Home
News

അംബാനി വാരിക്കോരി തരുന്നുണ്ടല്ലോ! എയർഫൈബർ ഉപഭോക്താക്കൾക്ക് ഇൻഡിപെൻഡൻസ് ഡേ ഓഫറുമായി ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ ജിയോ എയർഫൈബർ (Jio Airfiber) ഉപഭോക്താക്കൾക്കായി പുതിയ ഇൻഡിപെൻഡൻസ് ഡേ ഓഫർ കൊണ്ടുവന്നു. നിങ്ങൾ ഒരു പുതിയ ജിയോ എയർ ഫൈബർ കണക്ഷൻ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് എങ്കിൽ, ഇത് നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം ആയിരിക്കും. ജിയോയുടെ ഇൻഡിപെൻഡൻസ് ഡേ ഓഫർ ഉപയോഗിച്ച്, കമ്പനിയിൽ നിന്ന് ഈ പുതിയ കണക്ഷനിൽ നിങ്ങൾക്ക് 1000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാക്കാം. നിലവിൽ, ജിയോ എയർഫൈബർ ഇൻസ്റ്റാളേഷനായി നിരക്ക് ഈടാക്കുന്നുണ്ട്.

എന്നാൽ ഇത് ഈ ഇൻഡിപെൻഡൻസ് ഡേ ഓഫറിന് ഒപ്പം പൂർണ്ണമായും സൗജന്യമായിരിക്കും. ജിയോയിൽ ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഇൻസ്റ്റാളേഷനായി പണം നൽകേണ്ടതില്ലെന്ന കാര്യം ശ്രദ്ധിക്കുക. ജിയോ എയർഫൈബറിന്റെ ഇൻഡിപെൻഡൻസ് ഡേ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കുക.

എയർഫൈബർ ഉപഭോക്താക്കൾക്ക് ഇൻഡിപെൻഡൻസ് ഡേ ഓഫറുമായി ജിയോ

റിലയൻസ് ജിയോ ഇൻഡിപെൻഡൻസ് ഡേ ഓഫർ 2024: റിലയൻസ് ജിയോയുടെ ഇൻഡിപെൻഡൻസ് ഡേ 2024 ഓഫർ ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് മാത്രം ഉള്ളതാണ്. ഈ ഓഫറിന് കീഴിൽ, 3 മാസത്തെ പ്ലാനുകൾക്കായി ഉപഭോക്താക്കൾക്ക് ഉള്ള 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ജിയോ ഒഴിവാക്കും. ഇവിടെ, ഉപഭോക്താക്കൾക്ക് 13+ ഒടിടി ആപ്പുകളും 800+ ഡിജിറ്റൽ ടിവി ചാനലുകളും 1 ടിബി പ്രതിമാസ ഡാറ്റയും ലഭിക്കും.

എൻട്രി ലെവൽ 599 രൂപ പ്ലാനിന് മൂന്ന് മാസത്തേക്ക് 2121 രൂപയാണ് നികുതി ഉൾപ്പെടെ വരുന്ന വില. സാധാരണ സാഹചര്യങ്ങളിൽ, ഈ പ്ലാൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഇൻസ്റ്റലേഷൻ ചാർജായി 1,000 രൂപ നൽകണം. എന്നാൽ ഇൻസ്റ്റലേഷൻ ചാർജായ 1000 രൂപ ജിയോ ഈ ഓഫറിൽ എടുത്ത് കളഞ്ഞു.

അതിനാൽ 2121 രൂപ + 1000 രൂപ = 3121 രൂപ വില ഉള്ള മൂന്ന് മാസ പ്ലാനിന് പകരം 2121 രൂപ മാത്രമേ ചെലവാകൂ. മൂന്ന് മാസത്തേക്ക് അടിസ്ഥാന പ്ലാനും പുതിയ കണക്ഷനും ലഭിക്കാൻ ആഗ്രഹിക്കുന്ന ജിയോ എയർ ഫൈബർ പ്രേമികൾക്ക് ഇത് ഒരു സന്തോഷ വാർത്ത തന്നെ ആണ്.

ഇത് 2024 ഓഗസ്റ്റ് 15 വരെ മാത്രം ബാധകമായ പരിമിതകാല ഓഫറാണ്. പുതിയ ജിയോ എയർഫൈബർ കണക്ഷൻ ബുക്ക് ചെയ്യാൻ, നിങ്ങൾ ചെയ്യേണ്ടത് 60008-60008 എന്ന നമ്പറിൽ വിളിച്ചാൽ മതി. 1,000 രൂപ ഇൻസ്റ്റലേഷൻ ചാർജ് നീക്കം ചെയ്യുന്നത് ഉപയോക്താക്കൾക്ക് 30% കിഴിവിന് തുല്യമാണ്.

ഇന്ത്യൻ ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോയുടെ 5ജി SA (സ്റ്റാൻഡലോൺ) പ്രവർത്തിക്കുന്ന FWA (ഫിക്സഡ്-വയർലെസ് ആക്‌സസ്) സേവനമാണ് ജിയോ എയർഫൈബർ. അത് ഇപ്പോൾ രാജ്യത്ത് എല്ലായിടത്തും ലഭ്യമാണ്. ഇത് 2023 സെപ്റ്റംബറിൽ ആണ് ലോഞ്ച് ആയത്. കൂടാതെ ഫൈബർ ഒപ്റ്റിക്‌സിന് പകരം സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ആണ് ഉപയോഗിക്കുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
India's largest telecom operator Reliance Jio has come up with a new Independence Day offer for its Jio Airfiber customers. If you are thinking of getting a new Jio AirFiber connection, then this is a golden opportunity for you. With Jio's Independence Day offer, you can avail a discount of Rs 1000 on this new connection from the company. Currently, Jio charges for AirFiber installation.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X