ചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plans

|

എല്ലാ മാസവും റീചാർജ് ചെയ്യുന്നത് മെനക്കേട് പിടിച്ച കാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ വാർഷിക പ്ലാനുകളും മറ്റും സെലക്റ്റ് ചെയ്യാനുള്ള കാശുമില്ല. പിന്നെന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുന്നവരുണ്ടെങ്കിൽ നിങ്ങൾക്ക് സെലക്റ്റ് ചെയ്യാൻ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനം ഓഫർ ചെയ്യുന്ന ഒരു മിഡ്ടേം പ്ലാൻ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Reliance Jio Plans).

 

റീചാർജ് വാലിഡിറ്റി

എല്ലാ മാസവും അവസാനിക്കാറാകുമ്പോൾ റീചാർജ് വാലിഡിറ്റി തീരാറായി.. തീരാറായി എന്നുള്ള അലർട്ടുകൾ തലവേദനയാകും. ചിലപ്പോൾ കയ്യിൽ കാശുമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ അൽപ്പം വാലിഡിറ്റി കൂടിയ പ്ലാനുകൾ ഉപയോഗപ്രദമാകും. പൊതുവേ വാർഷിക പ്ലാനുകളോടാണ് കവിക്ക് താത്പര്യം. എന്നാൽ ഇത്രേം പണം ഒരുമിച്ച് മുടക്കാൻ ഇഷ്ടമില്ലാത്തവർക്ക് 749 രൂപയുടെ ജിയോ റീചാർജ് പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്.

749 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

749 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

മൂന്ന് മാസത്തെ വാലിഡിറ്റി ( 90 ദിവസം ) ആണ് 749 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. 2 ജിബി ഡെയിലി ഡാറ്റ ആനുകൂല്യമാണ് 749 രൂപയുടെ പ്ലാൻ നൽകുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ആകെ മൊത്തം 180 ജിബി ഡാറ്റ യൂസേഴ്സിന് ലഭിക്കും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്നത് ജിയോ യൂസേഴ്സിനോട് പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ.

അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്

അൺലിമിറ്റഡ്
 

അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യം, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ ആക്സസ് എന്നീ ആനുകൂല്യങ്ങളും 749 രൂപയുടെ ജിയോ റീചാർജ് പ്ലാൻ പാക്ക് ചെയ്യുന്നുണ്ട്. നേരത്തെ പറഞ്ഞത് പോലെ അത്യാവശ്യം ഡാറ്റയും ആനുകൂല്യങ്ങളും ഒക്കെ വേണമെന്നുള്ള ജിയോ യൂസേഴ്സിന് ഈ ഓഫർ സെലക്റ്റ് ചെയ്യാവുന്നതാണ്.

ജിയോ 5ജി സേവനങ്ങൾ

ജിയോ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്ത പ്രദേശങ്ങളിൽ താമസിക്കുന്ന യൂസേഴ്സിന് അൺലിമിറ്റഡ് 5ജി ഡാറ്റയും ഇപ്പോൾ ലഭിക്കും. 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോണും മൈജിയോ ആപ്പ് വഴി 5ജി സേവനങ്ങളിലേക്ക് ഇൻവൈറ്റ് ചെയ്യപ്പെടണമെന്നും മാത്രം. രാജ്യത്തെ മിക്കവാറും നഗരങ്ങളിലും അടുത്ത വർഷം അവസാനത്തോടെ ജിയോ 5ജി എത്തും.

ഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5Gഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5G

2 ജിബി ഡാറ്റ

700 രൂപ റേഞ്ചിൽ പ്രതിദിനം 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന മറ്റൊരു പ്രീപെയ്ഡ് പ്ലാനും റിലയൻസ് ജിയോയ്ക്കുണ്ട്. 719 രൂപ വിലയുള്ള ജിയോ റീചാർജ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 719 രൂപ വിലയുള്ള പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പ്രതിദിനം 100 എസ്എംഎസുകൾ

വാലിഡിറ്റി പിരീയഡിൽ ആകെ മൊത്തം 168 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുക. 749 രൂപയുടെ പ്ലാനിന് സമാനമായി 719 രൂപയുടെ പ്ലാനും അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും യൂസേഴ്സിന് ലഭിക്കും. ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോയുടെ ഏറ്റവും വലിയ എതിരാളിയായ എയർടെലും സമാനമായൊരു ഓഫർ നൽകുന്നുണ്ട്.

BSNL | അപമാനിക്കുന്നവർ അറിഞ്ഞിരിക്കുക; ആർക്കും വേണ്ടാത്തവർക്ക് ആശ്രയമാകുന്ന ബിഎസ്എൻഎല്ലിനെക്കുറിച്ച്BSNL | അപമാനിക്കുന്നവർ അറിഞ്ഞിരിക്കുക; ആർക്കും വേണ്ടാത്തവർക്ക് ആശ്രയമാകുന്ന ബിഎസ്എൻഎല്ലിനെക്കുറിച്ച്

719 രൂപയുടെ എയർടെൽ പ്ലാൻ

719 രൂപയുടെ എയർടെൽ പ്ലാൻ

719 രൂപയ്ക്ക് 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് എയർടെൽ ഓഫർ ചെയ്യുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും 719 രൂപ വിലയുള്ള എയർടെൽ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷന് ഒപ്പം എക്‌സ്ട്രീം ആപ്പ് ബെനിഫിറ്റ്സും പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
At the end of every month, the recharge validity expires, and the alerts are a headache. In such situations, plans with a little more validity will come in handy. Those who do not want to spend additional money on annual plans can choose the Rs 749 Jio recharge plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X