മൂന്ന് ഇരട്ടി ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും ജിയോ: ടെലികോം ഞെട്ടുന്നു!

Written By:

ജിയോ രണ്ടും കല്‍പ്പിച്ചു തന്നെയാണ് വീണ്ടും കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. എയര്‍ടെല്ലുമായി ആണ് ജിയോ ഏറ്റവും അധികം നേരിടുന്നത്. ജിയോയുടെ ഈ പുതിയ ഓഫര്‍ ഉപഭോക്താക്കളെ മാത്രം അല്ല ഞെട്ടിക്കുന്നത് സേവനദാദാക്കളേയും കൂടിയാണ്.

മൂന്ന് ഇരട്ടി ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും ജിയോ: ടെലികോം ഞെട്ടുന്നു!

ജിയോയുടെ ഇപ്പോഴത്തെ ഓഫറില്‍ മൂന്ന് ഇരട്ടി ക്യാഷ് ബാക്ക് ഓഫറാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. അതായ്ത 399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2,599 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നു.

മൂന്ന് ഇരട്ടി ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും ജിയോ: ടെലികോം ഞെട്ടുന്നു!

ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. നവംബര്‍ 10 മുതല്‍ 25 വരെയാണ് ജിയോയുടെ ഈ ഓഫര്‍ ലഭ്യമാകുക. 399 രൂപയ്‌ക്കോ അതിനു മുകളിലോ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 400 രൂപ ഇന്‍സ്റ്റന്റ് ക്യഷ്ബാക്ക് ആയും 300 രൂപ ക്യാഷ് ബാക്ക് വ്വൗച്ചര്‍ ആയും കൂടാതെ ബാക്കി 1899 രൂപ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങ് ചെയ്യാനും സാധിക്കുന്നു.

15,000 രൂപയ്ക്കുളളില്‍ വാങ്ങാം ഈ മികച്ച ഫോണുകള്‍ നവംബറില്‍!

ഈ-കൊമേഴ്‌സ് സൈറ്റുകളായ AJIO, Yatra.com, റിലയന്‍സ്‌ട്രോണ്ട്‌സ്.കോം, ആമസോണ്‍, ഫോണ്‍പേ, മൊബിക്വിക്, ആക്‌സിസ് പേ, ഫ്രീ റീച്ചാര്‍ജ്ജ് എന്നിവയാണ്. ക്യാഷ് ബാക്ക് ഡിജിറ്റല്‍ വാലറ്റ് ആയാണ് നിങ്ങള്‍ക്ക് എത്തുന്നത്. 399 രൂപയ്ക്ക റീച്ചാര്‍ജ്ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറും ജിയോ ഇതിനു മുന്‍പ് അവതരിപ്പിച്ചിരുന്നു.

English summary
Ambani today announced special benefits for JIO PRIME customers include triple cashback of up to Rs. 2,599 on every recharge of Rs. 399 or above.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot