വില കുറച്ചു, 50% അധിക ഓഫറുമായി ജിയോ മത്സരം തുടരുന്നു

By: Samuel P Mohan

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജിയോ വീണ്ടും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഓഫറില്‍ 50 ശതമാനം അധിക ഡാറ്റയാണ്‌ നല്‍കുന്നത്. അതായത് 1ജിബി ഡാറ്റയാണെങ്കില്‍ 1.5ജിബിയും 1.5ജിബി ഡാറ്റയാണെങ്കില്‍ 2ജിബിയും.

വില കുറച്ചു, 50% അധിക ഓഫറുമായി ജിയോ മത്സരം തുടരുന്നു

98 രൂപയ്ക്കാണ് ജിയോയുടെ മറ്റൊരു ഓഫര്‍. വാലിഡിറ്റി 28 ദിവസവും. സൗജന്യ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയുമാണ് ഈ പ്ലാനില്‍. 2018, 26-ാം തീയതി മുതല്‍ ഈ പ്ലാന്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാം.

ഈയിടെയാണ് കമ്പനി ന്യൂ ഇയര്‍ പ്ലാന്‍ അവതരിപ്പിച്ചത്. ഇതിലൂടെ നിലവിലുളള 1ജിബി പാക്കില്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ട്, ഒന്നിങ്കില്‍ 50% അധിക ഡാറ്റ അല്ലെങ്കില്‍ 50 രൂപ ഡിസ്‌ക്കൗണ്ട്. നിലവില്‍ 149 രൂപയുടെ പ്രതിമാസ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതി ദിനവും 28 ദിവസം വാലിഡിറ്റിയുമാണ് ലഭിക്കുന്നത്. ജനുവരി 9 മുതല്‍ ഈ പ്ലാന്‍ ആരംഭിച്ചു തുടങ്ങി.

ഇതു കൂടാതെ 399 രൂപയുടെ പുതുക്കി 349 രൂപയാക്കി 70 ദിവസത്തെ വാലിഡിറ്റിയും 70 ജിബി ഡാറ്റയുമാണ്. കൂടാതെ 399 രൂപയുടെ പുതിയ പ്ലാനില്‍ 84ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയും 449 രൂപ പ്ലാനില്‍ 91 ദിവസം വാലിഡിറ്റിയുമാക്കി.

എയര്‍ടെല്ലിനേയും ജിയോയേയും മറികടക്കുമോ ഐഡിയയുടെ ഈ പ്ലാനുകള്‍?

ഇതു കൂടാതെ ജിയോ നാല് പുതിയ പ്ലാനുകളും പ്രഖ്യാപിച്ചു. 198 രൂപ, 398 രൂപ, 448 രൂപ, 498 രൂപ, ഈ പ്ലാനുകളില്‍ എല്ലാം തന്നെ 1.5ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 198 രൂപ പ്ലാന്‍ വിലിഡിറ്റി 28 ദിവസവും, 398 രൂപ പ്ലാന്‍ വാലിഡിറ്റി 70 ദിവസവും, 448 രൂപ പ്ലാന്‍ വാലിഡിറ്റി 84 ദിവസവും, 498 രൂപ പ്ലാന്‍ വാലിഡിറ്റി 91 ദിവസവുമാണ്.

Read more about:
English summary
As per the new plan, the company is giving 1.5GB to its users who were getting 1GB per day and likewise, those who are using 1.5GB per daypacks will now get 2GB per day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot