പ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായിരിക്കാൻ ജിയോയെ സഹായിക്കുന്നത് അതിനെ പിന്തുണയ്ക്കുന്ന റിലയൻസ് സാമ്രാജ്യത്തിന്റെ കരുത്ത് മാത്രമല്ല, പല പ്രൈസ് റേഞ്ചുകളിലായി ലഭ്യമാക്കുന്ന ലാഭകരമായ റീചാർജ് പ്ലാനുകൾ കൂടിയാണ്. യൂസേഴ്സിന്റെ ആവശ്യങ്ങൾക്ക് ഉതകുന്ന പല പ്ലാനുകളും ജിയോ ഓഫർ ചെയ്യുന്നു. ഇത്തരത്തിൽ Jio ഓഫർ ചെയ്യുന്ന മികച്ച പ്ലാനുകളിൽ ഒന്ന് പരിചയപ്പെടുത്താൻ വേണ്ടിയാണ് ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ഓഫർ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ഓഫർ ചെയ്യുന്ന ഒരു മീഡിയം ടേം പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. വാലിഡിറ്റി കാലയളവിലേക്ക് 84 ജിബി ഹൈ സ്പീഡ് ഡാറ്റയും ഈ ഒടിടി പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 583 രൂപ വില വരുന്ന ഈ റീചാർജ് പ്ലാനിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

583 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

583 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ

583 രൂപ എന്ന പ്രൈസ് റേഞ്ച് കേൾക്കുമ്പോൾ തന്നെ കളഞ്ഞിട്ട് പോകാൻ നിൽക്കേണ്ട. ഈ തുകയ്ക്ക് അത്യാവശ്യം മികച്ച ആനുകൂല്യങ്ങളും ഈ ജിയോ റീചാർജ് പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംസുകൾ എന്നിവയും യൂസേഴ്സിന് ലഭിക്കും.

എയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5Gഎയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5G

583 രൂപ
 

583 രൂപയുടെ റീചാർജ് പ്ലാൻ ഒരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ്. 1.5 ജിബി ഡെയിലി ഡാറ്റയാണ് ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും 583 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം ലഭിക്കുന്ന 1.5 ജിബി ഡാറ്റ വച്ച് കണക്ക് കൂട്ടിയാൽ പ്ലാനിന് ഒപ്പം ആകെ ലഭിക്കുന്നത് 84 ജിബി ഡാറ്റയാണ്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും.

ഡിസ്നി

ഒപ്പം ലഭിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ ഏറ്റവും ആകർഷകമായ ഘടകം. 90 ദിവസം വാലിഡിറ്റിയും 149 രൂപ വിലയുമുള്ള സബ്സ്ക്രിപ്ഷനാണ് യൂസേഴ്സിന് അധിക ചിലവുകളില്ലാതെ ലഭിക്കുന്നത്. ജിയോ ക്ലൌഡ്, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി എന്നീ പ്ലാറ്റ്ഫോമുകളിലേക്കും യൂസറിന് ആക്സസ് ലഭിക്കും.

Thallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾThallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾ

പ്ലസ്

അധികം പണം നൽകാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൂന്ന് മാസത്തേക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജിയോ യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്നാണിത്. മിക്കവാറും ആളുകൾക്കും പ്ലാനിന് ഒപ്പം വരുന്ന 1.5 ജിബി ഡെയിലി ഡാറ്റ ആനുകൂല്യം അവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്.

ഡാറ്റ ആനുകൂല്യം

ഇനി ഡാറ്റ ആനുകൂല്യം മതിയാകെ വരുന്ന സാഹചര്യങ്ങളിൽ യൂസേഴ്സിന് ജിയോ ഓഫർ ചെയ്യുന്ന 4ജി ഡാറ്റ വൌച്ചറുകൾ യൂസ് ചെയ്യാവുന്നതാണ്. 15 രൂപ മുതൽ ജിയോ ഡാറ്റ വൌച്ചറുകൾ ഓഫർ ചെയ്യുന്നുണ്ട്. ആവശ്യാനുസരണം വാലിഡിറ്റിയും ഡാറ്റ പരിധിയും മറ്റും നോക്കി ഈ വൌച്ചറുകൾ സെലക്റ്റ് ചെയ്താൽ മതിയാകും.

റീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോറീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോ

പ്ലാറ്റ്ഫോമുകൾ

ജിയോ ഒന്നിൽ കൂടുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ജിയോ വെബ്സൈറ്റിലേക്കോ മൊബൈൽ ആപ്പിലേക്കോ പോയാൻ സമാനമായ നിരവധി പ്ലാനുകൾ കണ്ടെത്താൻ കഴിയും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം, അത് പോലെയുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിലേക്കും യൂസറിന് ആക്സസ് ലഭിക്കും. ഒടിടി ആക്സസ് ഇല്ലാത്ത പ്ലാനുകളും ജിയോ ഓഫർ ചെയ്യുന്നുണ്ട്. നല്ല ഡാറ്റ ആനുകൂല്യവും മതിയായ വാലിഡിറ്റിയും എല്ലാം ഇത്തരം പ്ലാനുകളുടെ പ്രത്യേകതയാണ്.

Best Mobiles in India

English summary
What helps Jio to be the largest telecom company is not only the strength of the Reliance empire that supports it, but also the lucrative recharge plans that are available at various price ranges. Jio offers various plans to suit the needs of the users. Let's get acquainted with one of the best plans offered by the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X