ജിയോ ടിവിക്ക് 432 ലൈവ് ചാനലുകള്‍, എന്നാല്‍ ജിയോ ടിറ്റിഎച്ചിനോ?

Written By:

ടെലികോം രംഗത്ത് 4ജി വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോള്‍ മറ്റൊരു തരംഗത്തിന് തയ്യാറെടുക്കുകയാണ്. അതായത് റിലയന്‍സ് ജിയോ ഇപ്പോള്‍ ജിയോ ടിവി ആപ്പ് എന്ന സവിശേഷതയുമായി എത്താന്‍ പോകുന്നു.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

ജിയോ ടിവിക്ക് 432 ലൈവ് ചാനലുകള്‍, എന്നാല്‍ ജിയോ ടിറ്റിഎച്ചിനോ?

ജിയോ 4ജി സേവനത്തിലും ടിറ്റിഎച്ചിലും ഇത്രയും ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുകയാണെങ്കില്‍ ജിയോ ടിവിക്ക് എന്തൊക്കെ ഓഫറുകളാണ് അംബാനി നല്‍കാന്‍ പോകുന്നതെന്ന് നമുക്ക് ഉൗഹിക്കാവുന്നതേ ഉളളൂ.

ജിയോ ടിവിക്ക് അംബാനി നല്‍കുന്ന ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

432 ലൈവ് ചാനല്‍

ജിയോ ടിവി ആപ്പ് ഉപയോഗിച്ച് റിലയന്‍സ് ജിയോ 432 ലൈവ് ചാനലുകള്‍ നല്‍കാനാണ് തീരുമാനിക്കുന്നത്. വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ ഇത്രയും ചാനലുകള്‍ ഇപ്പോള്‍ നല്‍കുന്നില്ല.

എത്ര ഭാഷകളില്‍

ജിയോ ടിവി നല്‍കുന്ന 432 ചാനലുകളില്‍ 15 ഭാഷകളാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ തുടക്കത്തില്‍ 200 ചാനലുകളും ആറ് ഭാഷയുമാണ് നല്‍കാന്‍ ലക്ഷ്യമിടുന്നത്.

എത്ര കാറ്റഗറികള്‍ ജിയോ ടിവിയില്‍?

10 കാറ്റഗറികളാണ് ജിയോ ടിവിയില്‍ നല്‍കാന്‍ പോകുന്നത്. അതില്‍ എട്ട് ബിസിനസ് ന്യൂസ് ചാനലുകള്‍, 31 ഡിവോഷണല്‍ ചാനലുകള്‍, 100 എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍, 27 ഇന്‍ഫോടൈന്‍മെന്റ് ചാനലുകള്‍ (Infotainment Channels), 23 കുട്ടികളുടെ ചാനലുകള്‍, 12 ലൈഫ്‌സ്റ്റെയില്‍ ചാനലുകള്‍, 38 മൂവി ചാനലുകള്‍, 34 മ്യൂസ്‌ക് ചാനലുകള്‍, 139 ന്യൂസ് ചാനലുകള്‍, 20 സ്‌പോര്‍ട്ട്‌സ് ചാനലുകള്‍ എന്നിവയാണ് നല്‍കുന്നത്.

26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

 

ജിയോ ടിറ്റിഎച്ച്

ജിയോ ടിറ്റിഎച്ചില്‍ 300 ചാനലുകള്‍ ഉള്‍പ്പെടുത്തി ആരംഭിക്കാനാണ് ജിയോ ലഭ്യമിടുന്നത്. അതിനു ശേഷം അനേകം ചാനലുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതു കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കുന്നു. കാരണം എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നു.

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is aiming for the top spot with its Jio TV app which now has 432 live channels across 15 regional languages.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot