വേഗതയിൽ ജിയോയെ വെല്ലാൻ ആളില്ല, നവംബർ മാസവും ജിയോ മുന്നിൽ

|

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം ദാതാവാണ് റിലയൻസ് ജിയോ. വില കൂടിയ ഡാറ്റ പായ്ക്കുകളും വാലിഡിറ്റി റീചാർജുകളുമായി ഉപയോക്താക്കളെ പിഴിഞ്ഞ് കൊണ്ടിരുന്ന സ്വകാര്യ ടെലിക്കോം കമ്പനികളെയെല്ലാം പിന്തള്ളി വളരെപ്പെട്ടെന്നാണ് റിലയൻസ് ജിയോ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. സൌജന്യ നിരക്കിലുള്ള ഡാറ്റ പ്ലാനുകളും ഒടിടി സേവനങ്ങളടക്കം അത് വരെ സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന ഓഫറുകളുമായി ജിയോ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയെന്ന് വേണം പറയാൻ. മൂന്നൂറും നാനൂറും രൂപ കൊടുത്താലായിരുന്നു ജിയോയ്ക്ക് മുമ്പ് ഡാറ്റ പായ്ക്കുകൾ ലഭ്യമായിരുന്നതെന്ന് ഓർക്കണം. അവിടെ നിന്ന് തുശ്ചമായ നിരക്കിൽ ഡാറ്റ പായ്ക്കുകൾ ലഭ്യമാകുന്ന നിലയിലേക്ക് ഇന്ത്യൻ ടെലിക്കോം രംഗം മാറുന്നതിനും കാരണമായത് ജിയോ തന്നെയെന്ന് പറയാം.

 

ജിയോ

ജിയോയുടെ തുടക്കം മുതൽ, മറ്റെല്ലാ സേവനങ്ങളെക്കാളും ഉപയോക്താക്കളെ ആകർഷിച്ചത് കമ്പനി നൽകിയിരുന്ന സമാനതകളില്ലാത്ത ഡാറ്റ സ്പീഡാണ്. അതിവേഗ ഇന്റർനെറ്റ് എന്ന കൺസപ്റ്റിന് തന്നെ ജിയോ പുതിയ വ്യാഖ്യാനങ്ങൾ നൽകി. ഒടിടി സ്ട്രീമിങ് സാർവത്രികമായത് തന്നെ ജിയോയുടെ കടന്ന് വരവോടെയാണ്. ഉപയോക്താക്കളെ ആകർഷിച്ച ഡാറ്റ സ്പീഡിലും ഡൌൺലോഡിങ് വേഗത്തിലും ഇന്നും ജിയോ തന്നെയാണ് മുന്നിൽ. ട്രായി പുറത്ത് വിട്ട കണക്കുകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. നവംബറിലെ 4ജി ഡൗൺലോഡ് സ്പീഡ് ചാർട്ടിൽ റിലയൻസ് ജിയോ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കുംബ്രോഡ്ബാൻഡ് സേവനങ്ങൾക്കും നിരക്ക് കൂടിയേക്കും

മെഗാബിറ്റ്

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ നവംബറിൽ സെക്കൻഡിൽ 24.1 മെഗാബിറ്റ് (എംബിപിഎസ്) ഡൗൺലോഡ് വേഗതയിൽ 4 ജി സേവന ദാതാക്കളിൽ ഒന്നാം സ്ഥാനത്ത് എത്തി. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് നവംബറിലെ കണക്കുകൾ പുറത്തുവിട്ടത്. ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗത 24.1 എംബിപിഎസ് ആണ്. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് ഡാറ്റ വേഗത്തിൽ 2.2 എംബിപിഎസിന്റെ വർധനവ് ആണ് ഉണ്ടായത്. ഒക്ടോബറിൽ ജിയോയുടെ ശരാശരി 4ജി വേഗത 21.9 എംബിപിഎസ് ആയിരുന്നു. എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുൾപ്പെടെയുള്ള മറ്റ് ടെലിക്കോം കമ്പനികളും 4ജി വേഗതയിൽ വർധനവ് രേഖപ്പെടുത്തി.

ഡൌൺലോഡ് വേഗം
 

മികച്ച ഡൌൺലോഡ് വേഗം ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ്. നല്ല ഡൗൺലോഡ് വേഗത ഉപയോക്താക്കൾക്ക് ഇന്റർനെറ്റിൽ ലഭ്യമായ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു, അതേ സമയം മികച്ച അപ്‌ലോഡ് വേഗത മറ്റ് ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഡാറ്റയോ ഫോട്ടോകളോ വേഗത്തിൽ അയയ്ക്കാനും അനുവദിക്കുന്നു. നവംബറിൽ എയർടെലിന്റെ ഏറ്റവും മികച്ച അപ്‌ലോഡ് വേഗത 5.6 എംബിപിഎസ് ആയിരുന്നു. അതേ സമയം റിലയൻസ് ജിയോയുടെ ഡാറ്റ വേഗം അഞ്ച് മാസത്തിനുള്ളിൽ 7.1 എംബിപിഎസിന്റെ വർധനവാണ് കാണിച്ചിരിക്കുന്നത്. ഒടിടി സ്ട്രീമിങിനും ഏറെ അനുയോജ്യമാണ് റിലയൻസ് ജിയോ.

ബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവരുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ

എയർടെലിനെയും വിഐയെയും അപേക്ഷിച്ച് 10.2 എംബിപിഎസിന്റെ വ്യത്യാസം ജിയോ 4ജിയിൽ ലഭ്യമാണ്. റിലയൻസ് ജിയോ വർഷങ്ങളായി ശരാശരി 4ജി ഡൗൺലോഡ് വേഗതയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. എയർടെലിനെക്കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ കുറേ മാസങ്ങളായി തുടർച്ചയായി കമ്പനി മൂന്നാം സ്ഥാനത്താണ്. ഒക്ടോബറിലെ ഡാറ്റ അനുസരിച്ച്, മുകേഷ് അംബാനിയുടെ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ ഡാറ്റ വേഗത സെക്കൻഡിൽ 21.9 മെഗാബിറ്റ് ആയിരുന്നു. എയർടെലും വോഡഫോൺ ഐഡിയയും ( വിഐ ) ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ അവരുടെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ശേഖരിച്ച തത്സമയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ട്രായ് ശരാശരി വേഗത കണക്കാക്കുന്നത്.

Best Mobiles in India

English summary
From the very beginning of Jio, the unparalleled data speed provided by the company attracted the users more than any other service. Reliance Jio topped the November 4G download speed chart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X