പ്ലാൻ എ നടന്നില്ലെങ്കിൽ പ്ലാൻ ബി! പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ട് വന്നു. ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്കായി ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് സന്തോഷകരമായ വാർത്ത. അടുത്തിടെ നടപ്പിലാക്കിയ താരിഫ് വർദ്ധനകൾക്ക് ശേഷം, ഈ ടെൽകോ കമ്പനി അതിൻ്റെ ഒടിടി ബണ്ടിൽഡ് പ്രീപെയ്ഡ് ഓഫറുകൾ നീക്കം ചെയ്തു. എന്നിരുന്നാലും, ഇപ്പോൾ അത് പതുക്കെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 329 രൂപ, 949 രൂപ, 1049 രൂപ പ്രീപെയ്ഡ് പ്ലാനുകളാണ് പുതുതായി ചേർത്ത പ്ലാനുകൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ, ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar) ബണ്ടിൽ ചെയ്ത പ്രീപെയ്ഡ് പ്ലാൻ ജിയോയിൽ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ, അത്തരത്തിൽ ഉള്ള ഒരു പ്ലാൻ ഉണ്ട്. പുതിയതായി വന്ന എല്ലാ പ്ലാനുകളും അവയുടെ പ്രയോജനവും നമുക്ക് പരിശോധിക്കാം.

റിലയൻസ് ജിയോ 329 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയിൽ നിന്നുള്ള 329 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. JioSaavn Proയുടെ ഒരു അധിക നേട്ടം കൂടി ഈ പ്ലാനിന് ഉണ്ട്. ഈ പ്ലാനിനൊപ്പം 5ജി ഓഫർ ഉൾപ്പെടുത്തിയിട്ടില്ല.
ജിയോ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയിൽ നിന്നുള്ള 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ഡേ എന്നിവ വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തേക്കോ 3 മാസത്തേക്കോ ഡിസ്‌നി+ഹോട്ട്‌സ്റ്റാർ മൊബൈൽ മൊബൈലാണ് ഈ പ്ലാനിനൊപ്പമുള്ള ഒടിടി ആനുകൂല്യം. 84 ദിവസത്തേക്ക്, ഉപഭോക്താവിന് ജിയോയിൽ നിന്ന് 5ജി വെൽക്കം ഓഫർ ലഭിക്കാനും അർഹതയുണ്ട്.
റിലയൻസ് ജിയോ 1049 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: റിലയൻസ് ജിയോയുടെ 1049 രൂപയുടെ പ്ലാൻ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ഡേ എന്നിവ വാഗ്ദാനം ചെയ്യുന്നു. JioTV മൊബൈൽ ആപ്പ് വഴിയുള്ള SonyLIV, ZEE5 എന്നിവയാണ് ഒടിടി ആനുകൂല്യങ്ങൾ . ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് 5ജി ഓഫറും ഉണ്ട്.
അടുത്തിടെ, താരിഫ് വർദ്ധനയ്ക്ക് ശേഷം ജിയോ ഒരു പുതിയ പുതുക്കിയ 999 രൂപയുടെ പ്ലാനും കൊണ്ടുവന്നു. 98 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ 98 ദിവസത്തെ സേവന വാലിഡിറ്റി പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയുണ്ട്. 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








