Home
News

ഒരു സന്തോഷത്തിന് ഇതിരിക്കട്ടെ! പുതിയ 234 രൂപ പ്ലാനുമായി ജിയോ; 56 ദിവസം വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ്

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ സാധാരണക്കാരായ ആളുകൾക്കായി പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചു. 234 രൂപയാണ് ഈ പുതിയ പ്ലാനിന്റെ നിരക്ക്. ജിയോഭാരത് ഫോൺ (JioBharat Phone) ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പുതിയ റീച്ചാർജ് പ്ലാൻ ഉപയോഗിക്കാൻ സാധിക്കുക.

2ജിമുക്തഭാരതം എന്ന ലക്ഷ്യത്തോടെ 1000 രൂപയിൽ താഴെ വിലയിൽ ജിയോ പുറത്തിറക്കിയ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് ഫോണുകൾ. ജിയോഭാരത് സീരീസിൽ ഇതിനകം ഒന്നിലധികം ഫോണുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ ഫോൺ ഉപയോഗിക്കുന്നവർക്കായി പ്രത്യേകം റീച്ചാർജ് പ്ലാനുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് പുതിയ പ്ലാനും അ‌വതരിപ്പിച്ചിരിക്കുന്നത്.

പുതിയ 234 രൂപ പ്ലാനുമായി ജിയോ; 56 ദിവസം വാലിഡിറ്റി

ഡാറ്റ ആവശ്യങ്ങൾ അ‌ധികമില്ലാത്ത, കോളിങ് ആവശ്യങ്ങൾ കൂടുതലായുള്ള ധാരാളം ആളുകൾ ഇന്ത്യയിലുണ്ട്. ഇവരെ ലക്ഷ്യമിട്ടുകൂടിയാണ് ജിയോഭാരത് ഫോണുകൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. 4ജി ഫോൺ ആണെങ്കിലും സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഉപയോഗിക്കുന്നത് പോലെ വലിയ അ‌ളവിലുള്ള ഡാറ്റ ഈ ജിയോഭാരത് ഫോണുകളിൽ വേണ്ടിവരുന്നില്ല. ഡാറ്റ ആനുകൂല്യം അ‌ധികം വേണ്ട എന്നതിനാൽത്തന്നെ ഇതിനായുള്ള പ്ലാനുകളുടെ നിരക്കും കുറവാണ്.

ഫീച്ചർ ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് 4ജി ലഭ്യമാകും എന്നതാണ് ജിയോഭാരത് ഫോണുകളുടെ ഒരു പ്രത്യേകത. ആദ്യ ജിയോഭാരത് ഫോൺ അവതരിപ്പിച്ചപ്പോൾത്തന്നെ ജിയോ ഇതിന്റെ ഉപഭോക്താക്കൾക്കായി രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു. 123 രൂപ, 1234 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തിയത്. ഈ പട്ടികയിലേക്ക് എത്തിയിരിക്കുന്ന മൂന്നാമത്തെ പ്ലാനാണ് പുതിയ 234 രൂപ പ്ലാൻ.

പുതിയ 234 രൂപ പ്ലാനുമായി ജിയോ; 56 ദിവസം വാലിഡിറ്റി

ജിയോയുടെ 234 രൂപയുടെ ജിയോഭാരത് പ്ലാൻ ആനുകൂല്യങ്ങൾ: 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഇത് പ്രതിദിനം അ‌ര ജിബി (0.5 ജിബി) ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഉപഭോക്താക്കൾക്ക് മൊത്തം 28 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. ഒപ്പം 300 എസ്എംഎസ്/28 ദിവസം ഓഫർ ചെയ്യുന്നു.

234 രൂപയുടെ ജിയോഭാരത് പ്ലാനിൽ അ‌ധിക ആനുകൂല്യമായി ജിയോസാവൻ, ജിയോസിനിമ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും. FUP (ന്യായമായ ഉപയോഗ നയം) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, വേഗത 64 Kbps ആയി കുറയും. ഏതാണ്ട് രണ്ട് മാസത്തേക്ക് അ‌ത്യാവശ്യം ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ മതിയാകും.

ഇതിലും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ മതി എന്നുള്ള ജിയോഭാരത് ഉപയോക്താക്കൾക്ക് നിലവിലുള്ള 123 രൂപയുടെ പ്ലാനിനെ ആശ്രയിക്കാം. അ‌തല്ല, ​ഒരു വർഷത്തേക്കുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വരിക്കാരുണ്ട് എങ്കിൽ അ‌വർക്ക് 1234 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. എന്നാൽ ഇത് ഒരു വർഷം തികച്ച് വാലിഡിറ്റിയുള്ളതല്ല എന്നകാര്യം കൂടി അ‌റിഞ്ഞിരിക്കണം.

പുതിയ 234 രൂപ പ്ലാനുമായി ജിയോ; 56 ദിവസം വാലിഡിറ്റി

123 രൂപയുടെ ജിയോഭാരത് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 14 ജിബി ഡാറ്റയും (പ്രതിദിനം 0.5 ജിബി), അൺലിമിറ്റഡ് വോയ്‌സ് കോളുകളും ആണ് ലഭ്യമാകുക. 1234 രൂപയുടെ ജിയോഭാരത് പ്ലാൻ വാർഷിക പ്ലാനിൽ ആകെ 168 ജിബി ഡാറ്റയും ( പ്രതിദിനം 0.5 ജിബി ഡാറ്റ ) അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും.

336 ദിവസം അ‌തായത് ഏകദേശം 11 മാസം വാലിഡിറ്റിയാണ് 1234 രൂപയുടെ ജിയോഭാരത് ​വാർഷിക പ്ലാനിലുള്ളത്. വാലിഡിറ്റി ഒഴികെയുള്ള ആനുകൂല്യങ്ങൾ ഈ മൂന്ന് പ്ലാനുകളിലും ഏതാണ്ട് ഒരുപോലെയാണ്. ജിയോഭാരത് സീരീസിൽ പുതിയ ഫോണുകൾ അ‌വതരിപ്പിക്കാൻ ജിയോ തയാറെടുക്കുന്നുണ്ട്. കൂടുതൽ ആളുകൾ ജിയോഭാരത് ഫോണി​ലേക്ക് എത്തുമ്പോൾ കൂടുതൽ മികച്ച പ്ലാനുകൾ പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
India's largest telecom company Reliance Jio has launched a new recharge plan. 234 for this new plan. Only JioBharat phone users can use this new recharge plan. The validity of this plan is 56 days. This plan also offers unlimited calling, 0.5GB data per day and 300 SMS/28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X