ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും റിലയന്‍സ് ജിയോ

Posted By: Samuel P Mohan

വീണ്ടും ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി എത്തിയിരുക്കുന്നു റിലയന്‍സ് ജിയോ. 'ന്യൂ ഇയര്‍' എന്ന പേരിലാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 3,300 രൂപയാണ് ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നത്.

ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും റിലയന്‍സ് ജിയോ

നിലവിലെ ഈ ഓഫര്‍ ജനുവരി 15 വരെ മാത്രമാണ്. ഇതു കടാതെ 399 രൂപയ്ക്ക് 2,599 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ആ ഓഫര്‍ അവസാനിക്കുകയാണ്. അതിനു പിന്നാലെയാണ് ഈ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു മുന്‍പും കമ്പനി പല ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നു.

ജിയോയുടെ ക്യാഷ്ബാക്ക് ഓഫര്‍ പല രീതിയിലായാണ് ലഭിക്കുന്നത്. മൈജിയോ അല്ലെങ്കില്‍ ജിയോ.കോം എന്നിവയില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. 50 രൂപയുടെ എട്ട് വൗച്ചറുകളായിട്ടാണ് ഇത് ലഭിക്കുന്നത്.

ഇതു കൂടാതെ ആമസോണ്‍ പേ, പേറ്റിഎം, മൊബിക്വിക്, ഫോണ്‍പേ എന്നിവയില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. 300 രൂപ വരെയുളള റീച്ചാര്‍ജ്ജുകളില്‍ മാത്രമാണ് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍. ജിയോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ-കൊമേഴ്‌സ് വൗച്ചറുകളിലും ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

ബിഎസ്എന്‍എല്‍ 4G സേവനം ജനുവരി മുതല്‍; തുടക്കം കേരളത്തില്‍

കഴിഞ്ഞ ആഴ്ച രണ്ട് ചെറിയ റീച്ചാര്‍ജ്ജുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. 199 രൂപയ്ക്ക് 1.2ജിബി 4ജി ഡാറ്റ പ്രതിദിനം, മറ്റൊന്ന് 299 രൂപയ്ക്ക് 2ജിബി ഡാറ്റ പ്രതി ദിനം ഇങ്ങനെയായിരുന്നു.

Read more about:
English summary
The company has already announced two new monthly plans of Rs 199 and Rs 299 offering up to 2GB of daily data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot