എന്തായാലും ഇത്രയും ആയില്ലേ, ഇതുകൂടി ഇരിക്കട്ടെ! 98 ദിവസ വാലിഡിറ്റിയിൽ പുതിയ പ്ലാനുമായി ജിയോ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെലിക്കോം ഉപയോക്താക്കളുള്ള റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ കോടിക്കണക്കിന് വരുന്ന വരിക്കാർക്കായി പുതിയൊരു റീച്ചാർജ് പ്ലാൻ 98 ദിവസ വാലിഡിറ്റിയിൽ അവതരിപ്പിച്ചിരിക്കുന്നു. ജിയോ ഉൾപ്പെടെയുള്ള മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് അടുത്തിടെ വർധിപ്പിച്ചിരുന്നു. ഈ പുതിയ പ്ലാനുകൾ നിലവിൽ വന്നതിനൊപ്പമാണ് ജിയോ ഇപ്പോൾ 98 ദിവസ വാലിഡിറ്റിയിൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ, കോളിങ്, എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ ഈ പുതിയ ജിയോ പ്ലാനിൽ ലഭ്യമാണ്.
ജിയോയ്ക്ക് 440 ദശലക്ഷത്തിലധികം വരിക്കാരാണ് ഇന്ത്യയിലുള്ളത്. ഈ വരിക്കാർക്കെല്ലാം തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിരിക്കുന്നു. പൊതുവെ പ്രതിമാസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളാണ് കൂടുതൽ ജിയോ വരിക്കാരും തെരഞ്ഞെടുക്കുന്നത്. ഇത് കൂടാതെ 56, 84 , 365 ദിവസ വാലിഡിറ്റികളിൽ എത്തുന്ന ജിയോ പ്ലാനുകൾക്കും ആവശ്യക്കാർ ഉണ്ട്.

ഈ പറഞ്ഞ വാലിഡിറ്റികൾ ജിയോ വരിക്കാർക്ക് സുപരിചിതമാണ്. എന്നാൽ പുതിയ 98 ദിവസ പ്ലാൻ വരിക്കാർക്ക് അത്ര പരിചയമുള്ള ഒരു വാലിഡിറ്റി കാലയളവ് അല്ല. 98 ദിവസ വാലിഡിറ്റി പ്ലാൻ കൂടാതെ 72 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു പുതിയ പ്രീപെയ്ഡ് പ്ലാനും ഇപ്പോൾ ജിയോ പ്ലാനുകളുടെ പട്ടികയിൽ ഉണ്ട്.
98 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിന് 999 രൂപയാണ് വില. അതേപോലെ, 72 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പുതിയ ജിയോ പ്ലാനിന് 749 രൂപ നൽകേണ്ടിവരും. അൺലിമിറ്റഡ് 5G ഡാറ്റ ആക്സസ് സഹിതമാണ് ഈ രണ്ട് പ്ലാനുകളും എത്തുന്നത്. ഇവയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 98 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ (ആകെ 196 ജിബി), അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 സൗജന്യ SMS എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5G ഡാറ്റ ആക്സസ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ലഭിക്കും.
749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 72 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. ഇതിന് പുറമേ ചില മികച്ച അധിക ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതായത്, 2ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ, 20 ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതിനാൽ മൊത്തം 164 ജിബി ഡാറ്റ ഈ പ്ലാനിൽ അടങ്ങുന്നു. ഇത് കൂടാതെ 98 ദിവസത്തെ പ്ലാനിലേതിന് സമാനമായി അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഡാറ്റ ഇഷ്ടംപോലെ ഉപയോഗിക്കാം.

ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും 749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. ഉയർന്ന വേഗതയിൽ ധാരാളം ഡാറ്റ ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ജിയോ വരിക്കാർക്ക് 749 രൂപയുടെയും 999 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ അനുയോജ്യമാണ്. ദീർഘകാല വാലിഡിറ്റിയിൽ എല്ലാ ടെലിക്കോം സേവനങ്ങളും ഈ പ്ലാനുകളിൽ ധാരാളമായി ആസ്വദിക്കാനാകും.


Click it and Unblock the Notifications








