ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് 31ന്‌ അവസാനിക്കും: വേഗം 120ജിബി സൗജന്യമായി നേടൂ!

Written By:

നിലവില്‍ രാജ്യത്ത് വലിയൊരു 4ജി തരംഗം സൃഷ്ടിക്കുകയാണ് റിലയന്‍സ് ജിയോ. ഇതു കാരണം പല ടെലികോം കമ്പനികളും സൗജന്യ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ ജിയോയുടെ എല്ലാ സൗജന്യ ഓഫറുകളും നാളെ അതായത് മാര്‍ച്ച് 31ന് അവസാനിക്കുന്നു.

ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് 31ന്‌ അവസാനിക്കും!

ഏപ്രില്‍ ഒന്നു മുതല്‍ ജിയോ പ്രൈം ഓഫറാണ് നല്‍കുന്നത്. അതായത് ഓരോ ഓഫറിനും പ്രത്യേകം പ്രത്യേകം റീച്ചാര്‍ജ്ജുകള്‍ ചെയ്യണം. 2018 മാര്‍ച്ച് വരെയാണ് ഈ ഓഫര്‍.

ജിയോയെ കുറിച്ച് എല്ലാം അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ പ്രൈം എന്താണ്?

99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തു വേണം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍. സാധാരണ അംഗത്വമുളളവര്‍ക്ക് 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2.5 ജിബി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നു. എന്നാല്‍ ജിയോ പ്രൈം അംഗത്വമുളളവര്‍ക്ക് പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാല്‍ 128 KBps വേഗതയാണ് ലഭിക്കുന്നത്. എന്നാല്‍ പ്രൈം അംഗത്വമുളവര്‍ക്ക് 19 രൂപ മുതല്‍ 9999 രൂപ വരെ 10 റീച്ചാര്‍ജ്ജ് പ്ലാനുകള്‍ ജിയോ നല്‍കുന്നുണ്ട്.

ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

പ്രൈം അംഗത്വം എങ്ങനെ?

മൈജിയോ ആപ്പിലൂടേയോ ജിയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടേയോ പ്രൈം അംഗത്വം എടുക്കാം. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാണ്. പോസ്റ്റ്‌പെയ്ഡ് ജിയോ പ്രൈം അംഗത്വമുളളവര്‍ക്ക് 303, 499, 999 രൂപയുടെ മൂന്നു പ്ലാനുകളാണ് ലഭിക്കുന്നത്.

ജിയോയും മറ്റു കമ്പനികളും തമ്മിലുളള താരിഫ് പ്ലാന്‍ വ്യത്യാസം

ജിയോ (303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍)

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍
. 28ജിബി 4ജി ഡാറ്റ
. പ്രതിദിനം ഡാറ്റ ലിമിറ്റ്: 1ജിബി
. 28 ദിവസം വാലിഡിറ്റി

എയര്‍ടെല്‍ (345 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍)

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍
. 28ജിബി 3ജി/4ജി ഡാറ്റ
. 500എംബി ഡാറ്റ പകല്‍, 500എംബി ഡാറ്റ രാത്രി
. 28 ദിവസം വാലിഡിറ്റി

വോഡാഫോണ്‍ (346 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍)

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡ് കോളുകള്‍
. 28ജിബി 3ജി/4ജി ഡാറ്റ
. 1ജിബി പ്രതിദിനം ഡാറ്റ ലിമിറ്റ്
. 28 ദിവസം വാലിഡിറ്റി

ഐഡിയ (348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍)

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോള്‍
. 14ജിബി 4ജി ഡാറ്റ
. 500എംബി പ്രതിദിനം ഡാറ്റ ലിമിറ്റ്
. 28 ദിവസം വാലിഡിറ്റി

 

പ്രൈം അംഗത്വം എടുത്തില്ലെങ്കില്‍ എന്തു സംഭവിക്കും?

പ്രൈം അംഗത്വം എടുത്തില്ലെങ്കില്‍ ജിയോയുടെ സാധാരണ പ്ലാനിലേക്കു മാറേണ്ടി വരും. 19 രൂപ മുതല്‍ 9999 രൂപ വരെയാണ് ജിയോ പ്ലാനുകള്‍. കാലാവധിക്കു മുന്‍പ് ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ 11, 51, 201, 301 എന്നീ രൂപകളുടെ ബൂസ്റ്റര്‍ പാക്കുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ ജിയോ പ്രൈം അംഗത്വം ഉളളവര്‍ക്ക് മറ്റുളളവര്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടി 4ജി സേവനങ്ങള്‍ ലഭിക്കുന്നു. കൂടാതെ പ്രൈം ഓഫറിന് വാലിഡിറ്റിയും കൂടുതലാണ്.

ജിയോ നമ്പര്‍ എങ്ങനെ റദ്ദാക്കും? അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കും?

ജിയോ പ്രൈം നിങ്ങളെ കുടുക്കിലാക്കുമോ?

ജിയോ സിം ഉപയോഗിക്കാന്‍ ആഗ്രഹമുളളവര്‍ക്ക് പ്രൈം അംഗത്വം എടുക്കുന്നതാണ് നല്ലത്. എന്നാല്‍ ഇതിന് പ്രതിവര്‍ഷം 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞാല്‍ പ്രതിമാസം നിങ്ങളുടെ ആവശ്യാനുസരണം മറ്റു റീച്ചാര്‍ജ്ജുകള്‍ ചെയ്ത് ഈ പ്ലാന്‍ നിലനിര്‍ത്തേണ്ടി വരും.

120ജിബി ഫ്രീ ഡാറ്റ എങ്ങനെ നേടാം?

എല്ലാവര്‍ക്കും അറിയാം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ് ചെയ്യുമ്പോള്‍ 28 ദിവസത്തെ സൗജന്യ സേവനം ആസ്വദിക്കണമെങ്കില്‍ 303 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്ന്.

നിങ്ങള്‍ 3,636 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡാറ്റ 336 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. എന്നാല്‍ ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ 5ജിബി അധിക ഡാറ്റ എല്ലാ മാസവും ലഭിക്കുന്നു 28 ജിബി ഡാറ്റ ഉള്‍പ്പെടെ.

അതു പോലെ 5,988 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഫ്രീ 4ജി ഡാറ്റ ഓരോ 28 ദിവസവും (56ജിബി ഡാറ്റ എന്തായാലും ലഭിക്കും) 12 റീച്ചാര്‍ജ്ജ് സൈക്കിളില്‍ അല്ലെങ്കില്‍ 120ജിബി ഫ്രീ ഡാറ്റ മൊത്തമായും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio Prime subscription deadline is tomorrow and it's time you decide whether a Jio SIM can be your go-to network for the next year or not.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot