്റ പായ്ക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 5 ജിബി അതിവേഗ ഡാറ്റ നൽകുന്നു. 4,499 രൂപയുടെ പാക്കിൽ 14 ദിവസത്തെ വാലിഡിറ്റിയിൽ 8 ജിബി ഹൈ സ്പീഡ് ഡാറ്റ ഉൾപ്പെടുന്നു. ഏറ്റവും ഉയർന്ന 5,899 രൂപ പായ്ക്ക് 21 ദിവസത്തെ വാലിഡിറ്റിയിൽ 10 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ഫെയർ യൂസേജ് പോളിസിക്ക് (FUP) അപ്പുറം, പായ്ക്കിന്റെ വാലിഡിറ്റി തീരുന്നത് വരെ ഡാറ്റ വേഗത 64 കെബിപിഎസ് ആയി പരിമിതപ്പെടുത്തിയിരിക്കും. തിരഞ്ഞെടുത്ത രാജ്യത്തിന് പുറത്തുള്ള രാജ്യങ്ങളിൽ, മറ്റ് ഐആർ പാക്കുകളൊന്നും സജീവമല്ലെങ്കിൽ, സാധാരണ റോമിംഗ് നിരക്കിൽ ഡാറ്റ ഈടാക്കും. പായ്ക്ക് കാലഹരണപ്പെട്ടതിന് ശേഷം സ്റ്റാൻഡേർഡ് നിരക്കുകൾ ബാധകമാകും.
ജിയോ ഐആർ വോയ്‌സും ഡാറ്റ പാക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ 499 രൂപ ഐആർ പാക്ക് 35 കൺട്രി സെറ്റിൽ ലഭ്യമാണ്. ജിയോയുടെ എൻട്രി ലെവൽ 499 രൂപ വോയ്‌സ്, ഡാറ്റ ഐആർ പാക്കിൽ ഒരു ദിവസത്തെ വാലിഡിറ്റി ഉൾപ്പെടുന്നു. ഈ പാക്കിൽ സൗജന്യ ഇൻകമിംഗ് കോളുകൾ (വൈഫൈ കോളിംഗ് ഉൾപ്പെടെ), ഇന്ത്യയിലേക്കും പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കും 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ 250 എംബി അതിവേഗ മൊബൈൽ ഡാറ്റ (അതിന് ശേഷം 64 കെബിപിഎസ് ഡാറ്റ പരിധിയില്ലാത്തത്), 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. റെസ്റ്റ് ഓഫ് ദ വേൾഡിലേക്കുള്ള (ROW) കോളുകൾക്ക് സ്റ്റാൻഡേർഡ് നിരക്കുകൾ ബാധകമാണ്. തിരഞ്ഞെടുത്ത റോമിംഗ് പങ്കാളികളുള്ള 35 രാജ്യങ്ങളിൽ ഈ പായ്ക്ക് സാധുവാണ്.
ജിയോ 1,499 രൂപ ഐആർ പാക്ക് 53 കൺട്രി സെറ്റിൽ ലഭ്യമാണ്. 1,499 രൂപയുടെ വോയ്‌സ്, ഡാറ്റ ഐആർ പാക്കിൽ ഇന്ത്യയിലേക്കും പ്രാദേശിക ലക്ഷ്യ സ്ഥാനങ്ങളിലേക്കും 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, സൗജന്യ ഇൻകമിംഗ് കോളുകൾ (വൈ-ഫൈ കോളിംഗ് ഉൾപ്പെടെ) ലഭിക്കും.
1 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം ഡാറ്റ 64 കെബിപിഎസ് അൺലിമിറ്റഡ്), 100 എസ്എംഎസ് എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതെല്ലം എല്ലാം 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. തിരഞ്ഞെടുത്ത റോമിംഗ് പങ്കാളികളുള്ള 53 രാജ്യങ്ങളിൽ ഈ പായ്ക്ക് ബാധകമാണ്.
ജിയോ 2,499 രൂപയുടെ ഐഎഫ്‌സി ആനുകൂല്യങ്ങളുള്ള ഐആർ പാക്ക് 35 കൺട്രി സെറ്റിൽ ലഭ്യമാണ്. 2,499 രൂപയുടെ വോയ്‌സ്, ഡാറ്റ ഐആർ പാക്കിൽ ഇന്ത്യയിലേക്കും പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കും പ്രതിദിനം 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, സൗജന്യ ഇൻകമിംഗ് കോളുകൾ (വൈ-ഫൈ കോളിംഗ് ഉൾപ്പെടെ എന്നിവ ലഭിക്കും.
കൂടാതെ, പ്രതിദിനം 250 എംബി അതിവേഗ ഡാറ്റ (അതിന് ശേഷം ഡാറ്റ പരിധിയില്ലാത്ത 64 കെബിപിഎസ്). ), കൂടാതെ പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 10 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്ന. തിരഞ്ഞെടുത്ത റോമിംഗ് പങ്കാളികളുള്ള 53 രാജ്യങ്ങളിൽ ഈ പായ്ക്ക് സാധുതയുള്ളതാണ്.
100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 250എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വിമാനത്തിനുള്ളിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഫ്ലൈറ്റ് സമയത്ത് ഇൻകമിംഗ് കോളുകൾ അനുവദനീയമല്ല. ഇൻകമിംഗ് എസ്എംഎസ് സൗജന്യമാണ്. ഈ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങൾ പായ്ക്ക് സാധുത ഉൾപ്പെടെ 24 മണിക്കൂറിനുള്ള ഒരു യാത്രയ്ക്ക് മാത്രമേ ബാധകമാകൂ.
ജിയോ 2,799 രൂപ വാർഷിക ഐആർ പാക്ക് 53 കൺട്രി സെറ്റിൽ ലഭ്യമാണ്. 2,799 രൂപയുടെ വാർഷിക ഐആർ പാക്കിൽ 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ (പ്രാദേശികവും ഇന്ത്യയിലേക്കും), സൗജന്യ ഇൻകമിംഗ് കോളുകൾ, 2 ജിബി ഹൈ-സ്പീഡ് ഡാറ്റ (അതിന് ശേഷം ഡാറ്റ 64 കെബിപിഎസ് അൺലിമിറ്റഡ്), 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു.
ഈ ആനുകൂല്യങ്ങൾ എല്ലാം 365 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. തിരഞ്ഞെടുത്ത റോമിംഗ് പങ്കാളികളുള്ള 53 രാജ്യങ്ങളിൽ ഈ പായ്ക്ക് ബാധകമാണ്. ഈ പാക്കിന് MyJio വഴി സ്വമേധയാ സജീവമാക്കൽ ആവശ്യമാണെന്ന കാര്യം ശ്രദ്ധിക്കുക. ഇൻകമിംഗ് കോളുകൾക്ക് മാത്രമേ വൈഫൈ കോളിംഗ് ലഭ്യമാകൂ.
ജിയോ 3,999 രൂപയുടെ ഐഎഫ്‌സി ആനുകൂല്യങ്ങളുള്ള ഐആർ പാക്ക് 53 കൺട്രി സെറ്റിൽ ലഭ്യമാണ്. ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളുള്ള 3,999 രൂപയുടെ ഐആർ പാക്കിൽ ഇന്ത്യയിലേക്കും പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കും 250 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, സൗജന്യ ഇൻകമിംഗ് കോളുകൾ (വൈഫൈ കോളിംഗ് ഉൾപ്പെടെ) എന്നിവ ലഭിക്കും.
ഡാറ്റയുടെ കാര്യത്തിലേക്ക് വരുമ്പോൾ 4 ജിബി അതിവേഗ ഡാറ്റ (അതിന് ശേഷം ഡാറ്റ പരിധിയില്ലാത്ത 64 കെബിപിഎസ്) എന്നിവ ഉൾപ്പെടുന്നു. കൂടാതെ 100 എസ്എംഎസും ലഭിക്കും. ഈ പറഞ്ഞ ആനുകൂല്യങ്ങൾ എല്ലാം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. തിരഞ്ഞെടുത്ത റോമിംഗ് പാർട്ണർ ഉള്ള 53 രാജ്യങ്ങളിൽ ഈ പായ്ക്ക് ആക്റ്റീവ് ആക്കാൻ സാധിക്കും.
100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 250എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വിമാനത്തിനുള്ളിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഫ്ലൈറ്റ് സമയത്ത് ഇൻകമിംഗ് കോളുകൾ അനുവദനീയമല്ല. ഇൻകമിംഗ് എസ്എംഎസ് സൗജന്യമാണ്. ഈ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങൾ പായ്ക്ക് സാധുത ഉൾപ്പെടെ 24 മണിക്കൂറിനുള്ള ഒരു യാത്രയ്ക്ക് മാത്രമേ ബാധകമാകൂ.
ജിയോ 4,999 രൂപയുടെ ഐഎഫ്‌സി ആനുകൂല്യങ്ങളുള്ള ഐആർ പായ്ക്ക് 35 കൺട്രി സെറ്റിൽ ലഭ്യമാണ്.
ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളുള്ള 4,999 രൂപയുടെ ഐആർ പാക്കിൽ ഇന്ത്യയിലേക്കും പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കും 1,500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, സൗജന്യ ഇൻകമിംഗ് കോളുകൾ (വൈ-ഫൈ കോളിംഗ് ഉൾപ്പെടെ) എന്നിവ ലഭിക്കും.
കൂടാതെ 5 ജിബി ഹൈ-സ്പീഡ് ഡാറ്റ (അതിന് ശേഷം ഡാറ്റ 64 കെബിപിഎസ് അൺലിമിറ്റഡ്) 1,500 എസ്എംഎസ് എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 30 ദിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാനിന് ഉള്ളത്. തിരഞ്ഞെടുത്ത റോമിംഗ് പാർട്ണറുകൾ ഉള്ള 35 രാജ്യങ്ങളിൽ ഈ പായ്ക്ക് സാധുവാണ്.
100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 250എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വിമാനത്തിനുള്ളിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഫ്ലൈറ്റ് സമയത്ത് ഇൻകമിംഗ് കോളുകൾ അനുവദനീയമല്ല. ഇൻകമിംഗ് എസ്എംഎസ് സൗജന്യമാണ്. ഈ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങൾ പായ്ക്ക് സാധുത ഉൾപ്പെടെ 24 മണിക്കൂറിനുള്ള ഒരു യാത്രയ്ക്ക് മാത്രമേ ബാധകമാകൂ.
ജിയോ 5,999 രൂപയുടെ ഐആർ പായ്ക്ക് ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങൾ 53 കൺട്രി സെറ്റിൽ ലഭ്യമാണ്.
ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളുള്ള 5,999 രൂപയുടെ ഐആർ പാക്കിൽ ഇന്ത്യയിലേക്കും പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും 400 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ (ROW), സൗജന്യ ഇൻകമിംഗ് കോളുകൾ (വൈഫൈ കോളിംഗ് ഉൾപ്പെടെ) എന്നിവ വാഗ്ദാനം ചെയ്യുന്നു.
6 ജിബി അതിവേഗ ഡാറ്റ ( അതിന് ശേഷം 64 കെബിപിഎസ് ഡാറ്റ പരിധിയില്ലാത്തതാണ്), കൂടാതെ 500 എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. തിരഞ്ഞെടുത്ത റോമിംഗ് പാർട്ണറുകൾ ഉള്ള 53 രാജ്യങ്ങളിൽ ഈ പായ്ക്ക് സാധുത ഉള്ളതാണ്.
100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 250എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വിമാനത്തിനുള്ളിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഫ്ലൈറ്റ് സമയത്ത് ഇൻകമിംഗ് കോളുകൾ അനുവദനീയമല്ല. ഇൻകമിംഗ് എസ്എംഎസ് സൗജന്യമാണ്. ഈ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങൾ പായ്ക്ക് സാധുത ഉൾപ്പെടെ 24 മണിക്കൂറിനുള്ള ഒരു യാത്രയ്ക്ക് മാത്രമേ ബാധകമാകൂ.
ജിയോയ്‌ക്ക് ഒരു ഗ്ലോബൽ ഐഎസ്‌ഡി പായ്ക്കും ഉണ്ട്. അത് പേ ആസ് യു ഗോ ഡിസ്‌കൗണ്ട് നിരക്കിൽ 14,693 കൺട്രി ഏരിയ കോഡുകളിലായി ഏകദേശം 230 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര കോളുകൾ ചെയ്യാനോ ഇന്ത്യയിൽ നിന്ന് എസ്എംഎസ് അയയ്‌ക്കാനോ മാത്രം ഉള്ള പ്ലാൻ ആണ്.
501 രൂപയുടെ ഗ്ലോബൽ ഐഎസ്‌ഡി പായ്ക്ക് 424.58 രൂപയും 5 അന്താരാഷ്‌ട്ര എസ്എംഎസും 28 ദിവസത്തെ സാധുതയോടെ വാഗ്‌ദാനം ചെയ്യുന്നു. ഐഎസ്‌ഡി കോളുകൾ ചെയ്യുന്നതിനും എസ്എംഎസ് അയയ്‌ക്കുന്നതിനും മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാനാകൂ. ഒരു ഇൻമാർസാറ്റ്/സാറ്റലൈറ്റ് കോൾ ചെയ്യാൻ, 600 രൂപയിൽ കൂടുതൽ ടോക്ക്-ടൈം ബാലൻസ് ആവശ്യമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








