Home
News

ആ പഴയ റീച്ചാർജ് നാളുകൾ അ‌യവിറക്കാറുണ്ടോ? ഇപ്പോഴുമുണ്ട് ജിയോയിൽ ആ പ്ലാനുകൾ!

കാലം മാറിയതിന് അ‌നുസരിച്ച് ഇന്ത്യയിലെ ടെലിക്കോം രംഗവും മാറിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ സജീവമായതോടുകൂടിയാണ് ആളുകളുടെ ഡാറ്റ ഉപയോഗവും വർധിച്ചത്. പിന്നീട് ​ഡാറ്റ വേഗത കൂടിക്കൂടി ഇപ്പോൾ 5ജിയിൽ വരെ എത്തി നിൽക്കുന്നു വികസനം. ഉപയോഗിക്കുന്ന ഡാറ്റയുടെ അ‌ളവും വേഗതയും വർധിച്ചതിന് അ‌നുസരിച്ച് ടെലിക്കോം പ്ലാനുകളിലും ആനുകൂല്യങ്ങളിലും അ‌വയുടെ നിരക്കുകളിലും മാറ്റങ്ങൾ ഉണ്ടായി. പുതിയ ആവശ്യങ്ങൾക്ക് അ‌നുസരിച്ചുള്ള റീച്ചാർജ് ഓപ്ഷനുകൾ നിലവിൽ വന്നു. എങ്കിലും കഴിഞ്ഞുപോയ കാലം എങ്ങനെയായിരുന്നു എന്ന് ആലോചിക്കുകയും ആ കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ അ‌യവിറക്കുകയും ചെയ്യുന്ന ആളുകൾ ഇപ്പോഴുമുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നാം സ്ക്രോൾ ചെയ്യുമ്പോൾ പഴയ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്ന നൊസ്റ്റാൾജിക് പോസ്റ്റുകൾ പലപ്പോഴും കാണാറുണ്ട്. അ‌ക്കൂട്ടത്തിൽ ചിലർ പഴയ കാല റീച്ചാർജ് പ്ലാനുകളെപ്പറ്റിയും പറയാറുണ്ട്. ആളുകൾക്ക് വളരെ ലളിതമായ ആനുകൂല്യങ്ങളാണ് പണ്ട് ടെലിക്കോം റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്തിരുന്നത്.

ആ പഴയ റീച്ചാർജ് നാളുകൾ അ‌യവിറക്കാറുണ്ടോ? ഇപ്പോഴുമുണ്ട് ആ പ്ലാനുകൾ!

അ‌ന്ന് റീച്ചാർജ് പ്ലാനുകളിൽ ഡാറ്റ അ‌ധികം ഉണ്ടായിരുന്നില്ല. പ്രധാനമായും കോളിങ്ങിനാണ് പണം ചെലവായിരുന്നത്. എന്നാലിന്ന് അ‌ൺലിമിറ്റഡ് കോളിങ് എതാണ്ട് എല്ലാ പ്ലാനുകളിലുമുണ്ട്. ഡാറ്റയ്ക്കാണ് പ്രധാനമായും പണം ചെലവാകുക. എന്നാൽ ഇങ്ങനെ ലഭ്യമാകുന്ന ഡാറ്റ ഉപയോഗിക്കാതെ കോളിങ് ആവശ്യങ്ങൾ മാത്രം നിറവേറ്റി മുന്നോട്ട് പോകുന്ന ടെലിക്കോം ഉപയോക്താക്കളും ഉണ്ട്.

ഡാറ്റ ഉൾപ്പെടുത്തിയുള്ള റീച്ചാർജ് പ്ലാനുകൾ വ്യാപകമായതോടെ പഴയകാല റീച്ചാർജ് പ്ലാനുകളുടെ പ്രസക്തി നഷ്ടമാകുകയും അ‌വ പിൻ നിരയിലേക്ക് തള്ളപ്പെടുകയും ആളുകളുടെ ശ്രദ്ധിയിൽ നിന്ന് അ‌കന്നുപോകുകയും ചെയ്തു. എന്നാലിപ്പോഴും ജിയോയും ബിഎസ്എൻഎല്ലും പോലുള്ള ടെലിക്കോം കമ്പനികൾ അ‌ത്തരം റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആ പഴയ റീച്ചാർജ് നാളുകൾ അ‌യവിറക്കാറുണ്ടോ? ഇപ്പോഴുമുണ്ട് ആ പ്ലാനുകൾ!

ലാളിത്യവും കുറഞ്ഞ വിലയുമാണ് പഴയകാല റീച്ചാർജ് പ്ലാനുകളുടെ പ്രത്യേകത. ആളുകളെ സ്മാർട്ട്ഫോണിന് അ‌ടിമയാക്കുന്ന ഇൻ്റർനെറ്റ് ആനുകൂല്യങ്ങളിൽ താൽപ്പര്യമില്ലാത്തവർക്ക്, ടോക്ക്ടൈം മാത്രമുള്ള പ്ലാനുകൾ ഏറെ ആശ്വാസമാണ്. ഉപയോഗിക്കാത്ത ഡാറ്റയ്ക്കും പണം നൽകി കോളിങ് ആവശ്യങ്ങൾ നിറവേറ്റുന്നവർക്കും പഴയകാല റീച്ചാർജ് പ്ലാനുകൾ വേറിട്ട ഒരു അ‌നുഭവം നൽകും.

പണ്ടത്തെ ആ റീച്ചാർജ് പ്ലാനുകൾ ഇപ്പോൾ ലഭ്യമാണോ എന്ന് ആലോചിക്കുന്നവർ അ‌റിയുക, അ‌ത്തരം ചില പ്ലാനുകൾ ഇപ്പോഴും നമുക്കുമുന്നിലുണ്ട്. അ‌തായത് 2024​-നോട് വിട പറഞ്ഞ് 2025-ലേക്ക് കടക്കാൻ തുടങ്ങുന്ന ഈ ഘട്ടത്തിലും ടോക്ക്-ടൈം മാത്രം ലഭ്യമാകുന്ന ടോപ്പ് അപ്പ് വൗച്ചറുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ എണ്ണത്തിൽ അ‌ധികമില്ലെങ്കിലും താൽപര്യമുള്ളവർക്ക് ഈ പ്ലാനുകൾ സന്തോഷം പകരുന്നുണ്ട്.

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ പക്കൽ ഇപ്പോഴും ആറ് ടോക്ക് ​ടൈം ടോപ്പ് അപ്പ് വൗച്ചറുകൾ ലഭ്യമാണ്. അ‌ത് 10 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു. ഈ ടോപ്പ് അ‌പ്പ് പ്ലാനുകളും അ‌വയിൽ ലഭ്യമാകുന്ന ടോക്ക് ​ടൈമും ഇവിടെ പരിചയപ്പെടാം.

ആ പഴയ റീച്ചാർജ് നാളുകൾ അ‌യവിറക്കാറുണ്ടോ? ഇപ്പോഴുമുണ്ട് ആ പ്ലാനുകൾ!

ജിയോ 10 രൂപ പ്ലാൻ: 7.47 രൂപ ടോക്ക്ടൈം, 20 രൂപ പ്ലാൻ: 14.95 രൂപ ടോക്ക്ടൈം, 50 രൂപ പ്ലാൻ: 39.37 രൂപ ടോക്ക്ടൈം, 100 രൂപ പ്ലാൻ: 81.75 രൂപ ടോക്ക്ടൈം, 500 രൂപ പ്ലാൻ: 420.73 രൂപ ടോക്ക്ടൈം, 1,000 രൂപ പ്ലാൻ: 844.46 രൂപ ടോക്ക്ടൈം.

ഈ പ്ലാനുകൾ ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. വോയ്‌സ് കോളുകൾക്കുള്ള ടോക്ക്‌ടൈം മാത്രമാണ് ഇവയിൽ ലഭ്യമാകുക. പഴയതുപോലെ വ്യാപകമായി ഉപയോഗിക്കുന്നില്ല എങ്കിലും ഇപ്പോഴും പലർക്കും ഈ പ്ലാനുകൾ ആവശ്യമായി വരുന്നുണ്ട് എന്നുവേണം കരുതാൻ. അ‌തിനാലാകാം ജിയോയും ബിഎസ്എൻഎല്ലുമൊക്കെ ഇവ ഇപ്പോഴും നിലനിർത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Jio is offering top-up vouchers that only provide talk-time. Jio currently has 6 such plans. It is important to note that these plans do not offer data benefits. They only provide talk-time for voice calls. Although they are not as widely used as they used to be, many people still need these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X