ജിയോ 4ജി സിം ഹോം ഡെലിവറി, 90 മിനിറ്റിനുളളില്‍ ജിയോഫൈ!

Written By:

കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചതോടെ റിലയന്‍സ് ജിയോ എതിരാളികള്‍ക്ക് കടുത്ത മത്സരമായിരുന്നു. ആദ്യം സൗജന്യ ഇന്റര്‍നെറ്റ്, പിന്നെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഇപ്പോള്‍ മത്സരാധിഷ്ഠിത നിരക്ക് എന്നിങ്ങനെ പോകുന്നു.

ജിയോ 4ജി സിം ഹോം ഡെലിവറി, 90 മിനിറ്റിനുളളില്‍ ജിയോഫൈ!

മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍: വേഗമാകട്ടേ!

എന്നാല്‍ ഇപ്പോള്‍ ടെലികോം മത്സരം മുറുകിയതോടെ എല്ലാ കമ്പനികളും അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കിത്തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഇതിനെ എല്ലാം മറികടക്കാനായി ജിയോ ഉപഭോക്താക്കള്‍ക്കായി വീണ്ടുമൊരു ഓഫറുമായി എത്തിയിരിക്കുന്നു.

അതിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോം ഡലിവറി

ഹോം ഡെലിവറി സംവിധാനവും ജിയോ നല്‍കുന്നുണ്ട്. അതായത് ജിയോ സിം നിങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ജിയോ സിം വീടുകളില്‍ എത്തിക്കുന്നതാണ്. 600ല്‍ ഏറെ നഗരങ്ങളില്‍ ഈ സേവനം ലഭ്യമായി തുടങ്ങി.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാം?

 

 

ജിയോഫൈ ഹോട്ട്‌സ്‌പോട്ട്

ജിയോഫൈ 4ജി ഹോട്ട്‌സ്‌പോട്ടും നിങ്ങള്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ 90 മിനിറ്റിനുളളില്‍ തന്നെ വീടുകളില്‍ എത്തുന്നതാണ്.

ഫ്രീ ഹോം ഡലിവറി

ജിയോ വെബ്‌സൈറ്റില്‍ ഹോം ഡലിവറിക്ക് ബുക്ക് ചെയ്യുമ്പോള്‍ പിന്‍കോഡ് ഈമെയില്‍ ഐഡി ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ കൃത്യമായി നല്‍കിയിരിക്കണം.

ഓണ്‍ലൈനില്‍ എങ്ങനെ ബുക്ക് ചെയ്യാം?

ആദ്യം മൈജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, അതിനു ശേഷം ആപ്പില്‍ കൂപ്പണ്‍ ജനറേറ്റ് ചെയ്യുക, ഇനി ഓണ്‍ലൈന്‍ സിമ്മിനായി ബുക്ക് ചെയ്യുക. ആപ്പില്‍ കൂപ്പണ്‍ ജനറേറ്റ് ചെയ്യുന്ന സമയം eKYC ക്കു വേണ്ടി ആധാര്‍ നമ്പര്‍ തയ്യാറാക്കി വയ്ക്കുക.

100% ക്യാഷ്ബാക്ക് ഓഫര്‍

പഴയ ജിയോഫൈ ഡൂങ്കിള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്ത് പുതിയതു വാങ്ങുമ്പോള്‍ 100% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. കൂടാതെ പുതിയ ജിയോഫൈ വാങ്ങുമ്പോള്‍ 1800 രൂപ വരെ ഡൊമസ്റ്റിക് ഹോട്ടലുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ന്റെ പുതിയ ഡാറ്റ/ടോക്ടൈം പ്ലാനുകള്‍!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
First with free Internet and unlimited voice calls, and now with competitive rates, Jio holds an edge in the market that the rest are stumbling to catch up to.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot