സ്വന്തം 'കറന്‍സിയുമായി' ജിയോ എത്തുന്നു, ആശ്ചര്യം തന്നെ!

Posted By: Samuel P Mohan

ടെലികോം മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച ജിയോ ഇപ്പോള്‍ മറ്റൊരു ഓഫറുമായി എത്തിയിരിക്കുന്നു. ആരേയും അമ്പരിപ്പിക്കുന്ന രീതിയിലാണ് ജിയോയുടെ ഈ പദ്ധതി. അതായത് ജിയോ സ്വന്തം പേരില്‍ 'ക്രിപ്‌റ്റോകറന്‍സി' പുറത്തിറക്കാന്‍ പോകുന്നു. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്വന്തം 'കറന്‍സിയുമായി' ജിയോ എത്തുന്നു, ആശ്ചര്യം തന്നെ!

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പദ്ധതിക്കായി ആകാശ് അബാനിയുടെ നേതൃത്വത്തില്‍ 50 അംഗ വിദഗ്ധ സംഘത്തയാണ് ജിയോ നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ വിതരണത്തിന് ഇവര്‍ അപ്പു നിര്‍മ്മിക്കുകയും ചെയ്യുന്നു. നിരവധി ബ്ലോക്ക് ചെയിന്‍ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ കോയിന്‍

'ജിയോ കോയിന്‍' എന്ന പേരിലാണ് ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുന്നത്. ബ്ലോക്ക് ചെയിന്‍ പദ്ധതിയുടെ ഭാഗമായാണ് ജിയോ കോയിന്‍ ഇറക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിരവധി ബ്ലോക്ക് ചെയിന്‍ ഉത്പന്നങ്ങളും അവതരിപ്പിക്കും. ഇതിനായി ജിയോ കോയിന്‍ എന്ന പേരില്‍ ആപ്പും ഇറക്കുന്നുണ്ട്.

ജിയോ കോയിന്‍ ആപ്പ്

ജിയോ കോയിന്‍ എന്ന പേരിലാണ് ഈ സേവനത്തിന് ആപ്പ് നിര്‍മ്മിക്കുന്നത്. സാധാരണ ഒരു ഡാറ്റ ബേസില്‍ മാറ്റങ്ങള്‍ വരുത്തുവാനുളള അധികാരം കേന്ദ്രീകൃതമായിരിക്കും. അതില്‍ ആരൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നത് ഈ കേന്ദ്രം തീരുമാനിക്കും.

ഇതില്‍ നിന്ന് വിപരീതമായി ബ്ലോക്ക് ചെയിനില്‍ ഇടപാടുകാര്‍ ഭൂതകാല ഇടപാടുകള്‍ക്ക് ലഭ്യമായിരിക്കുമെന്ന് മാത്രമല്ല, അതു മായ്ച്ച് കളയാനോ മാറ്റം വരത്താനോ സാധിക്കില്ല.

വോഡാഫോണ്‍ ധമക: 458 രൂപ, 509 രൂപ പ്ലാനുകള്‍ ഞെട്ടിക്കുന്നു

എന്താണ് ബ്ലോക്ക്, മൈനര്‍മാര്‍?

ഇങ്ങനെയുളള ഇടപാടുകളിലെ ഒരു ചെറിയ കണ്ണിയെ ബ്ലോക്ക് എന്നും, ഇതിലെ ഇടപാടുകള്‍ സാധൂകരിച്ച് അതിനെ ബ്ലോക്ക് ചെയിന്‍ ചേര്‍ക്കുന്നവരെ മൈനര്‍മാര്‍ എന്നും വിളിക്കുന്നു. ഇന്നു നമ്മള്‍ ചെയ്യുന്ന പല തരം ഇടപാടുകള്‍ക്കും ഇത്തരം വികേന്ദ്രീകത സംവിധാനം വളരെ അനുയോജ്യമായിരിക്കും എന്നത് ഏവരും മനസ്സിലാക്കേണ്ട ഒന്നാണ്.

ഡിജിറ്റല്‍ കന്‍സി നെറ്റ്വര്‍ക്കില്‍ അംഗമായിട്ടുളള ഏതെങ്കിലും തട്ടിപ്പുകാരന്‍ വിചാരിച്ചാല്‍ ഈ കണക്കില്‍ കൃത്രിമം കാണിച്ചു കൂടെ എന്നു സംശയിക്കാം. അത്തരം കൃത്രിമങ്ങക്കു വഴിയടക്കാനാണ് ക്രിപ്‌ടോഗ്രാഫി ഉപയോഗിച്ച് ഓരോ ഇടപാടുകളും ബ്ലോക്കുകളായി രേഖപ്പെടുത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is planning to create its own cryptocurrency called JioCoin. For that they planned to build a 50-member team of young professionals, led by Mukesh Ambani's elder son Akash Ambani, to work on the complex blockchain technology under the JioCoin project to mine the cryptocurrency.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot