റിലയന്‍സ് ജിയോ ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങിയേക്കും

By Archana V
|

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയ്ക്ക് ഡിസംബറോടെ പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതി . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കുമിതെന്നാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലയന്‍സ് ജിയോ ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങിയേക്കും

ജിയോയുടെ പേമെന്റ് ബാങ്ക് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ജിയോ പേമെന്റ് ബാങ്കിന് പിഴവുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പേമെന്റ് ബാങ്ക് എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമതയോടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തിയുണ്ടെന്നും ആര്‍ബിഐയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അതിനാലാണ് ഈ നടപടി എന്നും റിപ്പോര്‍ട്ടില്‍ പയുന്നു.

അതേസമയം ബാങ്കിങ് കമ്പനിയുടെ ശ്രദ്ധകേന്ദ്രം അല്ലെന്നും പേമെന്റ് ബാങ്കിലൂടെ പുതിയ കസ്റ്റമേഴ്‌സിനെ നെറ്റ് വര്‍ക്കിലേക്ക് കൂട്ടിചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളില്‍ ഒരാള്‍ പറഞ്ഞു.

എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

2015 ആഗസ്റ്റിലാണ് പേമെന്റ് ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐയുടെ അനുമതി കമ്പനിയ്ക്ക് ലഭിക്കുന്നത്. ആഗസ്റ്റ് 31 വരെയുള്ള കണക്കുകളനുസരിച്ച് ജിയോയുടെ വരിക്കാരുടെ എണ്ണം 130 ദശലക്ഷം ആണ്.

സെപ്റ്റംബറിലും ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക് ആയി മാറിയിരിക്കുകയാണ് കമ്പനി. തുടര്‍ച്ചയായി എട്ടാംമാസവും ആദ്യസ്ഥാനം നിലനിര്‍ത്താന്‍ കമ്പിനയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫോ ഇന്ത്യ(ട്രായ്) നല്‍കുന്ന വിവരം അനുസരിച്ച് ജിയോ രേഖപെടുത്തിയ ശരാശരി വേഗത 18.43 എംബിപിഎസ് ആണ്.

മറ്റ് കമ്പനികളുടെ ശരാശരി വേഗത വോഡഫോണ്‍ 8.999 എംബിപിഎസ്, ഐഡിയ സെല്ലുലാര്‍ 8.746 എംബിപിഎസ് , ഭാരതി എയര്‍ടെല്‍ 8.550 എംബിപിഎസ് എന്നിങ്ങനെയാണ് .

അതേസമയം ആഗോള നെറ്റ്‌വര്‍ക് ടെസ്റ്റിങ് സര്‍വീസ് ആയ ഓപ്പണ്‍സിഗ്നലിന്റെ 3ജി, 4ജി സ്പീഡ് ചാര്‍ട്ടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ആണ് മുന്നില്‍ എന്നാല്‍ 4ജി ലഭ്യതയില്‍ ഇപ്പോഴും റിലയന്‍സ് ജിയോയാണ് ആദ്യ സ്ഥാനത്ത്.

എല്‍ടിഇ സ്പീഡില്‍ ജിയോ മുന്നിലെത്തുന്നില്ലെങ്കിലും മൊത്തം മൊബൈല്‍ ഡേറ്റ അനുഭവത്തില്‍ ജിയോയാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് കമ്പനിയുടെ അവരുടെ പറയുന്നു.

Best Mobiles in India

Read more about:
English summary
The company received approval from the central bank to launch a payment bank back in August 2015.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X