ഇതുകൊണ്ടാണ് അംബാനി സൂപ്പറാകുന്നത്! വെറും 75 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ് കിട്ടുന്ന പ്ലാൻ
ഇന്ത്യൻ ടെലിക്കോം മേഖലയിലെ നിർണായക ശക്തിയാണ് ഇന്ന് മുകേഷ് അംബാനി. രാജ്യത്തെ ടെലിക്കോം നിരക്കുകൾ വർധിപ്പിക്കുന്നതിൽ പോലും നിർണായക സ്വാധീനം ചെലുത്താൻ മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള ജിയോയ്ക്ക് സാധിക്കുന്നു. അംബാനിയുടെ തന്ത്രങ്ങളും അനുഭവസമ്പത്തും കൈമുതലാക്കി പ്രവർത്തനമാരംഭിച്ച ജിയോ ഇന്ന് രാജ്യത്തെ ഒന്നാംനമ്പർ കമ്പനിയാണ്.
ആളുകളുടെ സാമ്പത്തിക സ്ഥിതിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ഒരുപാട് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ടെലിക്കോം പ്ലാനുകൾ മാത്രമല്ല, കുറഞ്ഞ നിരക്കിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ജിയോഫോണുകളും റിലയൻസ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഈ ജിയോഫോണുകൾക്കായി ചില പ്രത്യേക പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഇന്ന് സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഡാറ്റ ആനുകൂല്യത്തോടെയാണ് ഭൂരിഭാഗം റീച്ചാർജ് പ്ലാനുകളും എത്തുന്നത്. ഡാറ്റയുടെ അളവ് അനുസരിച്ച് പ്ലാനുകൾക്ക് നിരക്ക് കൂടുന്നു. ഇത് പലപ്പോഴും സാധാരണക്കാരുടെ റീച്ചാർജ് ചെലവ് വർധിപ്പിക്കുന്നു. എന്നാൽ ജിയോ സാധാരണക്കാർക്കായി അവതരിപ്പിച്ച ജിയോഫോണുകളിൽ കുറഞ്ഞ ചെലവിൽ കോളിങ് സാധ്യമാണ്.
100 രൂപയിൽ താഴെ ചെലവിൽ അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്ന 2 മികച്ച പ്ലാനുകൾ ജിയോയ്ക്കുണ്ട്. വെറും 75 രൂപയ്ക്ക് ജിയോ അൺലിമിറ്റഡ് കോളിങ് സൗകര്യം നൽകുന്നു. 91 രൂപയുടെ പ്ലാനിലും അൺലിമിറ്റഡ് കോളിങ് കിട്ടും. കേൾക്കുമ്പോൾ അൽപ്പം ആശ്ചര്യം തോന്നുമെങ്കിലും ഇങ്ങനെ ചില ഓപ്ഷനുകളും ജിയോയുടെ പക്കലുണ്ട്. പക്ഷേ ഒരു പ്രശ്നവുമുണ്ട്.

ജിയോഫോണുകൾക്കായി ജിയോ പ്രത്യേകം റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ചാൽ കുറഞ്ഞ ചെലവിൽ കോളിങ് ആവശ്യങ്ങൾ നിറവേറ്റാം. എന്നാൽ ജിയോഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ പ്ലാനുകൾ ലഭ്യമാകുക. മറ്റ് ഫോണുകൾ ഉപയോഗിക്കുന്ന സാധാരണ ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ജിയോയുടെ 75 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ: ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള 75 രൂപയുടെ ജിയോ ജിപ്ലാൻ 23 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 0.1 എംബി ഡാറ്റയും 200 എംബി അധിക ഡാറ്റയും ലഭ്യമാണ്. ഈ പ്ലാൻ കാലാവധിയിൽ ആകെ 2.5 ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഏത് നെറ്റ്വർക്കിലും അൺലിമിറ്റഡ് കോളിങ് നടത്താം എന്നതാണ് 75 രൂപയുടെ ഈ പ്ലാനിന്റെ മറ്റൊരു പ്രധാന ആകർഷണം. ഇതോടൊപ്പം 50 സൗജന്യ എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഡാറ്റ ആവശ്യങ്ങൾ അധികം ഇല്ലാത്ത ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ ജിയോ പ്ലാൻ മികച്ചൊരു ഓപ്ഷനാണ്.

91 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഏത് നെറ്റ്വർക്കിലേക്കും സൗജന്യ മായി അൺലിമിറ്റഡ് കോളിങ് സാധിക്കും. 50 സൗജന്യ എസ്എംഎസും ലഭ്യമാണ്. കൂടാതെ പ്രതിദിനം 0.1 എംബി ഡാറ്റയും, 200 എംബി അധിക ഡാറ്റയും (ആകെ 3ജിബി ഡാറ്റ) ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
999 രൂപ മുതൽ വിലയിൽ ജിയോഫോൺ ലഭ്യമാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ജിയോഫോൺ ഉപയോക്താക്കൾക്കായി 26 രൂപ, 62 രൂപ, 86 രൂപ, 122 രൂപ, 182 രൂപ എന്നിങ്ങനെ വിവിധ നിരക്കുകളിലായി പ്രത്യേകം ഡാറ്റ പ്ലാനുകളും റിലയൻസ് ജിയോ നൽകുന്നുണ്ട്.
ചുരുക്കത്തിൽ കുറഞ്ഞ നിരക്കിൽ ജിയോഫോൺ അവതരിപ്പിക്കുക മാത്രമല്ല, ജിയോഫോൺ ഉപയോഗിക്കുന്നവർക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാനുകളും കോളിങ് ആവശ്യം നിറവേറ്റാൻ അനുയോജ്യമായ പ്ലാനുകൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട് ജിയോ. ഇതുവഴി സാധാരണക്കാരെ ടെലിക്കോം സേവനങ്ങളുടെ ഗുണഭോക്താക്കളാക്കി മാറ്റാൻ ജിയോയ്ക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








