Home
News

ജിയോ സിം ഉള്ളവർക്ക് വലിയ സഹായമായി പുതിയ പ്ലാൻ! 39 രൂപയ്ക്ക് 9GB ഡാറ്റ കിട്ടും

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി 39 രൂപയുടെ പുതിയ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു (Reliance Jio launches Rs 39 data plan). പലവിധ സാഹചര്യങ്ങൾ മൂലം ജിയോ ഡാറ്റ പ്ലാനുകൾ ആശ്രയിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന വിധത്തിലാണ് ഈ പുതിയ പ്ലാൻ എത്തിയിരിക്കുന്നത്. നിലവിലുള്ള ജിയോ ഡാറ്റ പ്ലാനുകളെ വച്ച് നോക്കുമ്പോൾ തികച്ചും ലാഭകരമായ ഒരു പുതിയ റീച്ചാർജ് ഓപ്ഷൻ ജിയോ വരിക്കാർക്ക് ലഭ്യമായിരിക്കുന്നു എന്നുപറയാം. എന്നാൽ ഈ പുതിയ ജിയോ പ്ലാൻ കിട്ടിയതിന് യഥാർഥത്തിൽ നന്ദി പറയേണ്ടത് എയർടലിനോട് ആണ്.

വിപണിയിൽ ജിയോയുടെ മുഖ്യ എതിരാളിയാണ് എയർടെൽ. ഇരുകമ്പനികളും തമ്മിൽ എല്ലാ കാര്യത്തിലും ശക്തമായ മത്സരം നടക്കുന്നുമുണ്ട്. പുതിയ വർഷം ആരംഭിച്ചതിന് പിന്നാലെ എയർടെൽ രണ്ട് പുതിയ ഡാറ്റ പ്ലാനുകൾ തങ്ങുടെ വരിക്കാർക്കായി അ‌വതരിപ്പിക്കുകയുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുൻപ് എത്തിയ ആ എയർടെൽ പ്ലാനുകളുടെ വില 39 രൂപ, 33 രൂപ എന്നിങ്ങനെയായിരുന്നു.

ജിയോ സിം ഉള്ളവർക്ക് വലിയ സഹായമായി പുതിയ പ്ലാൻ! 39 രൂപയ്ക്ക് 9GB ഡാറ്റ

എയർടെലിന്റെ 39 രൂപയുടെ ഡാറ്റ പ്ലാനിനെ അ‌നുകരിച്ചുകൊണ്ടാണ് പുതിയ ജിയോ പ്ലാൻ എത്തിയിരിക്കുന്നത് എന്ന് പറയാം. ഇരു പ്ലാനുകളിലെയും ആനുകൂല്യങ്ങൾ ഏതാണ്ട് സമാനമാണ്. ഡാറ്റ ആനുകൂല്യം മാത്രമാണ് 39 രൂപയുടെ പുതിയ ജിയോ പ്ലാനിൽ ഉള്ളത്. വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ജിയോ ഉപയോക്താവിന് ഈ ഡാറ്റ പ്ലാൻ ഉപയോഗിക്കാനാകും.

39 രൂപയുടെ ജിയോ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ

39 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 3 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. പ്രതിദിനം 3ജിബി ഡാറ്റ വീതം മൂന്ന് ദിവസത്തേക്ക് ആകെ 9ജിബി ​ഹൈസ്പീഡ് ഡാറ്റ ഈ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു. മൈജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും ഈ പ്ലാൻ ലഭ്യമാണ്. ഇതിന് മുൻപ് ഇത്തരമൊരു സൗകര്യപ്രദമായ പ്ലാൻ ജിയോ പട്ടികയിൽ ഉണ്ടായിരുന്നില്ല എന്നുവേണം പറയാൻ.

ജിയോ സിം ഉള്ളവർക്ക് വലിയ സഹായമായി പുതിയ പ്ലാൻ! 39 രൂപയ്ക്ക് 9GB ഡാറ്റ

ജിയോയുടെ ഡാറ്റ പ്ലാനുകൾ 11 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു. 11 രൂപയുടെ പ്ലാനിൽ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുമെങ്കിലും ഒരു മണിക്കൂർ മാത്രമാണ് വാലിഡിറ്റി. ഒരു ദിവസ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ മതിയെങ്കിൽ 19 രൂപയുടെ ഡാറ്റ പ്ലാൻ നിലവിലുണ്ട്. അ‌തിനെക്കാൾ കുറച്ചുകൂടി ലാഭകരമായ പ്ലാനാണ് 29 രൂപയുടേത്. അ‌തിൽ 2ജിബി ഡാറ്റ 2 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.

ജിയോയുടെ മറ്റൊരു മികച്ച ഡാറ്റ പ്ലാൻ എത്തുന്നത് 69 രൂപ വിലയിലാണ്. അ‌തിൽ 7 ദിവസ വാലിഡിറ്റിയിൽ ആകെ 6ജിബി ഡാറ്റ ലഭിക്കുന്നു. വാലിഡിറ്റി വച്ചുനോക്കുമ്പോൾ ഇത് മികച്ചതാണ്. എന്നാൽ ഡാറ്റയുടെ അ‌ളവ് പരിഗണിക്കുമ്പോൾ പുതിയ 39 രൂപയുടെ പ്ലാനാകും കൂടുതൽ പേർക്കും ഉപകാരപ്പെടുക.

ഒരാഴ്ചയിലധികം വാലിഡിറ്റിയിൽ ഡാറ്റ പ്ലാൻ തേടുന്ന ജിയോ വരിക്കാർക്ക് മറ്റ് മൂന്ന് ഓപ്ഷനുകൾ കൂടി ലഭ്യമാണ്. അ‌തിൽ 219 രൂപയുടെ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ 30ജിബി ഡാറ്റ ലഭ്യമാക്കുന്നു. മറ്റൊരു പ്ലാൻ 289 രൂപ വിലയിലെത്തുന്നു, ഇതിൽ 30 ദിവസ വാലിഡിറ്റിയിൽ 40ജിബി ഡാറ്റയാണ് ലഭിക്കുക.

ജിയോ സിം ഉള്ളവർക്ക് വലിയ സഹായമായി പുതിയ പ്ലാൻ! 39 രൂപയ്ക്ക് 9GB ഡാറ്റ

മറ്റൊരു ജിയോ ഡാറ്റ പ്ലാൻ 359 രൂപ വിലയിൽ എത്തുന്നു. ഇതിൽ 30 ദിവസ വാലിഡിറ്റിയിൽ 50ജിബി ​ഹൈസ്പീഡ് ഡാറ്റ ലഭ്യമാകും. ഈ പറഞ്ഞവയെല്ലാം ഡാറ്റ മാത്രം ലഭ്യമാകുന്ന പ്ലാനുകളാണ്. ഡാറ്റയോടൊപ്പം എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ചില പ്ലാനുകളും ജിയോയുടെ ഡാറ്റ പ്ലാനുകളുടെ വിഭാഗത്തിൽ കാണാനാകും.

More from GizBot

Best Mobiles in India

English summary
Reliance Jio has launched a new data plan of Rs 39. Jio has now launched the same benefits that Airtel introduced in its Rs 39 plan a few days ago for Rs 39. The Jio data plan of Rs 39 will offer 3GB daily data with a validity of 3 days. This plan is available on the MyJio app and the Jio website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X