കമ്പനി കൽപ്പിച്ചതും വരിക്കാരൻ ഇച്ഛിച്ചതും ഡാറ്റ! സൗജന്യ അധിക ഡാറ്റയുള്ള പ്ലാനുകളുമായി ജിയോ രംഗത്ത്!
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഫോണിലെ ബാറ്ററി ചാർജ് പോലെ തന്നെ പ്രധാനമാണ് ഡാറ്റ. ഡാറ്റയില്ലാതെ സ്മാർട്ട്ഫോൺ സ്മാർട്ട്ഫോണാകില്ല എന്ന് നാം ഇതിനകം പലവട്ടം പറഞ്ഞുകഴിഞ്ഞു. വരിക്കാരുടെ ഡാറ്റ ആവശ്യങ്ങൾ ദിവസത്തിന് ദിവസം ഉയരുന്നുണ്ട്. എന്നാൽ റീച്ചാർജ് പ്ലാനുകളിൽ ലഭ്യമാകുന്ന ഡാറ്റയ്ക്ക് പരിധിയുണ്ട്.
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്കാണ്. അതിനാൽത്തന്നെ കോടിക്കണക്കിന് വരുന്ന തങ്ങളുടെ വരിക്കാർക്കായി ജിയോ ആകർഷകമായ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നു. പ്രതിദിനം 1.5ജിബി മുതൽ 3ജിബി ഡാറ്റ വരെ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ റിലയൻസ് ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ നിശ്ചിത ജിബി ഡാറ്റയിലും അധികം ഡാറ്റ നൽകുന്ന ചില പ്ലാനുകളും ജിയോയുടെ റീച്ചാർജ് പ്ലാൻ പട്ടികയിൽ കാണാൻ സാധിക്കും. നിലവിൽ ആളുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന ചില പ്ലാനുകളിൽ ജിയോ അധിക ഡാറ്റ ലഭ്യമാക്കിയിരിക്കുന്നു. ഇതിന് അധിക തുക നൽകേണ്ടിവരുന്നുമില്ല. അതിനാൽ ഈ പ്ലാനുകൾ ഇപ്പോൾ കൂടുതൽ ലാഭകരമായി മാറിയിരിക്കുന്നു.
399 രൂപ, 219 രൂപ നിരക്കുകളിൽ ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനുകളിലാണ് ജിയോ ഇപ്പോൾ അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത്. 3ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനുകളാണ് ഇവ. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ജിയോ 61 രൂപയുടെ ഡാറ്റ സൗജന്യമായി നൽകുന്നു.
അതേപോലെ 219 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് 25 രൂപയുടെ ഡാറ്റ സൗജന്യമായി ലഭിക്കും. ഈ പ്ലാനുകൾ മറ്റുള്ളവയെ അപേക്ഷിച്ച് അൽപ്പം ചെലവേറിയ പ്ലാനുകളാണ് എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ അധിക ഡാറ്റ ആഗ്രഹിക്കുന്ന വരിക്കാരെ സംബന്ധിച്ചിടത്തോളം ലഭ്യമായിരിക്കുന്ന മികച്ച രണ്ട് പ്ലാനുകളാണ് ഇവ.
അധികം പണം മുടക്കാതെ തന്നെ നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്കൊപ്പമാണ് ഈ രണ്ട് പ്ലാനുകളും എക്സ്ട്രാ ഡാറ്റ നൽകുന്നത്. അതിനാൽത്തന്നെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ആകർഷകമായ ഓഫറായി മാറുന്നു. ഈ രണ്ട് പ്ലാനുകളിലും ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് വിശദമായി പരിചയപ്പെടാം.
399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകും. 399 രൂപയുടെ ജിയോ പ്ലാൻ യഥാർഥത്തിൽ 3 ജിബി പ്രതിദിന ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ആകെ 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

എന്നാൽ നിലവിൽ നിശ്ചയിച്ചിട്ടുള്ള 3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ ഈ പ്ലാനിൽ ജിയോ എക്സ്ട്രാ ഡാറ്റ ഉൾപ്പെടുത്തിയിരിക്കുന്നു. 6 ജിബി ബോണസ് ഡാറ്റയാണ് വരിക്കാർക്ക് അധിക തുക മുടക്കാതെ ലഭിക്കുന്നത്. ഏതാണ്ട് 61 രൂപ ലാഭം നേടാൻ ഇത് വരിക്കാരെ സഹായിക്കുന്നു.
കാരണം ജിയോയുടെ ഡാറ്റ പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ അവിടെ 6ജിബി ഡാറ്റ ലഭ്യമാകുന്ന ഒരു പ്ലാൻ കാണാൻ സാധിക്കും. 61 രൂപയാണ് ആ പ്ലാനിന്റെ നിരക്ക്. ഈ 399 രൂപയുടെ പ്ലാനിൽ ആ 61 രൂപയുടെ പ്ലാനിലെ ആനുകൂല്യം ജിയോ സൗജന്യമായി നൽകുന്നു എന്നതാണ് ശ്രദ്ധേയം.
എക്സ്ട്രാ ഡാറ്റയ്ക്ക് പുറമേ മറ്റ് ചില അധിക ആനുകൂല്യങ്ങളും 399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ.

219 രൂപയുടെ ജിയോ റീച്ചാർജ് പ്ലാൻ: ഈ ജിയോ പ്ലാനും 3ജിബി പ്രതിദിന ഡാറ്റയുമായിട്ടാണ് എത്തുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 25 രൂപ വില വരുന്ന 2ജിബി ബോണസ് ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ അധികമായി നൽകുന്നത്.
219 രൂപയുടെ ജിയോ റീച്ചാർജ് പ്ലാൻ 14 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ തുടങ്ങി 399 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ ഈ ജിയോ പ്ലാനിലും ലഭ്യമാകും.


Click it and Unblock the Notifications








