ദൈനം ദിന പരിധി ഇല്ലാത്ത ജിയോ ഡാറ്റ/ കോള്‍ ഓഫറുകള്‍!

Written By:

റിലയന്‍സ് ജിയോ എത്തിയ ശേഷം ഒരു കൊടുങ്കാറ്റു പോലെയാണ് ഉപഭോക്താക്കളുടെ മനസ്സിലെ പുഞ്ചിരി. ദൈനം ദിന പരിധി ഇല്ലാത്ത റിലയന്‍സ് ജിയോ നാല് പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്കു മാറുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍!!

ദൈനം ദിന പരിധി ഇല്ലാത്ത ജിയോ ഡാറ്റ/ കോള്‍ ഓഫറുകള്‍!

അതായത് ആവശ്യമുളളപ്പോഴെല്ലാം ഉയര്‍ന്ന ഡാറ്റ/കോള്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡ് ഓഫറുകള്‍ ചെയ്യാം.

999 രൂപ മുതലാണ് ദൈനം ദിന പരിധി ഇല്ലാത്ത റീച്ചാര്‍ജ്ജ് പ്ലാനുകള്‍ തുടങ്ങുന്നത്. വോയിസ് കോളുകളെ സംബന്ധിച്ച് ഈ നാലു പ്ലാനുകളും സൗജന്യമാണ്.

ദൈനം ദിന പരിധി ഇല്ലാത്ത ജിയോ ഡാറ്റ/ കോള്‍ ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

999 രൂപ പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ 999 രൂപ പ്ലാനില്‍ 60 ജിബി ഹൈ-സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 90 ദിവസമാണ്. ഇതിനോടൊപ്പം ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോളുകള്‍ സൗജന്യമായി നേടാം, കൂടാതെ സൗജന്യ എസ്എംഎസും നല്‍കുന്നു.

1,999 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ 125ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് നല്‍കുന്നത്. വാലിഡിറ്റി 180 ദിവസവും. കൂടാതെ സൗജന്യ ലോക്കല്‍/ എസ്റ്റിഡി, റോമങ്ങ് കോളുകളും എസ്എംഎസും നല്‍കുന്നു.

4,999 രൂപ പ്രീപെയ്ഡ് പ്ലാന്‍

360 ദിവസത്തെ വാലിഡിറ്റിയോടൊപ്പം 350 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി റോമിങ്ങ് കോളുകളും എസ്എംഎസ്സും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു.

9999 രൂപ പ്രീപെയ്ഡ് പ്ലാന്‍

750 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. വാലിഡിറ്റി 360 ദിവസവും. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിങ്ങ് കോള്‍ ഉള്‍പ്പെടെ എസ്എംഎസ്സും ഉള്‍പ്പെടുന്നു ഈ പ്ലാനില്‍.

എയര്‍ടെല്‍

ഈ അടുത്തിടെ എയര്‍ടെല്‍ 349 രൂപ, 549 രൂപ എന്നീ പ്ലാനുകള്‍ പുതുക്കി. ഈ പുതുക്കിയ പ്ലാനുകളില്‍ 2ജിബി/ 3ജിബി ഡാറ്റകളാണ് പ്രതിദിനം നല്‍കുന്നത്. അടുത്തിടെ 349 രൂപയുടെ പ്ലാനില്‍ 100% ക്യാഷ്ബാക്ക് ഓഫറും കമ്പനി നല്‍കിയിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is offering four prepaid recharge plans without any daily data usage limits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot