റിച്ച് റീച്ചാർജ്! നെറ്റ്ഫ്ലിക്സ് മുതൽ ആമസോണും ജിയോഹോട്ട്സ്റ്റാറും വരെ കിട്ടുന്ന ജിയോ പ്ലാൻ
ഇന്ത്യയിലെ ഏറ്റവും ടോപ് ആയിട്ടുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio) എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആ ജിയോയുടെ ഏറ്റവും ടോപ് പോസ്റ്റ്പെയ്ഡ് പ്ലാൻ ഏതാണ് എന്ന് അധികം പേർക്ക് അറിവില്ല. രാജ്യത്തെ ഒന്നാം നമ്പർ കമ്പനിയായ ജിയോയുടെ ഏറ്റവും വില കൂടിയ പോസ്റ്റ്പെയ്ഡ് പ്ലാന് പ്രതിമാസം 1500 രൂപയിലധികം വിലയുണ്ട്. അതിനാൽത്തന്നെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർക്ക് ആണ് ഈ പ്ലാൻ കൂടുതൽ ഇഷ്ടപ്പെടുക. റീച്ചാർജ് പ്ലാനിന്റെ വിലയെപ്പറ്റി ആശങ്കപ്പെടാതെ, ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യങ്ങളുള്ള പ്ലാൻ തേടുന്ന പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ ടോപ് ജിയോ പ്ലാൻ ഇഷ്ടപ്പെടും.
ജിയോയുടെ ഏറ്റവും ചെലവേറിയ പോസ്റ്റ്പെയ്ഡ് പ്ലാനിന് 1549 രൂപയാണ് വില. ഈ പ്ലാൻ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ധാരാളം അധിക ആനുകൂല്യങ്ങളോടെയാണ് വരുന്നത്, അതിൽ നെറ്റ്ഫ്ലിക്സ് (മൊബൈൽ), ആമസോൺ പ്രൈം ലൈറ്റ്, തുടങ്ങിയ OTT (ഓവർ ദി ടോപ്പ്) ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

300 ജിബി ഡാറ്റ (4G) സഹിതമാണ് ജിയോ 1549 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ വരുന്നത്. കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ഇതിൽ വാഗ്ദാനം ചെയ്യുന്നു. ജിയോ 5ജി ലഭ്യമായ പ്രദേശത്തെ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് പ്രതിദിന പരിധികളില്ലാതെ ഡാറ്റ ഉപയോഗം നടത്താൻ ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹായിക്കും.
1549 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ
ജിയോ 1549 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 500GB വരെ ഡാറ്റ റോൾഓവറിനൊപ്പം 300GB ഡാറ്റ (300GB ഡാറ്റയ്ക്ക് ശേഷം, ഉപയോക്താവ് ഒരു GB-ക്ക് 10 രൂപ നൽകേണ്ടിവരും), ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

അധിക ആനുകൂല്യമായി 1549 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ /ടിവി സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ട്. കൂടാതെ ജിയോക്ലൗഡിൽ 50GB ഫ്രീ സ്റ്റോറേജ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 35,100 രൂപ വിലമതിക്കുന്ന ഗൂഗിൾ ജെമിനി എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉണ്ട്.
നെറ്റ്ഫ്ലിക്സ് മൊബൈൽ, ആമസോൺ പ്രൈം ലൈറ്റ് എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ജിയോയുടെ ഈ ഏറ്റവും വില കൂടിയ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താവ് യുഎസ്എയിലോ യുഎഇയിലോ ആണെങ്കിൽ അന്താരാഷ്ട്ര റോമിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ ലഭ്യമാക്കുന്നുണ്ട്.
നിലവിൽ റിലയൻസ് ജിയോയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് 1549 രൂപ പ്ലാൻ. ജിയോയിൽ നിന്നുള്ള രണ്ടാമത്തെ ഏറ്റവും ചെലവേറിയ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഇതിന്റെ നേർ പകുതിയോളമേ വില വരുന്നുള്ളൂ, കൃത്യമായി പറഞ്ഞാൽ 749 രൂപ. ഉപയോക്താക്കൾക്കായി അധിക സിം കാർഡുകൾ ഈ പ്ലാനിൽ ലഭ്യമാണ്.

749 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 100GB ഡാറ്റ (പരിധി കഴിഞ്ഞാൽ ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ), 3 ഫാമിലി സിം, ഓരോ സിമ്മിനും മാസം അധികമായി 5ജിബി ഡാറ്റ, ജിയോടിവി, ജിയോ ക്ലൗഡ്, നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ പ്രൈം ലൈറ്റ് എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications











