ജിയോയുടെ പ്രത്യേക ക്രിക്കറ്റ് ഓഫറുകള്‍ ഇങ്ങനെ..!

|

ഏവര്‍ക്കും അറിയാം ലോകമെങ്ങും ഇപ്പോള്‍ ഐപിഎല്‍ ലഹരിയിലാണ്. അതിനോടനുബന്ധിച്ച് ഐപിഎല്‍ സ്മാര്‍ട്ട്‌ഫോണിലൂടെ ഒരു തടസങ്ങളും ഇല്ലാതെ കാണാന്‍ പ്രത്യേക ക്രിക്കറ്റ് ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ.

ജിയോയുടെ പ്രത്യേക ക്രിക്കറ്റ് ഓഫറുകള്‍ ഇങ്ങനെ..!

'ക്രിക്കറ്റ് സീസണ്‍ ഡേറ്റ പാക്ക്' എന്നാണ് ഇതിന്റെ പേര്. 251 രൂപ പായ്ക്കാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.


ക്രിക്കറ്റ് ഡേറ്റ പാക്കിന്റെ ആനുകൂല്യങ്ങള്‍

251 രൂപയാണ് പാക്കിന്റെ വില എന്ന് മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. 51 ദിവസത്തേക്ക് 105ജിബി ഡേറ്റയാണ് ഇതിലൂടെ ലഭ്യമാകുക. അതായത് പ്രതിദിനം 2ജിബി ഡേറ്റ. ലിമിറ്റ് കഴിഞ്ഞാല്‍ 64Kbps സ്പീഡാഫ് ലഭിക്കുന്നത്. അങ്ങനെ 4ജിബി ഡേറ്റയ്ക്ക് 2.46 രൂപയാണ് ഈടാക്കുന്നത്. നിലവിലെ പ്ലാനിലും പുതിയ ക്രിക്കറ്റ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ക്രിക്കറ്റ് ഡേറ്റ പാക്കില്‍ അറിഞ്ഞിരിക്കേണ്ടത്

ക്രിക്കറ്റ് പായ്ക്കില്‍ വോയിസ് കോളോ, എസ്എംഎസോ സൗജന്യമായി ലഭിക്കില്ല. ഡേറ്റ മാത്രമായിരിക്കും ലഭിക്കുക. ഇന്റര്‍നെറ്റ് സേവനത്തിനു മാത്രം പ്രയോജനപ്പെടുത്താം ഈ പ്ലാന്‍.

ഈ പ്ലാനിലെ മറ്റു ഓഫറുകള്‍

മൈ ജിയോ ആപ്പിന്റെ കൂപ്പണ്‍ എന്ന വിഭാഗത്തില്‍ നിങ്ങളുടെ പ്രീയപ്പെട്ട ടീമിന്റെ എക്‌സ്‌ക്ലൂസീവ് വാള്‍പേപ്പറുകളും ലോഗോകളും കാണാം. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ട ടീമില്‍ ഒരു സെല്‍ഫിക്ക് ക്ലിക്ക് ചെയ്യാന്‍ അവസരവും ലഭിക്കും.

Best Mobiles in India

Read more about:
English summary
Reliance Jio launches Cricket Season Data pack

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X