ജനുവരി 1 മുതൽ എയർടെൽ, വോഡാഫോൺ എന്നിവയിലേക്ക് സൗജന്യ കോളുകൾ ലഭ്യമാക്കി റിലയൻസ് ജിയോ

|

ഈ പുതുവർഷത്തിൽ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് എത്തിയിരിക്കുന്നത്. അതായത് 2021 ജനുവരി 1 മുതൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾക്ക് ജിയോ ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കില്ല എന്നതാണ് പുതിയ വിശേഷം. എയർടെൽ, വോഡഫോൺ-ഐഡിയ, ബി‌എസ്‌എൻ‌എൽ, എന്നിവയുൾപ്പെടെ മറ്റേതെങ്കിലും നെറ്റ്‌വർക്കിലേക്കുള്ള എല്ലാ കോളുകൾക്കും 2020 ഡിസംബർ 31 രാത്രി വരെ ജിയോ നിരക്ക് ഈടാക്കിയിരുന്നു. ജിയോയിൽ നിന്ന് ജിയോ നമ്പറിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾ പൂർണ്ണമായും സൗജന്യമായിരുന്നു.

 

റിലയൻസ് ജിയോ വോയ്‌സ് കോളുകൾ

എല്ലാ ആഭ്യന്തര വോയ്‌സ് കോളുകൾക്കും ടെലികോം പ്രമുഖ റിലയൻസ് ജിയോ ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) ഒഴിവാക്കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. "ബഹുമാനപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദ്ദേശപ്രകാരം, ബിൽ ആൻഡ് കീപ്പ് ഭരണം 2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പാക്കുവാൻ തുടങ്ങി. അതുവഴി എല്ലാ ആഭ്യന്തര വോയ്‌സ് കോളുകൾക്കുമായി പരസ്പര ബന്ധിത ഉപയോഗ ചാർജുകൾ (ഐയുസി) അവസാനിപ്പിക്കുകയും ചെയ്യ്തു," റിലയൻസ് ജിയോ ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)

2019 സെപ്റ്റംബറിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2020 ജനുവരി ഒന്നിനപ്പുറം മൊബൈൽ-ടു-മൊബൈൽ കോളുകളിൽ ഐ.യു.സി നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടി. ഇതിനെത്തുടർന്ന് റിലയൻസ് ജിയോ ഉപയോക്താക്കളിൽ നിന്ന് ഓഫ്-നെറ്റ് വോയിസ് കോളുകൾക്ക് നിരക്ക് ഈടാക്കാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ, മറ്റേതെങ്കിലും നെറ്റ്‌വർക്കിലേക്കുള്ള എല്ലാ ജിയോ കോളുകൾക്കും നിരക്ക് ഈടാക്കുന്നു എന്നർത്ഥം.

റൈസൺ 5000-സീരീസ് സിപിയുമായി അസ്യൂസ് റോഗ് സിഫൈറസ് ജി 15 GA503QS ലാപ്‌ടോപ്പ് ഉടൻ അവതരിപ്പിക്കുംറൈസൺ 5000-സീരീസ് സിപിയുമായി അസ്യൂസ് റോഗ് സിഫൈറസ് ജി 15 GA503QS ലാപ്‌ടോപ്പ് ഉടൻ അവതരിപ്പിക്കും

എയർടെൽ, വോഡാഫോൺ എന്നിവയിലേക്ക് സൗജന്യ കോളുകൾ
 

ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ ടെലികോം ഓപ്പറേറ്റർ പറഞ്ഞു, "ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോൾ ചാർജുകൾ പൂജ്യമായി മാറ്റാനുള്ള തീരുമാനത്തെ മാനിക്കുന്നു. ഐ‌യു‌സി ചാർജുകൾ നിർത്തലാക്കിയാലുടൻ ജിയോ വീണ്ടും എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമാക്കും. ജിയോ നെറ്റ്‌വർക്കിൽ ഓൺ-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകൾ എല്ലായ്പ്പോഴും സൗജന്യമാണ്. "

Best Mobiles in India

English summary
This New Year, there's good news for Dependence Jio users. Jio users will not be paying for outgoing voice calls to other networks starting today, January 1, 2021. All Jio calls to every other network, including Airtel, Vodafone-Idea, BSNL, and others, have been paid until last night, December 31, 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X