Home
News

സാംസങ് ഗാലക്‌സി J2, J7 ഡ്യുവോ ഉപയോക്താക്കള്‍ക്ക് ജിയോയുടെ പുതിയ ഓഫര്‍

By Gizbot Bureau

സാംസങ് ഗാലക്‌സി J2 (2018), ഗാലക്‌സി J7 ഡ്യുവോ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി റിലയന്‍സ് ജിയോ. ക്യാഷ്ബാക്ക് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി J2 (2018) വാങ്ങുന്ന ജിയോ വരിക്കാര്‍ക്ക് 2750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 50 രൂപ മൂല്യമുള്ള 55 വൗച്ചറുകളുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് നല്‍കുന്നത്. ഇതിന് പുറമെ പ്രതിമാസം 10 GB നിരക്കില്‍ 10 മാസക്കാലം 100 GB 4G ഡാറ്റയും നേടാനാകും.

സാംസങ് ഗാലക്‌സി J2, J7 ഡ്യുവോ ഉപയോക്താക്കള്‍ക്ക്  ജിയോയുടെ പുതിയ ഓഫര്‍

2018 സെപ്റ്റംബര്‍ 30 വരെ ആനുകൂല്യം ലഭിക്കും. 198, 299 രൂപ പ്ലാനുകളില്‍ മാത്രമാണ് ഓഫര്‍ നല്‍കുന്നത്. ഗാലക്‌സി J7 ഡ്യുവോയ്ക്ക് വാങ്ങുമ്പോള്‍ തന്നെ 2750 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഡബിള്‍ ഡാറ്റ ആനുകൂല്യങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

8190 രൂപ വിലയുള്ള ഗാലക്‌സി J2 (2018) ഏപ്രിലിലാണ് പുറത്തിറങ്ങിയത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2GB റാമും 16GB മെമ്മറിയുമുണ്ട്. 5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലേ, 2600 mAh ബാറ്ററി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8MP പിന്‍ ക്യാമറയും 5MP സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് മികച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സാംസങ് മോളും (Mall) ഗാലക്‌സി J2 (2018)-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ഗാലക്‌സി J7 ഡ്യുവോ. 13MP, 5MP ക്യാമറകളാണ് ഇവ. 8MP സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. എല്‍ഇഡി ഫ്‌ളാഷ്, f/1.9 അപെര്‍ച്ചര്‍ എന്നിവയാണ് ക്യാമറകളുടെ പ്രധാന സവിശേഷതകള്‍. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ AMOLED ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

പശ്ചാത്തലം അവ്യക്തമാക്കുന്ന സെല്‍ഫി ഫോക്കസ് മോഡ്, മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്ന ബ്യൂട്ടി മോഡ് എന്നിവ ഗാലക്‌സി J7 ഡ്യുവോയില്‍ ലഭ്യമാണ്. ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും ഇതിലുണ്ട്. എക്‌സിനോസ് 7 ശ്രേണിയിലുള്ള പ്രോസസ്സര്‍, 4GB റാം, 32 GB മെമ്മറി എന്നിവയും എടുത്തുപറയേണ്ടതാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും.

Best Mobiles in India

English summary
Reliance Jio introduces new offers for Samsung Galaxy J2( 2018), Galaxy J7 Duo users
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X