ഇതിലും കുറഞ്ഞൊരു പ്ലാൻ ഇല്ല; ഒരു രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാനുമായി ജിയോ

|

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയിട്ട് അധിക കാലം ആയിട്ടില്ല. വിഐയും എയർടെലും 25 ശതമാനവും ജിയോ 20 ശതമാനവും ആണ് നിരക്ക് ഉയർത്തിയത്. നിരക്ക് വർധനവ് രാജ്യത്തെ അതിസാധാരണക്കാരെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ചെറിയ ഡാറ്റപായ്ക്കുകൾ മാത്രം ഉപയോഗിക്കുന്നവരെ. ദൈനംദിന ചിലവുകളിൽ അടക്കം ഗണ്യമായ വർധനവിന് പ്രീപെയ്ഡ് നിരക്ക് വർധന കാരണമാകുമെന്നതിൽ തർക്കമില്ല. എന്നാൽ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു ഡാറ്റ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. തുച്ഛമായ നിരക്കിൽ കുറഞ്ഞ ഡാറ്റ ലഭ്യമാക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണിത്.

ജിയോ

റിലയൻസ് ജിയോ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാനിനേക്കാളും വില കുറച്ച് എന്തായാലും ഒരു ടെലിക്കോം കമ്പനിയ്ക്കും പ്ലാൻ അവതരിപ്പിക്കാൻ ആകില്ല. അല്ലെങ്കിൽ പ്ലാനുകൾ സൌജന്യമായി നൽകേണ്ടി വരും. അതേ അത്രയും കുറഞ്ഞ നിരക്കിൽ, വെറും ഒരു രൂപയ്ക്ക് ലഭിക്കുന്ന ഡാറ്റ പായ്ക്കാണ് റിലയൻസ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഒരു രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ഏക ടെലിക്കോം കമ്പനിയും ജിയോ തന്നെ. പ്ലാൻ അവതരിപ്പിച്ചതും വലിയ ബഹളങ്ങൾ ഇല്ലാതെയാണ്. കമ്പനിയുടെ മൊബൈൽ ആപ്പിൽ വാല്യൂ സെക്ഷനിന് താഴെ അഫോർഡബിൾ പ്ലാനുകളുടെ കൂട്ടത്തിലാണ് പുതിയ പ്ലാൻ കാണാൻ കഴിയുന്നത്. പക്ഷെ ജിയോയുടെ വെബ്സൈറ്റിൽ ഈ പ്ലാൻ ദൃശ്യമല്ല താനും.

ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കുംബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കും

പ്രീപെയ്ഡ്

ഒരു രൂപ പ്രീപെയ്ഡ് പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് റിലയൻസ് ജിയോ നൽകുന്നത്. 100 എംബി ഡാറ്റയും പ്ലാനിന് ഒപ്പം ലഭ്യമാകുന്നു. അതേ സമയം മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ പായ്ക്കിൽ ലഭ്യമല്ല. താരിഫ് വർധനയ്ക്ക് ശേഷം ജിയോ 15 രൂപയ്ക്ക് നൽകുന്ന 1ജിബി 4ജി ഡാറ്റ വൗച്ചറിനേക്കാൾ താങ്ങാനാവുന്ന വിലയാണിത്. 100 എംബി ഡാറ്റ ഉപയോഗിച്ച ശേഷം, ഉപയോക്താവിന്റെ വേഗത 64 കെബിപിഎസ് ആയി കുറയും. 100 എംബി ഡാറ്റ എന്തിന് തികയും എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. എന്നാൽ വലിയ ഡാറ്റ പായ്ക്കുകൾ ആവശ്യമില്ലാത്തവർക്ക് ഏറെ ഉപകാരപ്പെടുന്ന പ്ലാൻ ആയിരിക്കും ഇത്. ഉപഭോക്താക്കൾക്ക് നൽകുന്ന 100എംബി ഡാറ്റയും 30 ദിവസം വരെ ലഭിക്കും. അതിനാൽ ആർക്കെങ്കിലും 400എംബി ഡാറ്റ മാത്രമേ ആവശ്യമുള്ളൂവെങ്കിൽ, അവർക്ക് ഈ പ്ലാൻ ഉപയോഗിച്ച് 4 തവണ റീചാർജ് ചെയ്യാം. ഒറ്റത്തവണ ഡാറ്റ ആവശ്യമില്ലാത്തപ്പോൾ 4G ഡാറ്റ വൗച്ചറുകൾ വാങ്ങുന്നതിനേക്കാൾ മികച്ചതാണ് ഇത്.

ജിബി

മാത്രമല്ല കൈയ്യിൽ അധികം കാശില്ലെങ്കിലും ഇ പ്ലാൻ ഉപയോഗിച്ച് ഒന്നും രണ്ടും ജിബി ഡാറ്റ പ്രതിമാസം ലഭ്യമാക്കാനും വഴിയുണ്ട്. അതെങ്ങനെയാണെന്ന് പറയാം. ജിയോ 1 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രകാരം 30 ദിവസത്തേക്ക് 100 എംബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാനപരമായി, ഈ വൗച്ചർ ഉപയോഗിച്ച് പത്ത് തവണ റീചാർജ് ചെയ്താൽ 10 രൂപ ചിലവാകും, എന്നാൽ ഇത് നിങ്ങൾക്ക് 30 ദിവസത്തേക്ക് 1ജിബി ഡാറ്റയും നൽകും. 10 തവണ റീചാർജ് ചെയ്താൽ 30 ദിവസത്തേക്ക് ഒരു ജിബിയോളം ഡാറ്റ ലഭിക്കുമെന്ന് മനസിലായില്ലേ, ഇത് 20 തവണ ചെയ്താൽ രണ്ട് ജിബി, 30 തവണ ചെയ്താൽ 3 ജിബി, അങ്ങനെ എത്ര വേണമെങ്കിലും ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാവുന്നതാണ്.

ബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാൻ

ഒരു രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആദ്യ ഓപ്പറേറ്ററാണ് റിലയൻസ് ജിയോ എന്ന് പറഞ്ഞല്ലോ. കമ്പനിയുടെ 1 രൂപ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ രാജ്യത്തെ ഏതൊരു ടെലിക്കോം കമ്പനിയും നൽകുന്ന ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് ഓഫറാണ്. ആവശ്യത്തിലധികം ഡാറ്റ വാങ്ങാൻ ആഗ്രഹിക്കാത്ത താഴ്ന്ന വരുമാനക്കാരായ ആളുകൾക്കും ഇത് മികച്ചതാണ്. മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരൊന്നും തങ്ങളുടെ ഉപയോക്താക്കൾക്ക് ഇത്തരമൊരു സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. ഈ പ്ലാൻ ഉപയോഗിച്ച് ഇപ്പോൾ എത്ര ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് പറയാനാവില്ല. ഈ പ്ലാനിനെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. മുമ്പത്തെപ്പോലെ ഇതൊരു പുതിയ ഓഫറാണെന്നാണ് കരുതുന്നത്. വാല്യൂ കാറ്റഗറിയിലെ അഫോർഡബിൾ സെക്ഷനിൽ 155 രൂപ, 395 രൂപ, 1559 രൂപ പ്ലാൻ എന്നിങ്ങനെയുള്ള പായ്ക്കുകളും കമ്പനി ഓഫർ ചെയ്യുന്നു.

വാലിഡിറ്റി

ജിയോ അടുത്തിടെ അവതരിപ്പിച്ച മറ്റൊരു നല്ല പ്രീപെയ്ഡ് പ്ലാനും ഒന്ന് പരിശോധിക്കാം. 119 രൂപ വിലയുള്ള പ്ലാനാണ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ തുക മാത്രം റീചാർജിനായി ചിലവഴിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനിന് 14 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകിയിരിക്കുന്നത്. ആകെ മൊത്തം 300 എസ്എംഎസുകളും ജിയോ വാലിഡിറ്റി കാലയളവിലേക്ക് നൽകുന്നുണ്ട്.

എയർടെൽ, വിഐ; 299 രൂപ പ്രീപെയ്ഡ് പ്ലാനും ആനുകൂല്യങ്ങളും വിശദാംശങ്ങളുംഎയർടെൽ, വിഐ; 299 രൂപ പ്രീപെയ്ഡ് പ്ലാനും ആനുകൂല്യങ്ങളും വിശദാംശങ്ങളും

ഡാറ്റ

ദിവസവും 1.5 ജിബി ഡാറ്റയാണ് 119 രൂപയുടെ പുതിയ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. സാധാരണ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മതിയാകുന്ന ഡാറ്റ ഓഫറാണ് ഇത്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്. ഡാറ്റ ആനുകൂല്യത്തിനൊപ്പം കോളിങ്ങും എസ്എംഎസ് ആനുകൂല്യങ്ങളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും നൽകുന്ന, യൂസേഴ്സിന് തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച പ്ലാനുകളിൽ ഒന്ന് കൂടിയാണിത്.

ജിയോ സിനിമ

ജിയോ നേരത്തെ നൽകിയിരുന്ന 98 രൂപ പ്രീപെയ്ഡ് പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് പുതിയ പ്ലാനിലും നൽകുന്നത്. താരിഫ് നിരക്ക് വർധന സമയത്താണ് 98 രൂപയുടെ പ്ലാൻ നിർത്തലാക്കിയത്. 21 രൂപയോളം വർധനവോടെ സമാന ആനുകൂല്യങ്ങൾ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഡിസംബർ 1 മുതലാണ് ജിയോയുടെ പുതുക്കിയ പ്ലാനുകൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 119 പ്രീപെയ്ഡ് പ്ലാനിലൂടെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള ആക്‌സസും അധിക ആനുകൂല്യമായി കമ്പനി നൽകുന്നുണ്ട്.

1000 രൂപയിൽ താഴെ ദിവസവും 2ജിബി, 3ജിബി ഡേറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ1000 രൂപയിൽ താഴെ ദിവസവും 2ജിബി, 3ജിബി ഡേറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ

Best Mobiles in India

English summary
The prepaid tariff hike hit the ordinary people of the country harder than anyone else. Especially those who use only small data packs. But Reliance Jio has introduced a data plan that will benefit ordinary people.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X