3200 ജിബി ഫ്രീ ഡാറ്റ നൽകി ജിയോ; ഓഫർ ലഭ്യമാകാൻ ചെയ്യേണ്ടത്..
ഡാറ്റ വിപ്ലവത്തിന് തുടക്കം കുറിച്ച ജിയോ തുടർന്നങ്ങോട്ട് പല രീതിയിലുള്ള ഓഫറുകളും നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയും പിടിച്ചുനിർത്തുകയും ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു കാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പ്രവണത. വലിയ വലിയ കമ്പനികൾ വരെ ജിയോക്ക് മുമ്പിൽ മുട്ടികുത്തിയതും ഇവിടെയാണ്. ഇപ്പോഴിതാ ഓഫറുകളുടെ കൂട്ടത്തിലേക്ക് പുതിയൊരു സംരംഭവുമായി ജിയോ എത്തിയിരിക്കുകയാണ്.

3200 ജിബി ഡാറ്റ!
ഓപ്പോയുമായി ചേർന്നാണ് ജിയോയുടെ പുതിയ ഓഫർ വരുന്നത്. ഏത് പുതിയ ഓപ്പോ ഫോൺ വാങ്ങുമ്പോഴും ഈ ഓഫർ ലഭ്യമാകും. ഓഫർ പ്രകാരം 3200 ജിബിയുടെ 4ജി ഡാറ്റ വരെയാണ് ഉപഭോക്താവിന് ലഭിക്കുക. ഒപ്പം 4900 രൂപ വരെ ക്യാഷ് ബാക്കും ഈ ഓഫർ പ്രകാരം ലഭ്യമാകും. റിലയൻസ് ജിയോ ഓപ്പോ മൺസൂൺ ഓഫർ എന്നറിയപ്പെടുന്ന ഈ ഓഫർ ഇതിനോടകം തന്നെ ഏറെ വാർത്തകളിൽ പ്രാധാന്യം നേടുകയും ചെയ്തിട്ടുണ്ട്.

ഓഫർ ലഭിക്കാനായി
ഓഫർ ലഭിക്കാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രയേ ഉള്ളൂ, ഓപ്പോയുടെ ഏതെങ്കിലും ഒരു പുതിയ സ്മാർട്ഫോൺ വാങ്ങുക. അതോടെ നിങ്ങൾക്ക് 4900 രൂപ വരെയുള്ള ക്യാഷ്ബാക്കും ഈ 3200 ജിബി 4ജി ഡാറ്റ ഓഫറും ലഭ്യമാകും. ജൂൺ 28ന് തുടങ്ങിയ ഈ ഓഫർ അവസാനിക്കുക സെപ്റ്റംബർ 25നാണ്. അതായത് നിങ്ങൾക്ക് ഇഷ്ടംപോലെ സമയം ഇനിയുമുണ്ട്. ഏതെങ്കിലും ഓപ്പോ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ അവസരം ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ചെയ്യേണ്ടത് എന്തെല്ലാം?
ഓപ്പോ റിയൽമി സീരീസ് ഒഴികെയുള്ള മറ്റേത് പുതിയ ഓപ്പോ മോഡലുകൾ വാങ്ങുമ്പോഴും ഈ ഓഫർ നിങ്ങൾക്ക് ലഭിക്കും. നിലവിലുള്ള ജിയോ ഉപഭോക്താക്കളും പുതിയ ഉപഭോക്താക്കളും എല്ലാം തന്നെ ഈ ഓഫറിന് അർഹരാണ്. ചെയ്യണ്ടത് 198 രൂപയുടെ അല്ലെങ്കിൽ 299 രൂപയുടെ പ്ലാൻ റീചാർജ്ജ് ചെയ്യുക എന്നത് മാത്രമാണ്.
3200 ജിബി ഡാറ്റയ്ക്ക് പുറമെ ഓഫറിന്റെ മറ്റു പ്രധാന മെച്ചങ്ങൾ

1800 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക്
റിലയൻസ് ജിയോ ഓപ്പോ മൺസൂൺ ഓഫർ പ്രകാരം ഉപഭോക്താവിന് ലഭ്യമാകുന്ന മുഴുവൻ ആനുകൂല്യങ്ങൾ ഇനി പറയാം. 1800 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. ഉപഭോക്താവിന് 50 രൂപയുടെ 36 വൗച്ചറുകളായി മൊത്തം 1800 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും.

1800 രൂപ ജിയോ മണി ക്രെഡിറ്റ്
ജിയോമണി ക്രെഡിറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ഇവിടെ ലഭിക്കും. മൊത്തം 1800 രൂപയുടെ ക്യാഷ്ബാക്ക് ആണ് നിങ്ങളുടെ ജിയോ വാലെറ്റിലേക്ക് ലഭിക്കുക. ഇത് ലഭ്യമാകുന്നത് മൂന്ന് തവണകളായാണ്. നിങ്ങളുടെ പതിമൂന്നാമത്തെ റീചാര്ജില് ഒരു 600 രൂപ ക്രെഡിറ്റ് ആകും. ശേഷം ഇരുപത്തി ആറാമത്തെ റീചാർജിലും മുപ്പത്തി ഒമ്പതാമത്തെ റീചാർജ്ജിലും 600 രൂപ വീതം ക്രെഡിറ്റ് ആകും. അങ്ങനെ മൊത്തം 1800 രൂപ നിങ്ങളുടെ വാലെറ്റിൽ എത്തും.

1300 രൂയുടെ MakeMyTrip ക്യാഷ്ബാക്ക് ഓഫർ
ഇത് കൂടാതെ MakeMyTrip ഓഫറായി 1300 രൂപയുടെ ആനുകൂല്യങ്ങൾ കൂടെ ലഭിക്കും. ഈ മൂന്ന് ആനുകൂല്യങ്ങളും കൂടി കൂട്ടി മൊത്തം 4900 രൂപയുടെ ക്യാഷ്ബാക്ക് അങ്ങനെ നിങ്ങൾക്ക് ലഭ്യമാകും.


Click it and Unblock the Notifications








